Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ ഭയന്ന് സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി; കുറച്ച് നാളായി വിഷാദത്തിലായിരുന്നെന്ന് കുടുംബം

കൊറോണയെ ഭയന്ന് സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി; കുറച്ച് നാളായി വിഷാദത്തിലായിരുന്നെന്ന് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: കൊവിഡ് 19 രോ​ഗത്തെ ഭയന്ന് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ നകൂറിലാണ് സംഭവം. കൊവിഡിനെ ഭയമെന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാളായി ഇയാൾ വിഷാദത്തിലായിരുന്നുവെന്ന് കുടുംബം അറിയിച്ചതായി പൊലീസ് പറയുന്നു.

അതേസമയം, കൊവിഡ് ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടർന്ന് തമിഴ്‌നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പിൽ ജീവനൊടുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP