Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടാം തവണയും കാൻസറിനെ തോൽപ്പിച്ച് ജോർജ് വാർത്ത അവതരിപ്പിക്കാൻ എത്തി; ശ്രീലങ്കയിൽ ജനിച്ച് ബ്രിട്ടന്റെ മനസ് കീഴടക്കിയ ബിബിസി അവതാരകരൻ ന്യൂസ് അറ്റ് 6 വായിക്കാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞ് ആരാധകർ

രണ്ടാം തവണയും കാൻസറിനെ തോൽപ്പിച്ച് ജോർജ് വാർത്ത അവതരിപ്പിക്കാൻ എത്തി; ശ്രീലങ്കയിൽ ജനിച്ച് ബ്രിട്ടന്റെ മനസ് കീഴടക്കിയ ബിബിസി അവതാരകരൻ ന്യൂസ് അറ്റ് 6 വായിക്കാൻ എത്തിയപ്പോൾ കണ്ണ് നിറഞ്ഞ് ആരാധകർ

ബിബിസി പ്രേക്ഷകരുടെ പ്രിയപ്പെട്ട വാർത്താ അവതാരകനായ ജോർജ് അലഗിയാഹ് (63)ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും വാർത്ത വായിക്കാനെത്തി. ന്യൂസ് അറ്റ് 6 വായിക്കാൻ എത്തിയ അദ്ദേഹത്തെ കണ്ട് ബിബിസി പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത് രണ്ടാം തവണയും കാൻസറിനെ തോൽപ്പിച്ചാണ് ജോർജ് വീണ്ടും വെള്ളിവെളിച്ചത്തിലെത്തിയിരിക്കുന്നത്. ശ്രീലങ്കയിൽ ജനിച്ച് തന്റെ സ്വതസിദ്ധമായ അവതരണത്തിലൂടെ ബ്രിട്ടന്റെ മനസ് കീഴടക്കിയ വീരഗാഥയാണ് ജോർജിനുള്ളത്. തന്നെ വീണ്ടും വേട്ടയാടിയ കുടലിലെ കാൻസറിനുള്ള ചികിത്സയിലായിരുന്നു കഴിഞ്ഞ ഒരു വർഷമായി ഇദ്ദേഹം.

ഇതിന് മുമ്പ് 2014ലായിരുന്നു ജോർജിനെ കാൻസർ ആദ്യമായി വേട്ടയാടിയിരുന്നത്. തുടർന്ന് 2015ൽ രോഗം ഭേദമാ ഭേദമായി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും രോഗബാധിതനായതിനെ തുടർന്ന് ലീവിലായിരുന്നു. രോഗം ഭേദമായി താൻ തിരിച്ചെത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ജോർജ് തിരിച്ചെത്തിയതിൽ കടുത്ത ആവേശം രേഖപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ആരാധകരായ സോഷ്യൽ മീഡിയ യൂസർമാർ രംഗത്തെത്തിയിരിക്കുന്നത്. ജോർജ് ന്യൂസ് പ്രോഗ്രാമിലേക്ക് തിരിച്ചെത്തിയെന്ന് പ്രസന്ററായ സോഫി റോവർത്ത് രംഗത്തെത്തിയിട്ടുണ്ട്.

വാർത്ത വായിക്കാൻ തയ്യാറെടുക്കുന്ന ജോർജിനൊപ്പമുള്ള ഫോട്ടോകൾ സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. രോഗാവസ്ഥയിലും തനിക്ക് നല്ല ആശംസകളും ആത്മവിശ്വാസവും ആശ്വാസവും പകർന്ന് നൽകിയവർക്കെല്ലാം ജോർജ് നന്ദി പ്രകടിപ്പിച്ചിരുന്നു. ജോർജ് വൈകുന്നേരം ആറ് മണിയുടെ വാർത്ത വായിക്കാൻ ഹോട്ട് സീറ്റിലിരിക്കുന്നതിന്റെ ഫോട്ടോ ബിബിസി ന്യൂസ് അറ്റ് 6 എഡിറ്ററായ ജോനാതൻ വിറ്റേക്കർ രംഗത്തെത്തിയിരുന്നു. ജോർജ് വീണ്ടും ന്യൂസ് റൂമിലെത്തിയതിൽ ബിബിസിയിലെ ഏവരും സന്തോഷിക്കുന്നുവെന്ന് ബിബിസി വക്താവ് പ്രതികരിച്ചു.

കഴിഞ്ഞ വർഷം തനിക്ക് വീണ്ടും കാൻസർ വന്നത് കുടുംബത്തിന് ഷോക്കായിരിക്കുന്നുവെന്ന് അന്ന് ജോർജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ തന്നിൽ നിന്നും രോഗം നുള്ളിയെടുത്ത് വീണ്ടും ആരോഗ്യവാനാക്കിയ ഡോക്ടർമാർക്ക് ജോർജ് ഇപ്പോൾ നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം വീണ്ടും വന്നപ്പോഴാണ് കുടുംബക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരും നൽകുന്ന പിന്തുണ എത്രത്തോളം പ്രാധാന്യമേറിയതാണെന്ന് തനിക്ക് തിരിച്ചറിവുണ്ടായിരിക്കുന്നതെന്നും ജോർജ് അഭിപ്രായപ്പെടുന്നു.

2007 മുതൽ ന്യൂസ് അറ്റ് സിക്സ് അവതരിപ്പിക്കുന്ന അവതാരകനാണ് ജോർജ്. ഫ്രാൻസെസ് റോബാത്തനാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ആദം(30), മാറ്റ്(26) എന്നിവരാണ് ഇവരുടെ മക്കൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP