Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ത്യചുംബനമോ സ്പർശനമോ പാടില്ല; മൃതദേഹം പൂർണമായും ചോർച്ചരഹിതമായ പ്രത്യേക ബോഡി ബാഗിൽ പൊതിഞ്ഞ ശേഷമേ സംസ്‌കാരത്തിനു കൊണ്ടുപോകാനാവൂ; ഓട്ടോപ്സി കഴിവതും ഒഴിവാക്കുക; വീട്ടിലെത്തിയാൽ മൃതദേഹത്തിന്റെ മുഖഭാഗത്തെ ആവരണം മാത്രം കുറച്ചു സമയത്തേക്കു മാറ്റി അടുത്ത ബന്ധുക്കൾക്ക് അന്ത്യദർശനത്തിന് കുറച്ചു സമയം അനുവദിക്കാം; കഴിവതും കുറച്ച് ആളുകൾ മാത്രം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുക; കോവിഡ് മരണത്തിൽ ഐസിഎംആർ മാർഗനിർദ്ദേശം ഇങ്ങനെ

അന്ത്യചുംബനമോ സ്പർശനമോ പാടില്ല; മൃതദേഹം പൂർണമായും ചോർച്ചരഹിതമായ പ്രത്യേക ബോഡി ബാഗിൽ പൊതിഞ്ഞ ശേഷമേ സംസ്‌കാരത്തിനു കൊണ്ടുപോകാനാവൂ; ഓട്ടോപ്സി കഴിവതും ഒഴിവാക്കുക; വീട്ടിലെത്തിയാൽ മൃതദേഹത്തിന്റെ മുഖഭാഗത്തെ ആവരണം മാത്രം കുറച്ചു സമയത്തേക്കു മാറ്റി അടുത്ത ബന്ധുക്കൾക്ക് അന്ത്യദർശനത്തിന് കുറച്ചു സമയം അനുവദിക്കാം; കഴിവതും കുറച്ച് ആളുകൾ മാത്രം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുക; കോവിഡ് മരണത്തിൽ ഐസിഎംആർ മാർഗനിർദ്ദേശം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്ത്യചുംബനമോ സ്പർശനമോ പാടില്ലാതെ അതീവ ജാഗ്രതയിലാണ് കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കേണ്ടത്. സംസ്‌കാര ചടങ്ങിൽ കഴിവതും കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ എന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് മാർഗരേഖ വ്യക്തമാക്കുന്നു. പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ സർക്കാർ നടപ്പിലാക്കുന്ന കർശന നിയന്ത്രണത്തെപ്പറ്റി ബന്ധുക്കളെ ആദ്യം തന്നെ ബോധ്യപ്പെടുത്തുക. മരണ സാഹചര്യം സംജാതമാകുന്നതിനു മുമ്പേ ആരോഗ്യ പ്രവർത്തകർക്ക് ഐസിഎംആർ നിഷ്‌കർഷിക്കുന്ന രീതിയിൽ വേണ്ട പരിശീലനം നൽകുക.

മൃതദേഹം പൂർണമായും ചോർച്ചരഹിതമായ (ലീക്ക് പ്രൂഫ്) പ്രത്യേക ബോഡി ബാഗിൽ പൊതിഞ്ഞ ശേഷമേ സംസ്‌കാരത്തിനു കൊണ്ടുപോകാനാവൂ. ഒരു ശതമാനം വീര്യമുള്ള ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ബാഗിന്റെ പുറംഭാഗം അണുവിമുക്തമാക്കണം. ഇതിനു ശേഷം ബന്ധുക്കൾ നൽകുന്ന തുണിയിലോ മോർച്ചറി തുണിയിലോ പൊതിയാം. പ്രത്യേക കവചം ധരിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മാത്രം പുറത്തേക്ക് എടുക്കുക. ഇവർ ഏപ്രൺ, കയ്യുറ, മൂടിക്കണ്ണട, എൻ 95 നിലവാരമുള്ള മാസ്‌ക് എന്നിവ ധരിക്കണം.അണുവിമുക്തമാക്കിയ ബോഡി ബാഗിനുള്ളിലാക്കിയ മൃതദേഹത്തിൽനിന്നു വൈറസ് പകരുമെന്ന പേടി വേണ്ട.

എന്നാലും മൃതദേഹം എടുക്കുന്നവർ മാസ്‌കും കയ്യുറകളും ധരിക്കണം. ഓട്ടോപ്സി കഴിവതും ഒഴിവാക്കുക. അഥവാ നടത്തണമെങ്കിൽ ഐസിഎംആർ പുറപ്പെടുവിച്ച മാർഗരേഖ പാലിക്കണം. എംബാമിങ് അനുവദിക്കില്ല. 4 ഡിഗ്രി താപനിലയിൽ വേണം മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ. സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് മോർച്ചറി തുടച്ചു വൃത്തിയാക്കണം. കതകുകളും പിടികളും റെയിലിങ്സുമെല്ലാം ഇത്തരത്തിൽ തുടച്ചു വൃത്തിയാക്കണം. മൃതദേഹവുമായി സ്പർശനത്തിൽ വരുന്ന എല്ലാ തുണികളും മറ്റും ബയോ മെഡിക്കൽ മാലിന്യമിടുന്ന അണുവിമുക്ത ബാഗിൽ മാത്രം നിക്ഷേപിക്കുക.

ഐസലേഷൻ വാർഡിൽ കയറി മൃതദേഹം കാണണമെന്നു നിർബന്ധിക്കുകയാണെങ്കിൽ ബന്ധുക്കൾക്കും പ്രതിരോധ കവചങ്ങളെല്ലാം നിർബന്ധം. ശരീരത്തിലെ കത്തീറ്ററുകളും മൂക്കിലെ കുഴലുകളും മറ്റും ഊരിയെടുക്കുമ്പോൾ സ്രവങ്ങൾ പുറത്തേക്കു വരാതെ നോക്കണം. വീട്ടിലെത്തിയാൽ മൃതദേഹത്തിന്റെ മുഖഭാഗത്തെ ആവരണം മാത്രം കുറച്ചു സമയത്തേക്കു മാറ്റി അടുത്ത ബന്ധുക്കൾക്ക് അന്ത്യദർശനത്തിന് കുറച്ചു സമയം അനുവദിക്കാം. കവചങ്ങൾ ധരിച്ച ആരോഗ്യ പ്രവർത്തകരാണു ഇതു ചേയ്യേണ്ടത്.

അന്ത്യചുംബനമോ സ്പർശനമോ പാടില്ല. അന്ത്യ കർമങ്ങളോ ശുശ്രൂഷകളോ ചടങ്ങുകളോ നടത്തുന്ന കാർമികരും മൃതദേഹത്തിൽ സ്പർശിക്കരുത്. കഴിവതും കുറച്ച് ആളുകൾ മാത്രം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുക. ദഹനമാണു നടത്തുന്നതെങ്കിൽ കത്തിയമർന്ന ചാരം ചടങ്ങുകളുടെ ഭാഗമായി ശേഖരിക്കുന്നതിൽ കുഴപ്പമില്ല. ചടങ്ങുകൾക്കു ശേഷം സെമിത്തേരി- ശ്മശാന ജീവനക്കാരും ബന്ധുക്കളും സോപ്പു ലായനി ഉപയോഗിച്ച് നന്നായി കൈ കഴുകണം. മൃതദേഹം ഇറക്കിയ ശേഷം ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് മൃതദേഹം കൊണ്ടുപോകുന്ന വാഹനം തുടച്ചു വൃത്തിയാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP