Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൂടത്തായി കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കാം; താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; എല്ലാ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ

കൂടത്തായി കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കാം; താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; എല്ലാ രേഖകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോയുടെ മൊഴിയെടുപ്പ് പൂർത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ പറഞ്ഞു. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്. കൂടുതൽ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ടു പരാതി പിൻവലിക്കുന്നതിന് ജോളിയുടെ സമ്മർദമുണ്ടായിരുന്നതായി റോജോ നേരത്തേ പറഞ്ഞിരുന്നു. വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിൻവലിക്കാനായിരുന്നു ആവശ്യം. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നെന്നും റോജോ പറഞ്ഞു.

കഴിഞ്ഞ ദിവസം 9 മണിക്കൂർ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസിൽ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നൽകിയത്. എസ്‌പി കെ.ജി. സൈമണിൽ വിശ്വസിക്കുന്നുവെന്നും റോജോ പ്രതികരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP