Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പകുതി ചെലവ് കേരളം വഹിക്കാതെ ശബരിപാതയും ആലപ്പുഴ പാത ഇരട്ടിപ്പിക്കലും നടക്കില്ല; മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മാറി കേരളത്തിന് മാത്രമൊരു നയം സാധ്യമല്ല; പുതിയ ട്രെയിനുകളും ലഭിക്കില്ല; റയിൽവെ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകാത്തതിനും സംസ്ഥാനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

പകുതി ചെലവ് കേരളം വഹിക്കാതെ ശബരിപാതയും ആലപ്പുഴ പാത ഇരട്ടിപ്പിക്കലും നടക്കില്ല; മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മാറി കേരളത്തിന് മാത്രമൊരു നയം സാധ്യമല്ല; പുതിയ ട്രെയിനുകളും ലഭിക്കില്ല; റയിൽവെ വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകാത്തതിനും സംസ്ഥാനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ റെയിൽവെ വികസനത്തോട് സംസ്ഥാന സർക്കാർ മുഖംതിരിഞ്ഞ് നിൽക്കുകയാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. സംസ്ഥാനം പകുതി ചെലവു വഹിക്കാതെ ശബരി പാതയും ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലും യാഥാർത്ഥ്യമാകില്ലെന്നും ഭൂമി ഏറ്റെടുത്തു നൽകാത്തതാണ് സംസ്ഥാനത്ത് റെയിൽവെ വികസനത്തിന് തടസ്സമെന്നും മന്ത്രി പറഞ്ഞു. റെയിൽ മേഖലയിൽ കേരളത്തിനുണ്ടായ നേട്ടങ്ങൾ വിശദീകരിക്കുന്ന 'പുതിയ റെയിൽവേ, പുതിയ കേരളം' ലഘുലേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങൾ റെയിൽവേ പദ്ധതികളുടെ പകുതി ചെലവു വഹിക്കുന്നു. അതിനാൽ കേരളത്തിനു മാത്രമായി പ്രത്യേക നയം കൊണ്ടുവരാൻ ആവില്ല. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ തീരാതെ കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കില്ല. മുൻപു നടന്ന അവലോകന യോഗത്തിൽ ഭൂമിയേറ്റെടുത്തു കൈമാറാൻ 3 മാസം സമയം ചോദിച്ച സംസ്ഥാന സർക്കാർ ഒന്നര വർഷം കഴിഞ്ഞിട്ടും കോട്ടയം ജില്ലയിൽ 3.5 ഹെക്ടർ ഭൂമി ഏറ്റെടുത്തു നൽകിയിട്ടില്ല.

നമ്മൾ ചെയ്യേണ്ട ജോലി ചെയ്യാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല.- കണ്ണന്താനം ചൂണ്ടിക്കാട്ടി. 2009 മുതൽ 2014 വരെ പ്രതിവർഷം 372 കോടി രൂപ വീതമാണ് കേരളത്തിലെ റെയിൽവേ പദ്ധതികൾക്കു ബജറ്റ് വിഹിതം ലഭിച്ചത്. എന്നാൽ ബിജെപി സർക്കാർ കഴിഞ്ഞ 4 വർഷങ്ങളിൽ 923 കോടി രൂപ വീതമാണു കേരളത്തിന് നൽകിയത്. - കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ ട്രെയിനുകൾക്കു കൂടുതൽ ആധുനിക കോച്ചുകൾ ലഭ്യമാക്കണമെന്ന് കണ്ണന്താനം റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ശുചിത്വ റാങ്കിങ്ങിൽ ഒന്നാമതെത്തിയ എറണാകുളം- ബെംഗളൂരു ഇന്റർസിറ്റി ട്രെയിനിന്റെ അറ്റകുറ്റപ്പണിക്ക് നേതൃത്വം നൽകിയ അസി. ഡിവി. മെക്കാനിക്കൽ എൻജീനിയർ എം.കെ. സുബ്രഹ്മണ്യൻ, എം.എസ്. സുരേഷ്, എ. അരുൺ കുമാർ, പി.സി. ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡിവിഷനൽ റെയിൽവേ മാനേജർ സിരീഷ് കുമാർ സിൻഹ, സീനിയർ ഓപ്പറേഷൻസ് മാനേജർ വൈ.സെൽവിൻ, കൊമേഴ്‌സ്യൽ മാനേജർ ഡോ.രാജേഷ് ചന്ദ്രൻ, സ്റ്റേഷൻ ഡയറക്ടർ ആർ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP