Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുരളീധരൻ കൂടി എത്തിയതോടെ വടകരയിൽ തീപാറുന്ന മത്സരമായി; തിരുവനന്തപുരത്ത് ത്രികോണമത്സരത്തിന്റെ അരങ്ങ് തെളിഞ്ഞു കഴിഞ്ഞു; ഈ രണ്ട് മണ്ഡലങ്ങളിലെയും വിജയസാധ്യതയെ കുറിച്ച് വായനക്കാർക്ക് ഇപ്പോൾ പറയാനുള്ളത് എന്താണ്? രണ്ട് ദിവസത്തെ ഓൺലൈൻ പോളിൽ പങ്കെടുക്കാം

മുരളീധരൻ കൂടി എത്തിയതോടെ വടകരയിൽ തീപാറുന്ന മത്സരമായി; തിരുവനന്തപുരത്ത് ത്രികോണമത്സരത്തിന്റെ അരങ്ങ് തെളിഞ്ഞു കഴിഞ്ഞു; ഈ രണ്ട് മണ്ഡലങ്ങളിലെയും വിജയസാധ്യതയെ കുറിച്ച് വായനക്കാർക്ക് ഇപ്പോൾ പറയാനുള്ളത് എന്താണ്? രണ്ട് ദിവസത്തെ ഓൺലൈൻ പോളിൽ പങ്കെടുക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ ദൈവത്തിന്റെ സ്വന്തം നാടും പ്രചാരണച്ചൂടിൽ അമർന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം എന്ന സർവേ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ പൾസറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും രംഗത്തിറങ്ങുകയാണ്. വടകരയിലും തിരുവനന്തപുരത്തും നിങ്ങൾ ആരോടൊപ്പം എന്നാണ് രണ്ടുചോദ്യങ്ങൾ. എങ്ങനെയാണ് ഈ രണ്ടുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയ ചിന്തിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അഭിപ്രായം രേഖപ്പെടുത്താൻ രണ്ടുദിവസത്തെ ഓൺലൈൻ പോളിൽ മറുനാടൻ വായനക്കാർക്ക് പങ്കെടുക്കാം.

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജനാണ്. ഏറെ കൂടിയാലോചനകൾക്ക് ശേഷം അപ്രതീക്ഷിതമായി യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.മുരളീധരന്റെ മാസ് എൻട്രിയും ഉണ്ടായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'വടകര' ചൂടേറിയ ചർച്ചാവിഷയമാണ്. കണ്ണൂരിന്റെ 'ചെഞ്ചോര പൊൻകതിരായി' കണക്കാക്കുന്ന മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വടകരയിലേക്കുള്ള വരവ് ഇടതുജനാധിപത്യ മുന്നണി അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എതിർ സ്ഥാനാർത്ഥി ദുർബലനാവരുതെന്ന ദൃഢനിശ്ചയത്തോടെ യുഡിഎഫ് മുരളീധരനെ കൊണ്ടുവന്നപ്പോൾ അത് വാശിയേറിയ പോരാട്ടത്തിന് വഴിതെളിച്ചിരിക്കുകയാണ്. 'ലീഗിന്റെ ഉറച്ച കോട്ടയായ കൊടുവള്ളിയിൽ യുഡിഎഫിനെ തകർത്തെറിഞ്ഞ മുരളീധരന് വടകരയിൽ യുഡിഎഫിനെ തോൽപ്പിക്കാൻ അധികം വിയർപ്പൊഴുക്കേണ്ട എന്ന് എല്ലാവരും ഓർത്തോളണം.' 'എംഎൽഎ മാർ മത്സരിക്കുന്നത് പാർട്ടിയുടെ ഗതികേട്, 'പി ജയരാജൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും'.'പി.ജെ.ഒരു ജനകീയ നേതാവാണ്', എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ കമന്റുകൾ പെരുകുന്നു.

മറ്റൊരു ഹോട്ട് മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരത്ത് നിങ്ങൾ ആരോടൊപ്പം എന്ന ചോദ്യത്തിനും ഓൺലൈൻ പോളിൽ അഭിപ്രായം രേഖപ്പെടുത്താം. യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും, എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരനും, ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ഇവിടെ നേർക്കുനേർ മത്സരിക്കുന്നു. നിലവിലുള്ള എംപി ശശി തരൂരിനെ നേരിടാൻ ശക്തരായ രണ്ടുസ്ഥാനാർത്ഥികൾ വന്നതോടെ തലസ്ഥാനം ത്രികോണ മത്സരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ത്രിപുര ഗവർണർ സ്ഥാനം രാജി വച്ച് കുമ്മനം കൂടി എത്തിയതോടെ ശബരിമല സമരത്തിൽ നിന്ന് ഊർജ്ജം കൊണ്ട ബിജെപിയും എൻഡിഎയും ആവേശത്തിലാണ്. സോഷ്യൽ മീഡിയയിൽ താന്താങ്ങളുടെ സ്ഥാനാർത്ഥികളെ
തുണച്ചും എതിരാളികളെ പുകച്ചും കമന്റുകളുടെ പ്രളയമാണ്. ഈ പശ്ചാത്തലത്തിൽ ഇരുമണ്ഡലങ്ങളുടെയും സാധ്യതകളെ കുറിച്ച് സോഷ്യൽ മീഡിയ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് അറിയേണ്ടത്.

വ്യാഴാഴ്ച രാത്രി വരെയാണ് ഓൺലൈനിലൂടെ പോളിങ് രേഖപ്പെടുത്താൻ കഴിയുക. വെള്ളിയാഴ്ച രാവിലെ ഫലം പ്രഖ്യാപിക്കും. വോട്ട് ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://marunadanmalayali.com/mnm-poll

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP