Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടാനും വെള്ളം കോരാനും; എനിക്ക് ഇതിനോട് യോജിപ്പില്ല; ജംബോ പട്ടിക കൊണ്ട് ഒരുകാര്യവുമില്ല; കോൺഗ്രസിൽ ഒരാൾക്ക് ഒരുപദവി തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കെ.മുരളീധരൻ എംപി

എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടാനും വെള്ളം കോരാനും; എനിക്ക് ഇതിനോട് യോജിപ്പില്ല; ജംബോ പട്ടിക കൊണ്ട് ഒരുകാര്യവുമില്ല; കോൺഗ്രസിൽ ഒരാൾക്ക് ഒരുപദവി തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കെ.മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പതിവ് പോലെ ജംബോ ഭാരവാഹി പട്ടിക തയ്യാറാക്കിയതും ഒരാൾക്ക് ഒരുപദവി തീരുമാനം അട്ടിമറിക്കാനുള്ള നീക്കവുമൊക്കെ പാർട്ടിയിൽ വീണ്ടും കലഹം സുലഭമാക്കിയിരിക്കുകയാണ്. ചില നേതാക്കൾ ജനപ്രതിനിധിയായും പാർട്ടി ഭാരവാഹിയായും ഒരേസമയം സ്ഥാനം വഹിക്കാൻ ഒരുങ്ങുന്നതിനെതിരെ കെ.മുരളീധരൻ എംപി രംഗത്തെത്തി.

എംഎൽഎയാകാനും എംപിയാവാനും കെപിസിസി ഭാരവാഹിയാകാനും ഒരു കൂട്ടരും ബാക്കിയുള്ളവർ വിറക് വെട്ടാനും വെള്ളം കോരാനുമെന്ന സാഹചര്യമാണ്. തനിക്ക് അതിനോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.താനുൾപ്പെടെയുള്ള എംപിമാർക്കും എംഎൽഎമാർക്കും ധാരാളം ജോലികളുണ്ട്. അതിനിടയിൽ പാർട്ടി ഭാരവാഹിത്വം കൂടി വഹിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള തന്റെ താൽപര്യം കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കെപിസിസി പുനഃസംഘടനയിൽ ജംബോ പട്ടിക വരുന്നതിനേയും മുരളീധരൻ എതിർത്തു. സംഘടന ശക്തിപ്പെടുത്താൻ ഭാരവാഹികളുടെ എണ്ണം കൂട്ടുന്നതിൽ യാതൊരു കാര്യവുമില്ല. എണ്ണം കുറയുന്നതാണ് സംഘനയ്ക്ക് എപ്പോഴും നല്ലതെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP