Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം പാർട്ടി പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎം ആണോ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നത്; സിപിഎം സ്വീകരിച്ചത് വാദിയെ പ്രതിയാക്കുന്ന നടപടിയെന്നും രമേശ് ചെന്നിത്തല

സ്വന്തം പാർട്ടി പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎം ആണോ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നത്; സിപിഎം സ്വീകരിച്ചത് വാദിയെ പ്രതിയാക്കുന്ന നടപടിയെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വന്തം പാർട്ടി പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎം ആണോ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വനിതാ മതിൽ സൃഷ്ടിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പി.കെ.ശശിക്കെതിരെ വനിതാ നേതാവ് പരാതിപ്പെട്ടപ്പോൾ ശശിയെ സംരക്ഷിക്കുകയും പരാതിക്കാരിയെ പ്രതിയാക്കാൻ ശ്രമിക്കുകയും ചെയ്ത നടപടിയാണ് പാർട്ടി അന്വേഷണ കമ്മീഷൻ ചെയ്തത്. ഇതാണോ സിപിഎം പറയുന്ന നവോത്ഥാന മൂല്യം? പരാതിക്കാരിയുടെ പരാതിയെല്ലാം തള്ളിയ പാർട്ടി കമ്മീഷൻ പരാതിക്കാരി ദുരുദ്ദേശത്തടെ ശശിയെ കുടുക്കാൻ ശ്രമിച്ചു എന്ന മട്ടിലാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് യുവതിയോട് ശശി മോശമായി പെരുമാറിയെന്നാണ് ആരോപണം.

ഇതിന് ദൃക്‌സാക്ഷികളുണ്ടോ എന്ന കമ്മീഷന്റെ ചോദ്യം അപഹാസ്യവും യുക്തിരഹിതവും ശശിയെ രക്ഷിക്കുന്നതിന് കരുതിക്കൂട്ടി ഉന്നയിക്കുന്നതുമാണ്. സ്ത്രീയോട് അതിക്രമത്തിന് മുതിരുന്നയാൾ ദൃക്‌സാക്ഷിയെക്കൊണ്ട നിർത്തിയിട്ട് അത് ചെയ്യുമെന്നാണോ പാർട്ടിയുടെ അന്വേഷണ കമ്മീഷൻ കരുതുന്നത്?

ഫോണിൽ മോശമായി സംസാരിച്ചു എന്ന് കമ്മീഷൻ സമ്മതിച്ചതു തന്നെ യുവതി അതിന്റെ റിക്കാർഡിങ് കൊടുത്തതു കൊണ്ടു നിവർത്തിയില്ലാതെയാണ്. അിനാലാണ് പേരിനുള്ള നടപടി ഉണ്ടായിരിക്കുന്നത്. വേട്ടക്കാരനെ സംരക്ഷിക്കുകയും ഇരയെ വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പാർട്ടി ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വന്തം പാർട്ടിയിലെ പ്രവർത്തകരായ സ്ത്രീകളുടെ മാനം പോലും സംരക്ഷിക്കാത്ത സിപിഎം കേരളത്തിലെ വനിതകളുടെ ആത്മാഭിമാനത്തിനായി മതിൽ സൃഷ്ടിക്കാൻ ധാർമ്മികമായി എന്ത് അവകാശമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP