Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേ ഹോം.. സ്‌റ്റേ സേയ്ഫ്; ഡോൺഡ് ക്രോസ് റെസ്ട്രിക്കറ്റഡ് ഏര്യ; ബ്രേക്ക് ദി ചെയിൻ.... കാരിക്കേച്ചറായും കോവിഡ് അവബോധം ഒരുക്കാൻ ഡിജിപി ബെഹ്‌റയും ടീമും; ഇതു താനടാ പൊലീസ്....! കൊറോണക്കാലത്ത് കേരളത്തിൽ പൊലീസിനു സോഷ്യൽ മീഡിയയിൽ പുതിയ മുഖം; ഐപിഎസുകാർ കാർട്ടൂൺ കഥാപാത്രങ്ങളാകുമ്പോൾ

സ്റ്റേ ഹോം.. സ്‌റ്റേ സേയ്ഫ്; ഡോൺഡ് ക്രോസ് റെസ്ട്രിക്കറ്റഡ് ഏര്യ; ബ്രേക്ക് ദി ചെയിൻ.... കാരിക്കേച്ചറായും കോവിഡ് അവബോധം ഒരുക്കാൻ ഡിജിപി ബെഹ്‌റയും ടീമും; ഇതു താനടാ പൊലീസ്....! കൊറോണക്കാലത്ത് കേരളത്തിൽ പൊലീസിനു സോഷ്യൽ മീഡിയയിൽ പുതിയ മുഖം; ഐപിഎസുകാർ കാർട്ടൂൺ കഥാപാത്രങ്ങളാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കാലത്ത് നൃത്തം ചെയ്തും പാട്ടു പാടിയും മലയാളിയെ കൈ കഴുകാൻ പഠിപ്പിച്ച കേരള പൊലീസ് ഇപ്പോൾ കരിഞ്ചന്തക്കാരെ വേട്ടയാടുന്നു, കാൻസർ രോഗികൾക്ക് അഭയമാകുന്നു. കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനായി രാപ്പകലില്ലാത്തെ തെരുവു കാക്കുന്ന പൊലീസ് മലയാളികളുടെ കണ്ണിലുണ്ണിയായി മാറുകയാണ്. സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് പൊലീസിന്റെ വീര കഥകളാണ്. ഇതിനിടെ പൊലീസിന്റെ പുതിയ കാരിക്കേച്ചറും ശ്രദ്ധേയമാവുകയാണ്.

കൊറോണയെ നേരിടാൻ മുന്നിൽ നിൽക്കുന്ന ഐപിഎസുകാരാണ് കാരിക്കേച്ചറിലുള്ളത്. ബെഹ്‌റ മുതൽ യതീഷ് ചന്ദ്ര വരെയുള്ളവർ ഇതിൽ കഥാപാത്രങ്ങളാകുന്നു. പ്രത്യേക ടീമിന്റെ ഭാഗമായ വനിതാ ഐപിഎസുകാരും കാരിക്കേച്ചറിലുണ്ട്. വിഷ്ണുദാസാണ് വൈറലാകുന്ന വരയ്ക്ക് പിന്നിൽ. സ്റ്റേ ഹോം.. സ്‌റ്റേ സേയ്ഫ്, ഡോൺഡ് ക്രോസ് റെസ്ട്രിക്കറ്റഡ് ഏര്യ, ബ്രേക്ക് ദി ചെയിൻ എന്നീ കോവിഡ് സന്ദേശങ്ങളാണ് പൊലീസ് കാരിക്കേച്ചറിലൂടെ നൽകുന്നത്.

കൊറോണ എത്തുന്നതിനുമുമ്പ് വിമർശനങ്ങളുമായി എല്ലാവരും വേട്ടയാടിയിരുന്ന പൊലീസാണ് ഇപ്പോൾ ഇതൊക്കെ ചെയ്യുന്നതെന്ന് കേട്ടാൽ അന്തം വിടും. അഴുകിയ മീൻ പിടിക്കാൻ മുന്നിട്ടിറങ്ങുന്ന പൊലീസ് തന്നെയാണ് കമ്പ്യൂട്ടർ കോഡിംഗിന്റെ അത്യാധുനിക സാങ്കേതികവിദ്യയുമായി ജനങ്ങളെ സമീപിക്കുന്നത്. ഇടയ്ക്ക് മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ ലൂസിഫറിനെ അനുകരിച്ച് കോമഡിചിത്രം വരെ നിർമ്മിച്ച് ജനങ്ങളുടെ ഹൃദയം കവർന്നു.

ഏറ്റവുമവസാനം ഡ്രോണുകളിലൂടെ നാടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി ആൾക്കൂട്ടത്തെ വിരട്ടിവിടുകയാണ് പൊലീസ് ചെയ്യുന്നത്. ലോക് ഡൗൺ ആണെങ്കിലും അടിയന്തരാവശ്യത്തിന് സഞ്ചരിക്കാനുള്ള സഹായവുമായി പൊലീസിന്റെ ഹെൽപ് ലൈൻ 24 മണിക്കൂറും സേവന സന്നദ്ധമാണ്. വാഹനം വഴിയിൽ കുടുങ്ങിയാൽപോലും ഈ സഹായം ലഭിക്കും. രോഗിയാണ് സഞ്ചരിക്കുന്നതെങ്കിൽ വഴിനീളെ പൊലീസിന്റെ കണ്ണുണ്ടാകുമെന്ന് ഏറ്റവുമവസാനം കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തെത്തി മടങ്ങിയ ചിലരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്ന് വ്യക്തമാണ്.

വ്യാജവാർത്തകൾ പരത്തുന്നവരെ വെല്ലുവിളിക്കാനും നല്ല വാർത്തകൾ പകരം നൽകാനും പൊലീസിനു സംവിധാനമുണ്ട്. പായിപ്പാട്ട് അതിഥി തൊഴിലാളികൾ പ്രക്ഷോഭവുമായി റോഡിലിറങ്ങിയപ്പോൾ നിമിഷങ്ങൾക്കകമാണ് പൊലീസ് രംഗം നിയന്ത്രണാധീനമാക്കിയത്. പിന്നാലെ മറ്റു സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി സാന്നിധ്യം തെളിയിച്ചു. പിന്നീട് അവരുടെ ക്യാമ്പുകളിൽ പോയി ബോധവൽകരണം നടത്തി.

സാധാരണ പൊലീസുകാർ മാത്രമല്ല, ഡിജിപി മുതൽ കോൺസ്റ്റബിൾമാർ വരെ ജനങ്ങൾക്കിടയിലാണ്. സ്വന്തം ജീവൻ പോലും പണയം വച്ചാണ് ഇവരുടെ സേവനം. അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ പോലും തങ്ങൾ തയാറാണെന്നു പറയുന്ന പൊലീസുകാർ ഇപ്പോൾ ഉൾനാടുകളിൽ ഒറ്റയ്ക്കു കഴിയുന്നവർക്ക് പട്ടിണിയില്ലാതാക്കാൻ പൊതിച്ചോറുമായി പോകുന്നുണ്ട്. അടച്ചിരിപ്പിന്റെ ടെൻഷൻ മാറ്റാൻ ഗാനമേളയുമായി ഇറങ്ങിയ പൊലീസ് സംഘങ്ങൾ പോലുമുണ്ട്.

കല്യാണത്തിനും പ്രസവത്തിനും വരെ ഇപ്പോൾ നാട്ടുകാർ പൊലീസിനെ ആശ്രയിക്കുകയാണ്. സേവനത്തിനു മാത്രമല്ല . പൊലീസ് സ്റ്റേഷനിൽ വിളിക്കാൻ പേടിയുണ്ടായിരുന്നവർ സംശയനിവൃത്തിക്കു പോലും ഇപ്പോൾ പൊലീസിന്റെ സഹായം തേടുന്നുണ്ടെന്ന് കൺട്രോൾ റൂമുകളിലും ഹെൽപ് ഡെസ്‌കുകളിലും ലഭിക്കുന്ന ഫോൺ വിളികളിൽനിന്ന് വ്യക്തമാണ്. കേരളത്തിൽ പൊലീസ് ചെയ്യാത്തതായി ഇനിയൊന്നുമില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ വീരകഥകൾ പങ്കുവയ്ക്കുന്ന മലയാളി പറയുന്നത്. പൊലീസിന് ഇങ്ങനെ മാറാൻ കഴിയുമോ എന്നു സംശയിക്കുന്നവരേറെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP