Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിൽ ജീവിക്കുന്ന ചിലർ പറയുന്നത് പാക്കിസ്ഥാന്റെ ഭാഷ; അവർ പാക്കിസ്ഥാനിൽ പോയി എന്തെങ്കിലും ചെയ്ത് മോദിയെ താഴെയിറക്കണമെന്ന് ആവശ്യപ്പെടുന്നു; മുംബൈ ഭീകരാക്രമണത്തിന് മറുപടി നൽകാത്തവരാണ് ഇതിനും പിന്നിൽ: പുൽവാമ ആക്രമണം അറിഞ്ഞിട്ടും പരസ്യ ചിത്രത്തിൽ അഭിയിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി മോദി

ഇന്ത്യയിൽ ജീവിക്കുന്ന ചിലർ പറയുന്നത് പാക്കിസ്ഥാന്റെ ഭാഷ; അവർ പാക്കിസ്ഥാനിൽ പോയി എന്തെങ്കിലും ചെയ്ത് മോദിയെ താഴെയിറക്കണമെന്ന് ആവശ്യപ്പെടുന്നു; മുംബൈ ഭീകരാക്രമണത്തിന് മറുപടി നൽകാത്തവരാണ് ഇതിനും പിന്നിൽ: പുൽവാമ ആക്രമണം അറിഞ്ഞിട്ടും പരസ്യ ചിത്രത്തിൽ അഭിയിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി മോദി

ടോംഗ്: ഇന്ത്യയിൽ ജീവിക്കുന്ന ചിലർക്കു പാക്കിസ്ഥാന്റെ ഭാഷയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ടോംഗിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംസാരിക്കവെയാണ് മോദി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

തന്നെ അധികാരത്തിൽനിന്ന് നീക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും. ഇവർ പാക്കിസ്ഥാനിൽ പോയി എന്തെങ്കിലും ചെയ്ത് മോദിയെ അധികാരത്തിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും പറഞ്ഞ മോദി മുംബൈ ഭീകരാക്രമണത്തിനു നേതൃത്വം നൽകിയവർക്കു മറുപടി നൽകാത്തവരാണ് ഇതിനും പിന്നിലെന്നും ആരോപിച്ചു.

അതേസമയം, പുൽവാമ ഭീകരാക്രമണം നടന്നത് അറിഞ്ഞിട്ടും മോദി പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു എന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയെന്നോണമാണ് മോദിയുടെ ഒളിയമ്പുകൾ എന്ന വിലയിരുത്തലാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇതിനു മുൻപുള്ള സർക്കാരുകൾ വിതച്ച വിത്തുകളുടെ ഫലങ്ങളാണ് ഇപ്പോൾ കാണുന്നതെന്നാണ് മോദി ആക്ഷേപിച്ചത്.

ജമ്മു കശ്മീരിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണു പ്രധാനമന്ത്രിയുടെ വിമർശനമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിന്റെ വാദങ്ങൾ പാക്ക് നിലപാടിനെ ശക്തമാക്കാനെ ഉപകരിക്കൂവെന്ന് ബിജെപി മറുപടി നൽകിയിരുന്നു. എന്നാൽ പുൽവാമ സംഭവത്തിന് പിന്നാലെ എല്ലാവരും ഒറ്റക്കെട്ടായി ഭീകരതയ്ക്ക് എതിരെ നിലകൊള്ളണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. രാഹുലും പ്രിയങ്കയും ഉൾപ്പെടെ ഇത്തരത്തിൽ പുൽവാമ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.

പിന്നാലെ സർവകക്ഷി യോഗത്തിലും പങ്കെടുത്തു. എന്നാൽ പിന്നീട് ഉയർന്ന വിമർശനങ്ങൾ ബിജെപിക്ക് മറുപടി ഇല്ലാതാക്കി. മോദി പരസ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആണ് ഭീകരാക്രമണ വാർത്ത അറിഞ്ഞതെന്നും എന്നിട്ടും ചിത്രീകരണം തുടർന്നെന്നും ആണ് കോൺഗ്രസ് ആരോപിച്ചത്. ഇതിന് മറുപടിയെന്നോണമായിരുന്നു മോദിയുടെ ഇന്നത്തെ രാജസ്ഥാനിലെ പ്രസംഗം.

കശ്മീരിനു വേണ്ടിയാണു പോരാട്ടമെന്നും കശ്മീരികൾക്ക് എതിരെയല്ലെന്നും മോദി രാജസ്ഥാനിൽ പറഞ്ഞു. ഭീകരവാദം മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കശ്മീരികളാണ്. ആ സാഹചര്യത്തിൽ രാജ്യം മുഴുവൻ അവർക്കു പിന്തുണ നൽകുകയാണു വേണ്ടത്. കശ്മീരികളെ സംരക്ഷിക്കുന്നത് തന്റെ ഉത്തരവാദിത്തമാണ് - മോദി പറഞ്ഞു.

40 ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ആക്രമണത്തിനു ശേഷം രാജ്യമെമ്പാടും കശ്മീരികളെ ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതിനോടു പ്രതികരിക്കുകയായിരുന്നു മോദി. ഇത്തരം സംഭവങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി 10 സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP