Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവിയൂർ അനഘയെ മരണത്തിന് 20 ദിവസം മുമ്പ് വരെ പീഡിപ്പിച്ചതാരൊക്കെ? അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേത്? രണ്ടാം തുടരന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമായി പുതിയ റിപ്പോർട്ട്; രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെക്കിയത് പിതാവെന്ന് പുതിയ റിപ്പോർട്ട്; വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്‌പി തിരുകിക്കയറ്റിയതായി ആരോപണം

കവിയൂർ അനഘയെ മരണത്തിന് 20 ദിവസം മുമ്പ് വരെ പീഡിപ്പിച്ചതാരൊക്കെ? അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേത്? രണ്ടാം തുടരന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമായി പുതിയ റിപ്പോർട്ട്; രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെക്കിയത് പിതാവെന്ന് പുതിയ റിപ്പോർട്ട്; വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്‌പി തിരുകിക്കയറ്റിയതായി ആരോപണം

പി നാഗരാജ്

തിരുവനന്തപുരം: കവിയൂർ കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്‌പി തിരുകിക്കയറ്റിയതായി ആരോപണം. നാരായണൻ നമ്പൂതിരി ഫാനിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മക്കളായ അനഘയും അഖിലയും അക്ഷയും കിടക്കയിലും മറ്റുമായി കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. പാൽക്കഞ്ഞിയിൽ കീടനാശിനിയായ ക്ലാസിക് 20, റോബാൻ ഇനത്തിൽ പെട്ട ദ്രാവകം കലർത്തി നാലു പേരും കഴിച്ചതായും നമ്പൂതിരി തൂങ്ങി മരിച്ചതായും ആണ് കേസ്. കീടനാശിനിയിലടങ്ങിയ ക്ലോർപിറൈഫോസ് എന്ന വിഷമാണ് മരണകാരണമെന്നാണ് സിബിഐ കണ്ടെത്തൽ. കീടനാശിനിയുടെ ഉറവിടമോ വാങ്ങിയ കട സംബന്ധിച്ചോ വിവരം ലഭിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ശോഭനയും അനഘയും പാൽ കഞ്ഞി കഴിച്ച് മരിച്ചതായും അഖിലയുടെയും അക്ഷയുടെയും കഴുത്തിൽ ശക്തിയായി ഞെരുക്കി അമർത്തിയ പാടുകളും കണ്ടെത്തിയിരുന്നു.

കുട്ടികളുടെ കഴുത്തിൽ കാണപ്പെട്ട വിരലടയാളവും നാരായണൻ നമ്പൂതിരിയുടെ കൈ വിരലടയാളങ്ങളും തിരുവല്ല പൊലീസ് എടുത്തിരുന്നില്ല. അതിനാൽ തന്നെ പിതാവാണ് കഴുത്തുഞെരിച്ചതെന്ന സിബിഐയുടെ മുൻ റിപ്പോർട്ട് കോടതി തള്ളിയാണ് മൂന്നാം തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 2012 മാർച്ച് 30നാണ് മുൻ സിബിഐ ജഡ്ജി ടി.എസ്‌പി.മൂസത് തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. 2004 സെപ്റ്റംബർ 27 രാത്രിയിലാണ് നാരായണൻ നമ്പൂതിരിയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തത്. സെപ്റ്റംബർ 29 ന് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ.സരിതയാണ് 5 മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടം നടത്തിയത്.

അനഘയുടെ കന്യാ ചർമ്മം പഴക്കമുള്ളതും കീറിയ മുറിവുള്ളതായും ഡോക്ടർ കണ്ടെത്തി പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ വിവരം രേഖപ്പെടുത്തി. സ്വകാര്യ ഭാഗത്ത് രണ്ട് കൈവിരൽ കടത്താവുന്ന വിടവുള്ളതായും രേഖപ്പെടുത്തി. അമിതമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതാണ് ഇത് കാണിക്കുന്നതെന്ന് 2012 ലെ തുടരന്വേഷണ ഉത്തരവിൽ സിബിഐ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ ഉദ്യോഗസ്ഥർ ഡോക്ടറെ കണ്ട് ചോദിച്ചതിൽ ഇത് ലൈംഗിക ബന്ധത്തിലൂടെയാകാമെന്നും കന്യാചർമ്മത്തിലെ കീറിയഭാഗത്തെ മുറിവുണങ്ങാൻ 15 മുതൽ 20 ദിവസങ്ങൾ വരെ സാധാരാണയായി സമയം എടുക്കുമെന്നും ഡോക്ടർ മൊഴി നൽകി. കെമിക്കൽ പരിശോധനയിൽ സ്വകാര്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയതിനാൽ സാദ്ധ്യമായ ലൈംഗിക ബന്ധ ദിവസം കൃത്യമായി പറയാൻ തനിക്ക് സാധിക്കില്ലെന്നാണ് 2005 ജൂൺ 9 ന് ഡോക്ടർ സിബിഐക്ക് മൊഴി നൽകിയത്. എന്നാൽ ഇത് സംബന്ധിച്ച് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടുകയോ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയോ ചെയ്യാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

ലൈംഗിക ബന്ധ സംഭവങ്ങളിൽ ബന്ധത്തിന് ശേഷം പുരുഷ ബീജക്കറ 3 മുതൽ 9 ദിവസം വരെ സ്ത്രീ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കും. ഈ വസ്തുത സൂചിപ്പിക്കുന്നത് അനഘ മരണത്തിന് 2 മുതൽ 3 ദിവസം മുമ്പോ പരമാവധി 9 ദിവസങ്ങൾക്ക് മുമ്പോ ആകാം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് എന്ന നിഗമനത്തിൽ കോടതി എത്തി. അതിനാൽ അനഘയുടെ മരണത്തിന്24 മണിക്കൂർ മുമ്പ്മുതൽ 3 ദിവസം വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്ന രണ്ടാം തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ കോടതി തള്ളിയിരുന്നു.

ആത്മഹത്യ ചെയ്ത രാത്രിയിൽ പിതാവ് മകളെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടാം തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ്. ബാലിശവും അടിസ്ഥാന രഹിതവുമായ ഈ വാദവും തള്ളിയാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതായി അനഘ തന്നോട് പറഞ്ഞതായുള്ള യാതൊരു മൊഴിയും കൂട്ടുകാരിയായ രമ്യാ രാജന്റെ മൊഴിയിലില്ല. കിളിരൂർബ കവിയൂർ പീഡനങ്ങളെ സംബന്ധിച്ച് ഹൈക്കോടതിക്ക് ലഭിച്ച കത്ത് സിബിഐക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം സിബിഐ സമർപ്പിച്ച 23 പേജുള്ള മൂന്നാം തുടരന്വേഷണ റിപ്പോർട്ടിൽ ഈ കത്ത് സി ബി ഐ ബോധപൂർവ്വം മറച്ചുവെച്ച് എങ്ങനെയും അന്വേഷണം അവസാനിപ്പിച്ച് കൈ കഴുകി.

ഇതോടെ അനഘയെ പലതവണ പീഡിപ്പിച്ചവരാരൊക്കെയെന്നും അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേതാണെന്നുമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബാക്കിയാക്കിയാണ് 5 അംഗ കുടുംബം ഈ ലോകത്തോട് വിട പറഞ്ഞത്. പീഡിപ്പിച്ചവർക്ക് കൈ വിലങ്ങ് വീഴുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.നിയമത്തിന്റെ കരങ്ങളിൽ നിന്നും നിയമ വ്യവസ്ഥയിൽ നിന്നും രക്ഷപ്പെട്ട് നിൽക്കുന്ന ഇവർ സ്വൈരമായി സമൂഹത്തിൽ വിഹരിക്കുമ്പോൾ ഇരക്കും കുടുംബത്തിനും നീതി ലഭിക്കാൻ തിരുവനന്തപുരം സിബിഐ കോടതിയെയാണ് നാരായണൻ നമ്പൂതിരിയുടെ സഹോദരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കുടുംബവും ആശ്രയിച്ചിരിക്കുന്നത്.

ഫൈവ് ഫിംഗേഴ്‌സ് എന്ന സിനിമയുടെ സ്‌ക്രീൻ ടെസ്റ്റ് എന്ന് വിശ്വസിപ്പിച്ച് കിളിരൂർ- കവിയൂർ പെൺകുട്ടികളെ ലതാനായർ കൊണ്ടുപോയെന്നും കുമരകത്തുള്ള ഒരു എംഎൽഎയുടെ ഹൗസ് ബോട്ടിൽ വച്ച് മന്ത്രി പുത്രന്മാർക്ക് കാഴ്ചവെച്ചുവെന്നുമാണ് ആരോപണം ഉണ്ടായിരുന്നത്. സിനിമാ-സീരിയലിൽ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് രണ്ടു പെൺകുട്ടികളെയും പലർക്കും കാഴ്ചവെച്ച് ലതാനായർ പണമുണ്ടാക്കിയെന്നും ആരോപണം ഉണ്ടായിരുന്നു.ലോക്കൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ 2005 ൽ ഹൈക്കോടതിയാണ് കിളിരൂർ - കവിയൂർ സെക്‌സ് റാക്കറ്റ് കേസ് സിബിഐക്ക് കൈമാറിയത്.തിരുവല്ല പൊലീസ് 2004 സെപ്റ്റംബർ 28ന് കൂട്ട ആത്മഹത്യ എന്ന നിലയിൽ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് 2005 ജനുവരി 29 ന് സിബിഐ റീ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കല്ലൂപ്പാറ പുതുച്ചേരി പൂന്തല ഹൗസിൽ രാമചന്ദ്രൻ നായർ ഭാര്യ ലതാനായരെ (45) മാത്രം പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. 2005 നവംബർ 29 നാണ് സിബിഐ ഡിവൈഎസ്‌പി എൻ.സുരേന്ദ്രൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രത്തിലെ പന്ത്രണ്ടാം കോളത്തിൽ കൊലപാതകത്തിനും ആത്മഹത്യാ പ്രേരണക്കും തിയായ തെളിവില്ലാത്തതിനാൽ കുറ്റം ചുമത്താനാകാത്ത പ്രതികൾ എന്നു ചൂണ്ടിക്കാണിച്ച് 2 മുതൽ 7വരെ പ്രതികളെ കൂടുതൽ പ്രതികളായി പ്രതിസ്ഥാനത്ത് ചേർത്തിട്ടുണ്ട്.മരണപ്പെട്ട സോമശേഖരൻ പിള്ള (53), കവിയൂർ ഞാൾ ഭാഗം മേലേട്ട് വീട്ടിൽ ശ്രീധരൻപിള്ള മകൻ രഘു, കവിയൂർ പടിഞ്ഞാറ്റുചേരിയിൽ പുതുച്ചേരി മല വീട്ടിൽ ഓമനക്കുട്ടൻ എന്ന പ്രഭാകരൻ നായർ (42), കവിയൂർ ഞാൾ ഭാഗം കൈലത്ത് വടക്കേവീട്ടിൽ നാരായണൻ പിള്ള മകൻ മണിക്കുട്ടൻ എന്ന സുബാഷ് (28), കവിയൂർ പടിഞ്ഞാറേ നട പിഷാരത്ത് വീട്ടിൽ ശങ്കര വാര്യർ മകൻ ഗിരീഷ് കുമാർ (29), മരണപ്പെട്ട നാരായണൻ നമ്പൂതിരി എന്നിവരെയാണ് 2 മുതൽ 7വരെ പ്രതിസ്ഥാനത്ത് ചേർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP