Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടയമേളയിൽ 9032 പട്ടയങ്ങൾ വിതരണം ചെയ്യും; ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ജില്ലാകളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : തിങ്കളാഴ്ച തൃശൂർ ടൗൺഹാളിൽ നടക്കുന്ന പട്ടയമേളയിൽ വനഭൂമി, പുറമ്‌ബോക്ക് പട്ടയങ്ങൾ ഉൾപ്പെടെയുള്ള 9032 പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ടി. വി അനുപമ അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പട്ടയം കൈപ്പറ്റാൻ അറിയിപ്പ് ലഭിച്ചവർ തിരിച്ചറിയൽ രേഖ സഹിതം തിങ്കളാഴ്ച രാവിലെ 9 ന് ടൗൺഹാളിൽ എത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

രാവിലെ 10 ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ്മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയമേള ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ്മന്ത്രി അഡ്വ. വി എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്, കോർപ്പറേഷൻ മേയർ അജിത വിജയൻ, എം പിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നും കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP