Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേമചന്ദ്രനും ബിജെപിയും തമ്മിൽ രഹസ്യ ധാരണ; ആർഎസ്‌പി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവെന്ന് കോടിയേരി; സിപിഎം വ്യാകുലപ്പെടേണ്ടെന്നും യുഡിഎഫിന്റെ അറിവോടെ തന്നെയെന്നും ചെന്നിത്തല

പ്രേമചന്ദ്രനും ബിജെപിയും തമ്മിൽ രഹസ്യ ധാരണ; ആർഎസ്‌പി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവെന്ന് കോടിയേരി; സിപിഎം വ്യാകുലപ്പെടേണ്ടെന്നും യുഡിഎഫിന്റെ അറിവോടെ തന്നെയെന്നും ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുമായുള്ള എൻ.കെ. പ്രേമചന്ദ്രന്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ആർഎസ്‌പി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ആർഎസ്‌പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവാണെന്നും കോടിയേരി ആരോപിച്ചു.യുഡിഎഫ് ഇതുവരെ എവിടേയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കൊല്ലത്ത് ആർഎസ്‌പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നു.

ഇത് ബിജെപിയും ആർഎസ്‌പിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പ്രേമചന്ദ്രന് ബിജെപിയുമായി ധാരണയുണ്ടെന്നും കോടിയേരി പറഞ്ഞു. അതേ സമയം യുഡിഎഫുമായി ആലോചിച്ച് തന്നെയാണ് ആർഎസ്‌പി കൊല്ലത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അക്കാര്യത്തിൽ ഒരു സംശയവുമില്ല. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ തന്നെയാണ് സ്ഥാനാർത്ഥി. കോടിയേരി ബാലകൃഷ്ണൻ അതിനെ വളച്ചൊടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP