Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലേക്ക് കോടാലി വീശി ഒരാൾ ഓടി കയറി; ജീവനും കൊണ്ടോടി ഉപഭോക്താക്കൾ; കൊള്ളയും കൊലപാതകവും പതിവായ ലണ്ടനിൽ നിന്നും ഒരു കാഴ്ച

സൂപ്പർമാർക്കറ്റിൽ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലേക്ക് കോടാലി വീശി ഒരാൾ ഓടി കയറി; ജീവനും കൊണ്ടോടി ഉപഭോക്താക്കൾ; കൊള്ളയും കൊലപാതകവും പതിവായ ലണ്ടനിൽ നിന്നും ഒരു കാഴ്ച

സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലുള്ള പ്യൂർലെയിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ ഇന്നലെ നടന്ന സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇവിടെ ഷോപ്പിങ് നടത്തിക്കൊണ്ടിരിക്കുന്നവർക്കിടയിലേക്ക് കോടാലി വീശി ഒരാൾ ഓടിക്കയറി വന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ ഷോപ്പിംഗിനെത്തിയ നിരവധി പേർ ഇത് കണ്ട് ജീവനും കൊണ്ടോടുകയും ചെയ്തു. ലണ്ടനിൽ കൊള്ളയും കൊലപാതകങ്ങളും പതിവാകുന്ന സാഹചര്യത്തിൽ ക്രോയ്ഡോണിൽ നിന്നുള്ള പുതിയ സംഭവവും ആശങ്കയുയർത്തുന്നു. ചൊവ്വാഴ്ച രാത്രി ഏതാണ്ട് 9.15 ആകുമ്പോൾ നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഷോപ്പർമാരെ ഇയാൾ ഊരിപ്പിടിച്ച് കോടാലിയുമായി അതിവേഗം പിന്തുടരുന്നതും അവർ ജീവനും കൊണ്ടോടുന്നതുമായ ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഒരു സ്ത്രീയുടെ കൈ ആക്രമി കയറിപ്പിടിച്ചതിനെ തുടർന്ന് വേഗത്തിൽ ഓടി രക്ഷപ്പെടുന്നതിനായി താൻ തള്ളിക്കൊണ്ട് വന്നിരുന്ന ട്രോളി മറിച്ചിടുന്നുമുണ്ട്. ഹൈ-വിസ്-ജാക്കറ്റ് ധരിച്ച ആക്രമി ഇടനാഴിയിലെ കസ്റ്റമേർസിന് സമീപത്ത് നിന്നിരുന്ന സെക്യൂരിറ്റി ഗാർഡിനെ സമീപിച്ചപ്പോൾ തന്നെ കസ്റ്റമർമാർ പേടിച്ചരണ്ട് ഓടാൻ തുടങ്ങിയിരുന്നു.

ഡബിൾ ഡോറിലൂടെ ഇയാൾ ഊരിപ്പിടിച്ച കോടാലിയുമായി കുതിച്ച് വരുന്നത് കണ്ട് നിരവധി പേരാണ് ഓടി രക്ഷപ്പെട്ടത്. പേര് വെളിപ്പെടാത്ത ഇയാൾ മുഖം മറച്ചായിരുന്നു പ്രകടനം നടത്തിയത്. ഇയാൾ കസ്റ്റമർമാരെ ആക്രമിക്കാനെന്നോണം അവരെ ലക്ഷ്യം വച്ച് കുതിച്ച് വരുന്നത് കാണാം. ആക്രമി സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമാകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇതോടെ ഇയാൾ സ്റ്റോർ വി്ട പോവുകയായിരുന്നുവെന്നാണ് അനുമാനിക്കപ്പെട്ടിരിക്കുന്നത്. സിസിടിവിയിൽ പകർത്തപ്പെട്ട ഇത് സംബന്ധിച്ച വീഡിയോ കഴിഞ്ഞ രാത്രി ഫേസ്‌ബുക്കിൽ പോസ്റ്റിയിരുന്നു. സാമന്ത സുകി ലോവാണിത് ഷെയർ ചെയ്തിരിക്കുന്നത്.

ഈ വീഡിയോ കണ്ട് നിരവധി ഫേസ്‌ബുക്ക് യൂസർമാർ കടുത്ത ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ഏതാണ്ട് 10.14 ആകുമ്പോഴാണ് പൊലീസിനെ ഇവിടേക്ക് വിളിച്ച് വരുത്തിയതെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇയാൾ ടെസ്‌കോ സ്റ്റോറിന് കേടുപാടുകൾ വരുത്തിയെന്ന റിപ്പോർട്ട് ലഭിച്ചാണ് തങ്ങൾ ഇവിടേക്കെത്തിയതെന്നും പൊലീസ് വക്താവ് പറയുന്നു. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് ഇയാൾ കടന്ന് കളഞ്ഞിരുന്നു.തുടർന്ന് ഇയാൾക്ക് വേണ്ടി ഈ പ്രദേശത്ത് സൂക്ഷ്മമായ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP