Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവിശ്വാസികളായ യുവതികളെ സർക്കാർ ശബരിമലയിലെത്തിക്കും; എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തുക: ആചാരലംഘനം തടയാൻ രണ്ട് വഴികളുണ്ടെന്ന് കെ സുരേന്ദ്രൻ

അവിശ്വാസികളായ യുവതികളെ സർക്കാർ ശബരിമലയിലെത്തിക്കും; എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തുക: ആചാരലംഘനം തടയാൻ രണ്ട് വഴികളുണ്ടെന്ന് കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാറിനെതിരെ കർശന നിലപാട് സ്വീകരിക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വീണ്ടും സർക്കാറിനെതിരെ രംഗത്തുവന്നു. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയിൽ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്‌ബുക്ക് പേജിലുടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കമാണ് സർക്കാരിനെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക- സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സർക്കാർ അപകടകരമായ നിലപാടെടുത്തു കഴിഞ്ഞു. എന്തുവില കൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചു കഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുർബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നിൽ രണ്ടു മാർഗ്ഗമേയുള്ളൂ. ഒന്നുകിൽ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകർക്കാനുള്ള നീക്കത്തിന് കൂട്ടുനിൽക്കുക. അല്ലെങ്കിൽ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോൽപ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാർഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നിൽ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികൾക്കു മാത്രമായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP