Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനാപുരത്ത് അമ്മ കുഴഞ്ഞു വീണ് മരിച്ചത് മകനെ മർദിക്കുന്നതുകണ്ട് തടയാനെത്തിയപ്പോൾ; മർദ്ദനമേറ്റ സന്തോഷ് രാജ് ചാനൽ പരിപാടികളിലെ ഗായകൻ; ആക്രമണം അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന് പൊലീസ്; സാരമായി പരിക്കേറ്റ പിതാവും മകനും ആശുപത്രിയിൽ

പത്തനാപുരത്ത് അമ്മ കുഴഞ്ഞു വീണ് മരിച്ചത് മകനെ മർദിക്കുന്നതുകണ്ട് തടയാനെത്തിയപ്പോൾ; മർദ്ദനമേറ്റ സന്തോഷ് രാജ് ചാനൽ പരിപാടികളിലെ ഗായകൻ; ആക്രമണം അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന് പൊലീസ്; സാരമായി പരിക്കേറ്റ പിതാവും മകനും ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

പത്തനാപുരം; വീട്ടമ്മ കുഴഞ്ഞു വീണത് മരിച്ചത് മകനെ ഒരുസംഘം മർദിക്കുന്നതുകണ്ട് തടയാനെത്തിയപ്പോഴായിരുന്നു. കടയ്ക്കാമൺ അംബേദ്കർ ഗ്രാമത്തിൽ പ്ലോട്ട് നമ്പർ 44-ൽ സോമരാജന്റെ ഭാര്യ ശാന്തമ്മ(62)യാണ് മരിച്ചത്. സോമരാജനും മകൻ സന്തോഷ് രാജും സാരമായ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമൺ സ്വദേശികളായ അനീഷ്, ഷിബു, സോമൻ എന്നിവരുടെ പേരിൽ പത്തനാപുരം പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടുപടിക്കൽവെച്ച് മകനെ ഒരുസംഘം മർദിക്കുന്ന വിവരം അറിഞ്ഞ് തടസ്സംപിടിക്കാനെത്തിയതായിരുന്നു ശാന്തയും സോമരാജനും. മകനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ സോമരാജനെയും അക്രമികൾ മർദിച്ചു. പിന്നാലെ സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ശാന്തമ്മയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബൈക്കിലെത്തി അസഭ്യം പറഞ്ഞത് സന്തോഷ് രാജ് ചോദ്യംചെയ്തതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശാന്തമ്മയ്ക്ക് മർദനമേറ്റതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്നും മൃതദേഹ പരിശോധനാഫലം കിട്ടിയശേഷമേ മരണകാരണം അറിയാനാവൂയെന്നും പൊലീസ് അറിയിച്ചു.ഗായകനും ചാനൽ സംഗീതപരിപാടിയിലെ വിജയിയുമാണ് സന്തോഷ് രാജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP