Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

75 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ മുൻപിൽ ഇനി 100 അടി ഉയരമുള്ള ത്രിവർണ്ണ പതാക തത്തിക്കളിക്കും ; ഒരു മാസത്തിനകം ഇന്ത്യൻ ദേശീയ പതാക സ്ഥാപിക്കാൻ ഉത്തരവിറക്കി റെയിൽവേ

75 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ മുൻപിൽ ഇനി 100 അടി ഉയരമുള്ള ത്രിവർണ്ണ പതാക തത്തിക്കളിക്കും ; ഒരു മാസത്തിനകം ഇന്ത്യൻ ദേശീയ പതാക സ്ഥാപിക്കാൻ ഉത്തരവിറക്കി റെയിൽവേ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ഓരോ ഭാരതീയനും ശ്വാസം പോലെ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒന്നാണ് ഇന്ത്യയുടെ ത്രിവർണ പതാക. സ്‌കൂളിലും സർക്കാർ ഓഫീസുകളിലും മാത്രമല്ല രാജ്യത്തെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ത്രിവർണ പതാക ഇനി പാറിക്കളിക്കും. രാജ്യത്തെ തിരക്കേറിയ 75 റെയിൽവേ സ്റ്റേഷനുകളിൽ നൂറടി ഉയരമുള്ള ദേശീയപതാകാ സ്തംഭം സ്ഥാപിക്കാൻ തീരുമാനമായി. പ്രതിവർഷം അമ്പതു കോടി രൂപയെങ്കിലും വരുമാനമുള്ള എ-വൺ സ്റ്റേഷനുകളിലാണ് പതാകാ സ്തംഭം സ്ഥാപിക്കുന്നത്.

ഓരോ റെയിൽവേ സ്‌റ്റേഷനിലും നവീകരണത്തിനായി ചെലവാക്കുന്ന തുകയിൽ നിന്നും പതാകാ സ്തംഭം നിർമ്മിക്കുന്നതിനുള്ള പണവും എടുക്കാം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ സ്റ്റേഷനുകളിൽ സ്ഥാപിക്കും. മുംബൈയിൽ ഏഴു റെയിൽവേ സ്റ്റേഷനുകളിലാണ് പതാകാ സ്തംഭം വരുന്നത്. റെയിൽവേ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ (സ്റ്റേഷൻ വികസന വിഭാഗം) വിവേക് സക്‌സേന ഒക്ടോബർ 22-ന് പുറപ്പെടുവിച്ച നിർദ്ദേശമനുസരിച്ച് പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചു.

ഓരോ സ്‌റ്റേഷനുകളിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന സ്ഥലത്ത് വേണം പതാകാ സ്തംഭം സ്ഥാപിക്കാൻ എന്ന് പ്രത്യേക നിർദ്ദേശമുണ്ട്. രാത്രിയും ആകർഷകമായി കാണത്തക്കവിധം ദീപ സംവിധാനവും വേണം. റെയിൽവേ സുരക്ഷാ സേനയ്ക്കാണ് സംരക്ഷണ ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP