Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജ്യത്ത് ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അരുണാചൽ മുഖ്യമന്ത്രിയുടെ ട്വീറ്റ്; വിവാദമായപ്പോൾ പിൻവലിച്ചു; കോവിഡ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പോംവഴി; നാം യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂ; എല്ലാ വിശ്വാസപ്രമാണങ്ങൾക്കും മേലെയാണ് ഈ പോരാട്ടമെന്ന് മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ; രോഗബാധ സാധ്യതയുള്ള 22 വൈറസ് ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങൾ പ്രഖ്യാപിച്ചു; ലോക്ക് ഡൗൺ കഴിഞ്ഞാലും വ്യോമ, റെയിൽ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ തുടർന്നേക്കും

രാജ്യത്ത് ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി അരുണാചൽ മുഖ്യമന്ത്രിയുടെ ട്വീറ്റ്; വിവാദമായപ്പോൾ പിൻവലിച്ചു; കോവിഡ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കൽ മാത്രമാണ് പോംവഴി; നാം യുദ്ധം തുടങ്ങിയിട്ടേ ഉള്ളൂ; എല്ലാ വിശ്വാസപ്രമാണങ്ങൾക്കും മേലെയാണ് ഈ പോരാട്ടമെന്ന് മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ; രോഗബാധ സാധ്യതയുള്ള 22 വൈറസ് ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങൾ പ്രഖ്യാപിച്ചു; ലോക്ക് ഡൗൺ കഴിഞ്ഞാലും വ്യോമ, റെയിൽ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ തുടർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗ്യമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ 14ന് അവസാനിപ്പിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. രാജ്യത്ത് പടർന്നുപിടിച്ച കോവിഡ് രോഗബാധയുടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് പെമ ഖണ്ഡുവിന്റെ പ്രതികരണം. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച. മുഖ്യമന്ത്രിയുടെ ഈ ട്വീറ്റ് വിവാദമായതോടെ ട്വീറ്റ് പിൻവലിച്ചു.

'ഏപ്രിൽ 15ന് ലോക്ക്ഡൗൺ അവസാനിക്കും. തെരുവിൽ സ്വതന്ത്രമായി ഇറങ്ങാമെന്ന് ഇതുകൊണ്ട് അർത്ഥമില്ല. നിയന്ത്രണങ്ങൾ തുടരാൻ നാം എല്ലാവരും ബാധ്യസ്ഥരാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും മാത്രമാണ് പോംവഴി'- ഇക്കാര്യങ്ങളെല്ലാം യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി പെമ ഖണ്ഡു ട്വിറ്ററിൽ അവകാശപ്പെട്ടു.

ദിവസങ്ങൾക്ക് മുൻപ് ലോക്ക്ഡൗൺ നീട്ടാൻ പോകുന്നു എന്ന വാർത്തകളിൽ കേന്ദ്ര സർക്കാർ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. അന്നത്തെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം. അതേസമയം രോഗബാധ സാധ്യതയുള്ള 22 വൈറസ് ഹോട്ട്‌സ്‌പോട്ട് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. രോഗബാധ കൂടുതലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ നിയന്ത്രണത്തിൽ അയവുവരുത്തില്ല.

വൻ തോതിൽ ആളുകൾ ഉപയോഗിക്കുന്ന യാത്രാ സംവിധാനങ്ങളിൽ നിയന്ത്രണം തുടരും. വ്യോമ, റെയിൽ മേഖലകളിൽ നിയന്ത്രണം തുടരാനാണ് സാധ്യത.രാജ്യത്തുകൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയർന്നതും ആശങ്ക ഉയർത്തുന്നുണ്ട്. 50 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ലയെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നും നേരത്തെ തന്നെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞിരുന്നു.

ചൈനയിലേതിന് സമാനമായി കൂടുതൽ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിൽ സംസ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,ആരോഗ്യ മന്ത്രി കെ.കെ ശൈലജ ചീഫ് സെക്രട്ടറി ടോം ജോസ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. മരണസംഖ്യ ഉയർന്നതും ആശങ്ക ഉയർത്തുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP