Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയ്ക്ക് ഒപ്പം ഉറങ്ങിയ രണ്ട് വയസ്സുകാരിയെ തട്ടിയെടുപത്തത് അർധ രാത്രി; മോഷണക്കേസിലെ പ്രതി കുട്ടിയ ബലാൽസംഗം ചെയ്തത് അതി ക്രൂരമായി; ബാലികയെ കണ്ടെത്തിയത് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന്

അമ്മയ്ക്ക് ഒപ്പം ഉറങ്ങിയ രണ്ട് വയസ്സുകാരിയെ തട്ടിയെടുപത്തത് അർധ രാത്രി; മോഷണക്കേസിലെ പ്രതി കുട്ടിയ ബലാൽസംഗം ചെയ്തത് അതി ക്രൂരമായി; ബാലികയെ കണ്ടെത്തിയത് റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമ്മയുടെ ഒപ്പം ഉറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പഴയ ഡൽഹി റെയിൽവേ സ്റ്റേഷന്റെ ട്രാക്കിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അനിൽ (24)എന്ന യുവാവിനെ ഞായറാഴ്‌ച്ച രാവിലെ പൊലീസ് അറസ്റ്റു ചെയ്തു. മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്‌ച്ച അർധരാത്രിയോടെ ഡൽഹി കൊട്ട്വാലി ഏരിയയിലെ നടപ്പാതയിൽ അമ്മയ്ക്ക് അരികിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ അനിൽ തട്ടിയെടുത്തു. ശനിയാഴ്‌ച്ച രാവിലെ 2.30നാണ് കുട്ടിയെ കാണാതായ വിവരം അമ്മ അറിയുന്നത്.കുട്ടിയെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ ശനിയാഴ്‌ച്ച രാവിലെ പത്തിന് പൊലീസിൽ പരാതി നൽകി. ശനിയാഴ്‌ച്ച ഉച്ചകഴിഞ്ഞ് ഡൽഹിയിലെ ഒരു ആശുപത്രിയിൽ ഒരു പെൺകുട്ടിയെ അഡ്‌മിറ്റ് ചെയ്തായി പൊലീസിന് വിവരം ലഭിച്ചു.

കട്ട്വാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. റെയിൽവേ ട്രാക്കിൽ കുട്ടിയെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ കുട്ടി അപകട നില തരണം ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP