Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി; ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി; ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ട്; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല; ഭാര്യയേയും മറ്റും മൃതദേഹം വീഡിയോയിലുടെ കാണിച്ചു കൊടുത്തു; സംസ്‌ക്കാര ചടങ്ങിന് കളക്ടർ മേൽനോട്ടം വഹിക്കുമെന്നും ശൈലജ ടീച്ചർ

കോവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി; ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി; ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ട്;  മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല; ഭാര്യയേയും മറ്റും മൃതദേഹം വീഡിയോയിലുടെ കാണിച്ചു കൊടുത്തു; സംസ്‌ക്കാര ചടങ്ങിന് കളക്ടർ മേൽനോട്ടം വഹിക്കുമെന്നും ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ


കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്ന് മന്ത്രി അറിയിച്ചു. തീവ്രമായ ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി സങ്കീർണമാക്കി. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി അറിയിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും മൃതദേഹം വിഡിയോയിലുടെ കാണിച്ചു കൊടുത്തു. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്‌കാരം. നാലു പേർ മാത്രമേ പങ്കെടുക്കാവൂ. കലക്ടർ മേൽനോട്ടം വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

ലോക് ഡൗൺ ലംഘിച്ച് ഇപ്പോഴും ചിലർ ഇറങ്ങി നടക്കുന്നുണ്ട്. കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടാണ് അന്തരിച്ചത്. 69 വയസായിരുന്നു. ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന ഇയാൾ ഇന്നു രാവിലെ 8നു മരിച്ചുവെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ പറഞ്ഞു.

കൊവിഡ് 19 പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങുകൾ. ആചാരം അനുസരിച്ച് സംസ്‌കാര കർമ്മങ്ങൾ ചെയ്യാം. മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറാനോ പാടില്ല. സംസ്‌കാര ചടങ്ങുകൾ അടുത്ത ബന്ധുക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ കാണാം. ബന്ധുക്കളെ മൃതദേഹം കാണാൻ അനുവദിക്കും. മൃതദേഹത്തിൽ സ്പർശിക്കാൻ അനുവദിക്കില്ല. മുഖം മാത്രം കാണാനുള്ള സൗകര്യത്തോടെയാണ് മൃതദേഹം വിട്ട് നൽകിയത്. സുരക്ഷിത അകലത്തിൽ നിന്ന് മാത്രമെ സംസ്‌കാര ചടങ്ങുകൾ നടത്താനും അനുമതിയുള്ളു. ആചാരം അനുസരിച്ചുള്ള കർമ്മങ്ങൾ മൃതദേഹത്തിൽ സ്പർശിക്കാതെ ചെയ്യാം. മൃതദേഹം മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെ ധരിക്കണം. ഇതാണ് വ്യവസ്ഥ.

ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ട് കൊടുക്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപന സാധ്യതയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിച്ചിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അധികം ആളുകൾ പങ്കെടുക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നവരും മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിലെ ഡ്രൈവറടക്കം 14 ദിവസത്തെ നിരീക്ഷത്തിൽ കഴിയണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.


കേരത്തിലെ ആദ്യ കോവിഡ് മരണം നടന്ന കൊച്ചി മെഡിക്കൽ കോളേജിൽ നിന്ന് മട്ടാഞ്ചേരി സ്വദേശിയുടെ മൃതദേഹം സുരക്ഷാ മുൻകരുതലുളെല്ലാം പാലിച്ച് രാവിലെ തന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. മണിക്കൂറുകൾക്കകം തന്നെ സംസ്‌കാരം നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു. മൃതദേഹം മട്ടാഞ്ചേരി ലോബോ ജങ്ഷനു സമീപം കച്ചി ഹനഫി മസ്ജിദിൽ സംസ്‌കരിക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ മേൽനോട്ടത്തിലാണ് സംസ്‌കാര ചടങ്ങുകൾ ഒരുക്കിയിട്ടുള്ളത്.

ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്ന സേട്ട് യാക്കൂബ് ഹുസൈൻ ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ദുബായിൽ നിന്ന് മാർച്ച് 16ന് നെടുമ്പാശേരിയിൽ എത്തിയ ഇദ്ദേഹത്തെ കടുത്ത ന്യുമോണിയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അയച്ചു. തുടർന്ന് വീട്ടിൽ ഐസലേഷനിൽ കഴിയവെ രോഗം സ്ഥിരീകരിച്ചു. 22ന് വീണ്ടും കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് മരിച്ചതെന്ന് എറണാകുളം മെഡിക്കൽ കോളജ് നോഡൽ ഓഫിസർ എ. ഫത്താഹുദ്ദീൻ അറിയിച്ചു.മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിക്കും.

ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവന്ന ഡ്രൈവറും ഭാര്യയും രോഗബാധിതരായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം സഞ്ചരിച്ച വിമാനത്തിലെ 49 യാത്രക്കാർ നിരീക്ഷണത്തിലാണ്. കൂടുതൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ റൂട്ട് മാപ്പ് തയാറാക്കിയിരുന്നില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP