Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചികിത്സാ സൗകര്യമൊരുക്കാൻ വിട്ടുനൽകുക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; കൊവിഡ് 19 രോ​ഗികളെ ചികിത്സിക്കാൻ മെഡിയോർ ഹോസ്പിറ്റൽ സർക്കാറിന് വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് പ്രവാസി ഡോക്ടർ; മാരക വൈറസിനെ പ്രതിരോധിക്കാൻ സർക്കാരിന് പിന്തുണയുമായി മലയാളിയായ ഡോ. ഷംഷീർ വയലിൽ

ചികിത്സാ സൗകര്യമൊരുക്കാൻ വിട്ടുനൽകുക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; കൊവിഡ് 19 രോ​ഗികളെ ചികിത്സിക്കാൻ മെഡിയോർ ഹോസ്പിറ്റൽ സർക്കാറിന് വിട്ടുനൽകാൻ സന്നദ്ധതയറിയിച്ച് പ്രവാസി ഡോക്ടർ; മാരക വൈറസിനെ പ്രതിരോധിക്കാൻ സർക്കാരിന് പിന്തുണയുമായി മലയാളിയായ ഡോ. ഷംഷീർ വയലിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ വിപിഎസ് ഹെൽത്ത്കെയർ മെഡിയോർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സർക്കാരിന് വിട്ടു നൽകും. ഡൽഹി എൻസിആറിലെ മനേസറിലെ ആശുപത്രി വിട്ടുനൽകാമെന്നറിയിച്ച് ഡോ. ഷംഷീർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. കൊറോണയെ ചെറുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും ആശുപത്രി സർക്കാരിന് ഉചിതമായ രീതിയിൽ ഉപയോഗിക്കാമെന്നും അദ്ദേഹം കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു.

കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാനായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, നേഴ്സുമാർ, മറ്റ് മെഡിക്കൽ വിദഗ്ദർ ഉൾപ്പെട്ട പ്രത്യേക കർമസേനയ്ക്കും ആശുപത്രി അധികൃതർ രൂപം നൽകി. വിപിഎസ് ഹെൽത്ത്കെയറിന് കീഴിലുള്ള മെഡിയോർ ഹോസ്പിറ്റലിന് ഡൽഹിയിൽ മൂന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാണുള്ളത്. ഇതിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കൽ കെയർ, പൾമണോളജി വിഭാഗങ്ങൾ, ഐസൊലേഷൻ റൂമുകൾ, വെന്റിലേറ്ററുകൾ, മറ്റ് അടിയന്തരസേവനങ്ങൾ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോർ ഹോസ്പിറ്റൽ.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 4,00,000ലേറെ പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 20,000ത്തിലേറെ പേരുടെ ജീവൻ നഷ്ടമായി. ഇന്ത്യയിലെ ആരോഗ്യ പരിപാലന മേഖലയിൽ 70% സംഭാവന നൽകുന്ന സ്വകാര്യ മേഖലയുടെ പിന്തുണ കൊറോണയെ ചെറുക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് അനിവാര്യമെന്നാണ് വിലയിരുത്തൽ.

ഡോ ഷംഷീറിന്റെ കത്തിനെ തുടർന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശോധനകൾ പൂർത്തിയാക്കുകയാണെന്ന് മെഡിയോർ ആശുപത്രി സിഒഒ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. അനുമതി ലഭിക്കുന്നതോടെ കൊറോണ രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികൾ പിന്തുടരുന്ന മാർഗരേഖ പ്രകാരം മെഡിയോർ ഹോസ്പിറ്റൽ പ്രവർത്തിക്കും. സർക്കാർ വിദഗ്ദ സംഘം ആശുപത്രി സന്ദർശിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പകർച്ചവ്യാധികളെ ചെറുക്കാൻ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിച്ച പാരമ്പര്യം വിപിഎസ് ഹെൽത്ത്കെയറിനുണ്ട്. കേരളത്തിൽ നിപ വൈറസ് പടർന്ന് പിടിച്ചപ്പോൾ സംസ്ഥാന സർക്കാരിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ വിപിഎസ് ഗ്രൂപ്പ് മുൻ പന്തിയിലുണ്ടായിരുന്നു. നിപാ ബാധിതരെ ചികിത്സിക്കുന്നതിന് ആവശ്യമായ മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ടപ്പോൾ വിദേശത്ത് നിന്നും പ്രത്യേക വിമാനത്തിൽ കേരളത്തിലേക്ക് മരുന്ന് എത്തിച്ചു നൽകിയായിരുന്നു ഇടപെടൽ.

വിപിഎസ് ഹെൽത്ത്കെയറിന്റെ ആഗോള ശൃംഖലയിലൂടെ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നതാണ് മെഡിയോർ ഹോസ്പിറ്റലിന്റെ നേട്ടം. അതുകൊണ്ട് തന്നെ കൊറോണ വൈറസ് ബാധിതർക്ക് ആഗോള നിലവാരത്തിലുള്ള മികച്ച പരിപാലനം നൽകാൻ മെഡിയോർ ഹോസ്പിറ്റലിന് കഴിയും. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ പകർച്ച വ്യാധികൾ തടയുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വളരെ പ്രാധാന്യമുള്ളതാണ്. സർക്കാർ ശ്രമങ്ങൾക്കൊപ്പം സ്വകാര്യ മേഖലയുടെ പങ്കാളിത്തം കോവിഡ്19നെ ചെറുക്കാൻ മാത്രമല്ല പകർച്ച വ്യാധികളെ തടയുന്നതിൽ ലോക ഭൂപടത്തിൽ ഇന്ത്യയ്ക്ക് സവിശേഷ സ്ഥാനം നേടിയെടുക്കാനും സഹായമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP