Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴക്കടിക്കുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്ന് റോഡിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ലോകത്തോട് വിടപറഞ്ഞത് അമ്മയുടെ അശ്രദ്ധകാരണം; ആശുപത്രിയിലെത്തിയ യുവതി കുഞ്ഞിന് പരിക്കേറ്റ കാരണം മറച്ചുവച്ചെന്നും കള്ളംപ്പറഞ്ഞെന്നും പൊലീസ്; യുവതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

വഴക്കടിക്കുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്ന് റോഡിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം; മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ലോകത്തോട് വിടപറഞ്ഞത് അമ്മയുടെ അശ്രദ്ധകാരണം; ആശുപത്രിയിലെത്തിയ യുവതി കുഞ്ഞിന് പരിക്കേറ്റ കാരണം മറച്ചുവച്ചെന്നും കള്ളംപ്പറഞ്ഞെന്നും പൊലീസ്; യുവതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

മറുനാടൻ ഡെസ്‌ക്‌

ജോർജിയ; മറ്റൊരു സ്ത്രീയുമായുള്ള വഴക്കിനിടെ അമ്മയുടെ കയ്യിൽ നിന്നും താഴെ വീണ കുഞ്ഞിന് ദാരുണാന്ത്യം. ജോർജിയയിലെ ഒരു പാർക്കിങ്ങ് ലോട്ടിൽ വെച്ച് 26 വയസ്സുള്ള കാരൻ ഹാരിസൺ ഇനിയും തിരിച്ചറിയപ്പെടാത്ത ഒരു യുവതിയുമായി വഴക്കിലാവുകയായിരുന്നു. തന്റെ കയ്യിലെ ഷോപ്പിങ്ങ് ബാഗ് വെച്ച് കാരനെ സ്ത്രീ ആക്രമിച്ചു.

അപ്പോൾ നില തെറ്റിയ കാരന്റെ കയ്യിൽ നിന്നും മൂന്നു മാസം പ്രായമുള്ള മകൻ താഴെ വീണു. തുടർന്നും ആക്രമിക്കപ്പെട്ടപ്പോൾ മകനെ നിലത്തു നിന്നും എടുക്കാതെ കാരൻ തന്നെ ആക്രമിച്ച സ്ത്രീയെ തിരിച്ചും മർദ്ദിക്കുവാനുള്ള ശ്രമത്തിലായിരുന്നു. സമീത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുകയും വഴക്ക് നിർത്താൻ ശ്രമിക്കുകയുമായിരുന്നു. അതിലൊരാളാണ് കുഞ്ഞിനെ എടുക്കുന്നത്. സംഭവം നടന്നതിന് ഒരു ദിവസത്തിനു ശേഷമാണ് കാരൻ തന്റെ കുഞ്ഞുമായി ആശുപത്രിയിൽ എത്തുന്നത്.

കുഞ്ഞിനു പരുക്ക് പറ്റിയതെങ്ങനെയായിരുന്നുവെന്ന് ഡോക്ടർമാരോട് കാരൻ നുണ പറയുകയായിരുന്നു. കുഞ്ഞ് മണിക്കൂറകൾക്കു ശേഷം മരണപ്പെട്ടു. പാർക്കിങ്ങ് ലോട്ടിലെ സെക്യൂരിറ്റി ക്യാമറയിൽ സ്ത്രീകൾ തമ്മിലുള്ള വഴക്കിന്റെയും കാരന്റെ കയ്യിൽ നിന്നും കുഞ്ഞ് താഴെ വീഴുന്നതിന്റെയും ദ്യശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് കൊലപാതക കുറ്റം ചുമത്തി കാരനെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP