Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എല്ലാം നന്നായി പോകുന്നു' എന്ന് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്; പാക്കിസ്ഥാന്റെ നിരോധന പ്രഖ്യാപനം വെറും പ്രഹസനമെന്ന് വെളിവാക്കി ഭീകര സംഘടന തലവന്റെ വീഡിയോ പുറത്ത്; ഒന്നും ഭയക്കേണ്ടെന്നും ശാന്തരായി ഇരിക്കണമെന്നും അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ സഹായിക്കുന്ന ഭീകര സംഘടനയുടെ മേധാവി; കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യയും

'എല്ലാം നന്നായി പോകുന്നു' എന്ന് ജമാ അത്ത് ഉദ്ദവ തലവൻ ഹാഫിസ് സയീദ്; പാക്കിസ്ഥാന്റെ നിരോധന പ്രഖ്യാപനം വെറും പ്രഹസനമെന്ന് വെളിവാക്കി ഭീകര സംഘടന തലവന്റെ വീഡിയോ പുറത്ത്; ഒന്നും ഭയക്കേണ്ടെന്നും ശാന്തരായി ഇരിക്കണമെന്നും അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ സഹായിക്കുന്ന ഭീകര സംഘടനയുടെ മേധാവി; കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിച്ച് ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുമെന്ന ഭയം കനത്തതോടെ മുംബൈ ഭീകരാക്രണത്തിന്റെ സൂത്രധാരൻ ഹഫീസ് സയിദിന്റെ സംഘടനയായ ജമാ അത്ത് ഉദ്ദവയെ നിരോധിച്ചു എന്നാണ് പാക്കിസ്ഥാൻ പറയുന്നത്. എന്നാൽ ഇതെല്ലാം അന്താരാഷ്ട്രതലത്തിൽ തിരിച്ചടികൾ ഭയന്ന് പാക്കിസ്ഥാൻ കാട്ടിക്കൂട്ടിയ വെറും തട്ടിപ്പാണെന്ന് വ്യക്തമാകുന്നു.

പാക്കിസ്ഥാൻ നിരോധിച്ചു എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ 'എല്ലാം നന്നായി പോകുന്നു' എന്ന് വ്യക്തമാക്കി ഹാഫിസ് സയീദ് തന്നെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ജമാഅത്ത് ഉദ്ദവ ചീഫ് തന്നെ ഇത്തരമൊരു വീഡിയോ സന്ദേശം പുറത്തുവിട്ടതോടെ അന്താരാഷ്ട്ര തലത്തിൽ സൽപേര് തേടി മാത്രമാണ് പാക്കിസ്ഥാൻ ഈ ഭീകര സംഘടനയെ നിരോധിച്ചതെന്ന് വ്യക്തമാകുകയാണ്.

ജമാഅത്ത് ഉദ്ദവയുടെ ചീഫും അതേസമയം, ലഷ്‌കറെ തോയ്ബയുടെ സ്ഥാപകരിൽ ഒരാളുമാണ് ഹാഫിസ് സയീദ്. പ്രവർത്തകരോട് ശാന്തമായി ഇരിക്കാനാണ് സയീദ് വീഡിയോയിൽ അഭ്യർത്ഥിക്കുന്നത്.

നമ്മുടെ എല്ലാ പരിപാടികളും ഉദ്ദേശിച്ച തരത്തിൽ മുന്നോട്ടുപോകുന്നു എന്ന് യുദ്ധത്തേയും ഇസ്‌ളാമിന്റെ മേന്മയേയും പറ്റി പറയുന്ന വീഡിയോയിൽ സയീദ് പറയുന്നു. ഇത്തരമൊരു വീഡിയോ പുറത്തുവന്നതോടെ നിരോധനം എന്ന പേരിൽ ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് പാക്കിസ്ഥാൻ പയറ്റിയതെന്ന ചർച്ചകളും സജീവമായിക്കഴിഞ്ഞു.

അതേസമയം, ഇത്തരമൊരു വീഡിയോ പുറത്തുവന്നതോടെ ജമാഅത്തെ ഉദ്ദവയുടെ നീക്കങ്ങൾ ഇന്ത്യയും ജാഗ്രതയോടെ വീക്ഷിക്കുകയാണ്. ഇന്ത്യക്കെതിരെ ശക്തമായ നീക്കമുണ്ടാകുമെന്ന പാക് അനുകൂല ഭീകര സംഘടനകൾ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധം പാക്കിസ്ഥാനെതിരെ ഉയർന്നിരുന്നു. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാത്തതിന് യുഎൻ ഉൾപ്പെടെ വിമർശിച്ചതോടെ പാക്കിസ്ഥാൻ വിരണ്ടു. ഇതോടെയാണ് ജമാഅത്തെ ഉദ്ദവക്കെതിരെ നടപടിയെടുത്തു എന്നുവരുത്താൻ സംഘടനയെ നിരോധിച്ചു എന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ അത് പാളി. യുഎൻ അന്താരാഷ്ട്ര ഭീകരരുടെ ബ്‌ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭീകരനാണ് സയീദ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP