Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതുമുന്നണിക്ക് ഉറപ്പുള്ളത് 3 സീറ്റുകൾ മാത്രം; പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലുള്ളത് സുരക്ഷിത ഭൂരിപക്ഷം; ലീഡ് രണ്ടുശതമാനം മാത്രമുള്ള കാസർകോട്, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങൽ കൈയാലപ്പുറത്ത്; യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള വടകരയും ആലത്തൂരും തൃശൂരും, ചാലക്കുടിയും ഇടതിനും പ്രതീക്ഷിക്കാം; ഇടതുപക്ഷം പിടിച്ചു നിൽക്കുന്നത് സ്ഥാനാർത്ഥികളുടെയും സംഘടനാ ശക്തിയുടെയും മികവിൽ; മറുനാടൻ സർവേയിൽ പരമാവധി 10 വരെ സീറ്റുകൾ വരെ എൽഡിഎഫിനും പ്രതീക്ഷിക്കാം

ഇടതുമുന്നണിക്ക് ഉറപ്പുള്ളത് 3 സീറ്റുകൾ മാത്രം; പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങൽ മണ്ഡലങ്ങളിലുള്ളത് സുരക്ഷിത ഭൂരിപക്ഷം; ലീഡ് രണ്ടുശതമാനം മാത്രമുള്ള കാസർകോട്, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങൽ കൈയാലപ്പുറത്ത്; യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള വടകരയും ആലത്തൂരും തൃശൂരും, ചാലക്കുടിയും ഇടതിനും പ്രതീക്ഷിക്കാം; ഇടതുപക്ഷം പിടിച്ചു നിൽക്കുന്നത് സ്ഥാനാർത്ഥികളുടെയും സംഘടനാ ശക്തിയുടെയും മികവിൽ; മറുനാടൻ സർവേയിൽ പരമാവധി 10 വരെ സീറ്റുകൾ വരെ എൽഡിഎഫിനും പ്രതീക്ഷിക്കാം

ടീം മറുനാടൻ

തിരുവനന്തപുരം: മറുനാടൻ സർവേയുടെ അവസാനഘട്ടം പുറത്തുവരുമ്പോൾ കേരളത്തിൽ വ്യക്തമായ യുഡിഎഫ് തരംഗം കാണുന്നുണ്ടെങ്കിലും പൂർണമായും ഒലിച്ചപോവതെ എൽഡിഎഫും പിടിച്ചു നിൽക്കുന്നുണ്ട്. തീർത്തും പ്രതികൂലമായ രാഷ്ട്രീയ സാഹചര്യങ്ങളിലും ഇടതുമുന്നണി പൊരുതി നിൽക്കുന്നത് തങ്ങളുടെ സംഘടനാ മികവിലും, സ്ഥാനാർത്ഥികൾക്കുള്ള ജനകീയ ആംഗീകാരംകൊണ്ടുമാണെന്ന് ഫീൽഡ് സർവേയിൽനിന്ന് നേരിട്ട് കിട്ടിയ അനുഭവങ്ങൾ വ്യക്തമാക്കുന്നു.

സർവേ പ്രകാരം പാലക്കാട്,ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് സുരക്ഷിത ഭൂരിപക്ഷമുള്ളത്. ഇടതുമുന്നണിയുടെ ലീഡ് രണ്ടുശതമാനം മാത്രമുള്ള കാസർകോട്, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങൾ ഇപ്പോഴും കൈയാലപ്പുറത്തുതന്നെയാണ്.യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള വടകരയും ആലത്തൂരും തൃശൂരും, ചാലക്കുടിയും ഇടതിനും പ്രതീക്ഷിക്കാം. വടകരയിലും, ആലത്തൂരിലും, തൃശൂരിലും ശരിക്കും ഫോട്ടോ ഫിനീഷാണ്. ഇവിടെ ഒരു ശതമാനമാണ് യുഡിഎഫിന്റെ ലീഡ്. അതുപോലെ യുഡിഎഫിന് രണ്ടുശതമാനം മാത്രം ലീഡുള്ള ചാലക്കുടിയും ഇടതിനും പ്രതീക്ഷിക്കാം. അങ്ങനെനോക്കുമ്പോൾ 10 സീറ്റുകൾവരെ ഇടതുമുന്നണിക്കും പ്രതീക്ഷിക്കാവുന്നതാണ്. 3മുതൽ 10 സീറ്റുകൾ എന്നതാണ് മറുനാടൻ സർവേ പ്രകാരമുള്ള എൽഡിഎഫിന്റെ സാധ്യതകൾ.

പാലക്കാട്ടെ ഇടതുസ്ഥാനാർത്ഥി എം ബി രാജേഷ്, യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠനേക്കാൾ 7 ശതമാനം വോട്ടിന് മുന്നിലാണ്. അവിടെ എം ബി രാജേഷിന്റെ പേരെടുത്ത് പറഞ്ഞാണ് പലരും മറുനാടൻ സർവേയിൽ പങ്കെടുത്തത്. ആലപ്പുഴയിൽ സ്ഥാനാർത്ഥി എം എം ആരിഫിനും 5 ശതമാനം വോട്ടിന്റെ ശക്തമായ മേൽക്കൈയുണ്ട്. സമാനമായ അവസ്ഥയാണ്. ആറ്റിങ്ങലിലും. അവിടെ സമ്പത്തല്ലായിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ഇടതിന്റെ സാധ്യതകൾ മൊത്തത്തിൽ പാളുമായിരുന്നു. അതുപോലെതന്നെ എൽഡിഎഫ് വൻ സാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് വടകര. സ്ഥാനാർത്ഥി പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ ഇടതുമുന്നണിക്ക് മുതൽക്കുട്ടാവുന്നത്. അവസാന നിമിഷം വടകര തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട സർവേയിൽ യുഡിഎഫ്-11 എൽഡിഎഫ് 9 എന്ന ലമാണ് കിട്ടിയത്. എന്നാൽ ഒരു മാസത്തിനുശേഷം നടന്ന രണ്ടാംഘട്ട സർവേയിൽ യുഡിഎഫ് 14, എൽഡിഎഫ് 6 എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി മറിയുകയാണ്. ആദ്യ സർവേയിൽ കിട്ടിയ കണ്ണൂർ, വടകര, തൃശൂർ, ആലത്തുർ, കൊല്ലം സീറ്റുകൾ എൽഡിഎഫിന് നഷ്ടമാവുമ്പോൾ, ആലപ്പുഴ, മാവേലിക്കര എന്നീ രണ്ട് സീറ്റുകൾ പുതുതായി ലഭിക്കയാണ്.

ഈ മാറ്റത്തിന് കാരണം രാഹുൽ ഇഫക്ട് തന്നെയാന്നെന്ന് സർവേ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമൊയെന്ന ചോദ്യത്തിന് 55 ശതമാനം വോട്ടർമാരും അതേ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. മോദിയെ എതിരിടാനുള്ള ശക്തമായ എതിരാളി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമായതോടെ മുസ്ലിം ന്യൂനപക്ഷക്രേന്ദങ്ങളിൽ നിന്ന് വോട്ടുകൾ കൂട്ടമായി യുഡിഎഫിലേക്ക് ഒഴുകുകയാണ്. മറുനാടൻ ഫീൽഡ് സർവേയിൽ ഈ ഘടകം വ്യക്തമായിട്ടുണ്ട്. ശരിക്കും ഒരു രാഹുൽ ഗാന്ധി തരംഗം തന്നെ പലയിടത്തും പ്രകടമാണ്. അതുപോലെതന്നെ കോൺഗ്രസിനകത്തെയും മുന്നണിയിലെയും പ്രശ്‌നങ്ങളും രാഹുലിന്റെ വരവോടെ ഇല്ലാതായിട്ടുണ്ട്.

ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായി ദേശീയതലത്തിൽ ഒറ്റപ്പെട്ടുപോയതും സിപിഎമ്മിന് തിരിച്ചടിയാവുന്നുണ്ട്. മുമ്പൊക്കെ മോദിപ്പേടിയിൽ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തുമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു. ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതി ജീവന സാധ്യതകൾ.

ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്. അതുപോലെ ശബരിമലയും ഒരു പരിധിവരെ എൽഡിഎഫിനെ ബാധിച്ചിട്ടുണ്ട്. ഇങ്ങനെ രാഷട്രീയ സാഹചര്യം തീർത്തും എതിരായിരിക്കുമ്പോഴും എൽഡിഎഫ് പൊരുതുന്നത്് സംഘടനാബലത്തിലും കക്ഷിബന്ധങ്ങളിലും സ്ഥാനാർത്ഥികളുടെ ജനകീയ അടിത്തറയിലുമാണ്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം പലയിടത്തും എൽഡിഎഫിന് മുതൽക്കൂട്ടാവുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP