Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ പിടികൂടിയത് എവിടെയാണോ അവിടെ തന്നെ കൊണ്ടു വിടണം; അല്ലാതെ ജലപാനമില്ലെന്ന വാശിയിൽ കെ.പി. ശശികല; ഹിന്ദു ഐക്യവേദി നേതാവിനെ പിടികൂടി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ റാന്നി സ്റ്റേഷൻ വളഞ്ഞ് ആയിരങ്ങളുടെ നാമജപ പ്രതിഷേധം: കസ്റ്റഡി സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ ശശികലയെ കോടതിയിൽ ഹാജാരാക്കാൻ കഴിയാതെ പൊലീസും; ശശികലെ ടീച്ചറെ വിട്ടയക്കുന്നത് വരെ ഹർത്താൽ തുടരുമെന്ന് ബിജെപി: ശശികലയെ പിടികൂടി ആകെ പുലിവാല് പിടിച്ച് പൊലീസ്

തന്നെ പിടികൂടിയത് എവിടെയാണോ അവിടെ തന്നെ കൊണ്ടു വിടണം; അല്ലാതെ ജലപാനമില്ലെന്ന വാശിയിൽ കെ.പി. ശശികല; ഹിന്ദു ഐക്യവേദി നേതാവിനെ പിടികൂടി എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ റാന്നി സ്റ്റേഷൻ വളഞ്ഞ് ആയിരങ്ങളുടെ നാമജപ പ്രതിഷേധം: കസ്റ്റഡി സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ ശശികലയെ കോടതിയിൽ ഹാജാരാക്കാൻ കഴിയാതെ പൊലീസും; ശശികലെ ടീച്ചറെ വിട്ടയക്കുന്നത് വരെ ഹർത്താൽ തുടരുമെന്ന് ബിജെപി: ശശികലയെ പിടികൂടി ആകെ പുലിവാല് പിടിച്ച് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കടിച്ച പാമ്പ് തന്നെ വിഷമിറക്കണമെന്ന് വാശിപിടിച്ച് റാന്നി സ്റ്റേഷനിൽ കെപി ശശികലയുടെ സത്യാഗ്രഹം. നോക്കാമെന്ന് തിരുവല്ല ഡിവൈഎസ്‌പി. പറ്റില്ലെന്ന് സർക്കാറും പറഞ്ഞതോടെ ആകെ പുലിവാല് പിടിച്ച് റാന്നി പൊലീസും. അതേസമയം ശശികലെ ടീച്ചറെ വിട്ടയക്കുന്നത് വരെ ഹർത്താൽ തുടരുമെന്ന് ബിജെപി അറിയിച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആകെ കുഴഞ്ഞു മറിഞ്ഞ സാഹചര്യത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ കസ്റ്റഡിയിൽ എടുത്തതാണ് പൊലീസിന അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്. ഇന്നലെ രാത്രി മരക്കൂട്ടത്ത് നിന്ന് കരുതൽ തടങ്കലിൽ ആക്കിയ ശശികലയെ റാന്നി പൊലീസ് സ്റ്റേഷൻ എത്തിച്ചതോടെയാണ് കാര്യങ്ങൾ കുഴഞ്ഞ് മറിഞ്ഞത്.

തന്നെ പിടികൂടിയത് എവിടെയാണോ അവിടെ തന്നെ കൊണ്ടു വിടണം എന്ന് പറഞ്ഞ് ജലപാനം പോലുമില്ലാതെ ശശികല സത്യാഗ്രഹമിരിക്കുകയാണ്. ഇതിന് പിന്നാലെ ശശികലയെ റാന്നി സ്റ്റേഷനിൽ എത്തിച്ചെന്ന വാർത്ത അറിഞ്ഞ് സ്റ്റേഷൻ വളഞ്ഞ് നാമജപ പ്രതിഷേധം നടത്തുകയാണ് ഭക്തർ. നിലവിൽ ആയിരത്തിലധികം പേർ സ്റ്റേഷന് ചുറ്റുമായി ഉണ്ട്. ഇതിലേറെയും സ്ത്രീകൾ ആണെന്നതാണ് ഏറെ ശ്രദ്ധേയം. പൊലീസ് സ്റ്റേഷന്റെ കവാടം വരെ ഉപരോധിച്ച് നിൽക്കുകയാണ് ഭക്തർ. സ്റ്റേഷനുള്ളിൽ ശശികലയുമായി സമവായ ചർച്ച തുടരുകയാണ് പൊലീസ്. എന്നാൽ തന്നെ എവിടെ നിന്നാണോ പിടിച്ചത് അവിടെ തന്നെ കൊണ്ട വിടണം എന്ന നിലപാടിലാണ് ശശികല.

അതേസമയം ശശികലയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നവരുടെ എണ്ണം നിമിഷങ്ങൾക്കകം കൂടിവരികയാണ്. ഇന്നലെ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കാതിരിക്കാൻ ശ്രമിച്ചതു പോലുള്ള വലിയ തോതിലുള്ള പ്രതിരോധം അവിടെ സ്വാഭാവികമായി രൂപപ്പെട്ടു. ശശികല റാന്നി പൊലീസ് സ്‌റ്റേഷനിലുണ്ട് എന്നറിഞ്ഞതോടെ നിരവധി ഹിന്ദു ഐക്യവേദി പ്രവർത്തകരും നിരവധി ഭക്ത സ്ത്രീകളും രംഗത്തിറങ്ങി. പൊലീസ് സ്‌റ്റേഷന്റെ സർവ്വ കവാടങ്ങളും കുത്തിയിരുന്ന് അടച്ചു കൊണ്ട് പ്രതിഷേധം നടത്തുകയാണ് സംഘപരിവാർ പ്രവർത്തകരും ഭക്തരും. ഇങ്ങനെ നാമ ജപ പ്രതിഷേധം നടത്തുന്നവരിൽ കൂടുതലും സ്ത്രീകളാണെന്നതാണ് മറ്റൊരു വസ്തുത.

ഇന്നലെ നെടുമ്പാശേരിയിലേക്ക് ഭക്തർ എത്തിയത് പോലെ തന്നെ റാന്നി പൊലീസ് സ്‌റ്റേഷന് ചുറ്റും നിരവധി ആളുകൾ വന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് ഇതോടെ അക്ഷരാർത്ഥത്തിൽ കുടുങ്ങി. സ്ത്രീകളെ മുൻ നിർത്തിക്കൊണ്ട് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരിക്കുകയാണ്. ഇതോടെ പൊലീസിന് ശക്തമായ നടപടികൾ ഒരു പക്ഷേ എടുക്കേണ്ടി വരും, അല്ലെങ്കിൽ ശശികലയെ വിട്ടു കൊടുക്കേണ്ടി വരും. അതേസമയം രാവിലെ തുടങ്ങിയ ഹർത്താൽ ശക്തി പ്രാപിച്ചു വരികയാണ്. ശശികലയെ എങ്ങനെ കോടതിയിൽ ഹാജരാക്കാൻ കഴിയും എന്നത് പൊലീസിന് കീറാമുട്ടിയായിരിക്കുകയാണ്. അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം എന്നതാണ് നിയമം. ഇന്നലെ രാത്രിയാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതുകൊണ്ട് ഇന്ന് വൈകുന്നേരത്തിന് മുമ്പ് കോടതിയിൽ ഹാജരാക്കേണ്ടതാണ്. എന്നാൽ ശശികലയെ വിട്ടു നൽകാതെ പിൻവാങ്ങുകയില്ല എന്ന പിടിവാശിയിലാണ് ഭക്തരും സംഘപരിവാർ പ്രവർത്തകരും.

ഇന്നലെ വൈകിട്ട് പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ നിന്നാണ് ശശികല അഅടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത്. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് കെപി സുധീർ, ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ ജി പൃഥ്വിപാൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ റാന്നി കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടിയാണ് റാന്നി സ്റ്റേഷനിൽ കൊണ്ടു വന്നത്. ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഹിന്ദു സംഘടനകൾ സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇന്നു പുലർച്ചെ ശശികലയെ റാന്നി സ്റ്റേഷനിൽ എത്തിച്ചുവെന്ന് അറിഞ്ഞ് നൂറുകണക്കിന് ഭക്തരാണ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഇവർ നാമജപം തുടങ്ങിയ വിവരം അറിഞ്ഞ് ഭക്തജനങ്ങൾ സ്റ്റേഷനിലേക്ക് ഒഴുകി എത്തി. ശശികല അടക്കമുള്ളവർ സ്റ്റേഷനിൽ ഉപവാസം തുടരുകയാണ്.

തന്നെ കസ്റ്റഡിയിൽ എടുത്തത് മരക്കൂട്ടത്ത് നിന്നാണ് അവിടെ തന്നെ പൊലീസ് തിരിച്ചു കൊണ്ടു വിടന്നത് വരെ സമരം തുടരുമെന്നാണ് ശശികലയുടെ നിലപാട്. സമരക്കാർ ശാരീരികമായി അവശതയിലാണ്. വൈദ്യസഹായം നൽകാനും പൊലീസിന് കഴിഞ്ഞിട്ടില്ല. വൻ പൊലീസ് സന്നാഹം സ്റ്റേഷന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിസരം സംഘർഷഭരിതമാണ് തിരുവല്ല ഡിവൈഎസ്‌പി സന്തോഷ് കുമാർ പ്രതിഷേധക്കാരുമായും ശശികലയുമായും ചർച്ച നടത്തിയെങ്കിലും പരിഹാര ഉണ്ടായില്ല. തന്നെ തടഞ്ഞ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. ഇത് ഡിവൈഎസ്‌പി ഉന്നത പൊലീസുദ്യോഗസ്ഥരേയും സർക്കാരിനേയും അറിയിച്ചെങ്കിലും സാധ്യമല്ലെന്ന മറുപടിയാണ് കിട്ടിയത്. ഓരോ മിനിറ്റിലും പ്രതിഷേധക്കാരുടെ അംഗ സംഖ്യകൂടി വരികയുമാണ്. സംഘർഷം ഒഴിവാക്കാൻ പൊലീസ് കിണഞ്ഞു ശ്രമിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP