Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നുമുതൽ സിനിമ ടിക്കറ്റ് കീശ കാലിയാക്കും; സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയിലേക്ക്; ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനു വഴങ്ങി തിയറ്റർ സംഘടനകൾ

ഇന്നുമുതൽ സിനിമ ടിക്കറ്റ് കീശ കാലിയാക്കും; സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയിലേക്ക്; ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനു വഴങ്ങി തിയറ്റർ സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്നു മുതൽ സംസ്ഥാനത്തെ തിയറ്ററുകളിൽ ടിക്കറ്റ് നിരക്കു കുത്തനെ ഉയരും. ചില തിയറ്ററുകൾ ശനിയാഴ്ച മുതൽ വിനോദ നികുതി ഉൾപ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി. 10 രൂപ മുതൽ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്കു കൂടും. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയിൽ എത്തും.

ജിഎസ്ടി നടപ്പായപ്പോൾ, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളിൽ 28% എന്നു തീരുമാനിച്ചിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സമ്മർദത്തെത്തുടർന്നു കേന്ദ്ര സർക്കാർ നികുതിയിൽ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.സംസ്ഥാനത്തു സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.

തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സർക്കാർ അടിസ്ഥാനവിലയിൽ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേൽ 5% ജിഎസ്ടിയും ചേർത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ൽ നിന്നു 106 രൂപയായി ഉയർന്നു. ജിഎസ്ടി ഫലത്തിൽ 18 % ആയി. ഇനി മുതൽ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ ആകും.

ടിക്കറ്റുകളിന്മേൽ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനു തൽക്കാലം വഴങ്ങാൻ തിയറ്റർ സംഘടനകൾ തീരുമാനം എടുത്തതോടെയാണിത്. സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോടെ തിയറ്ററുകൾ വിനോദ നികുതി അടയ്‌ക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP