Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭരണകക്ഷിയിലെ വിമത എംപിമാരുടെ എണ്ണം കൂടുന്നു; ഇന്നത്തെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ ടോറികൾ തകർന്നടിയുമെന്ന് റിപ്പോർട്ടുകൾ; തെരേസ മേയുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു; ബ്രിട്ടണിലെ രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ

ഭരണകക്ഷിയിലെ വിമത എംപിമാരുടെ എണ്ണം കൂടുന്നു; ഇന്നത്തെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ ടോറികൾ തകർന്നടിയുമെന്ന് റിപ്പോർട്ടുകൾ; തെരേസ മേയുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു; ബ്രിട്ടണിലെ രാഷ്ട്രീയം കലങ്ങി മറിയുമ്പോൾ

ബ്രെക്‌സിറ്റ് ബിൽ നാലാംതവണയും പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് തിരിച്ചടി നൽകി ഭരണകക്ഷിയിലെ വിമതപക്ഷം കരുത്താർജിക്കുന്നു. താല്കാലിക കസ്റ്റംസ് യൂണിയനും രണ്ടാം റഫറണ്ടവും പോലുള്ള ഒത്തുതീർപ്പ് ഫോർമുകൾ ഉൾപ്പെടുത്തി ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിക്കാനാണ് തെരേസയുടെ നീക്കം.

മൂന്ന് തവണ പാർലമെന്റിൽ വലിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ബ്രെക്‌സിറ്റ് ബിൽ നാലാം തവണയും അതേ അവസ്ഥയിലായാൽപിന്നെ തെരേസ മെയ്‌ക്ക് പിടിച്ചുനിൽക്കാനാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ, യൂറോപ്യൻ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പും തെരേസയുടെ ഭാവിയിൽ നിർണായകമാണ്. തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് സർവേ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത്. നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടിക്കും ജെറമി കോർബിന്റെ ലേബർ പാർട്ടിക്കും പിന്നിലേക്ക് കൂപ്പുകുത്തിയാൽ, ബ്രിട്ടനിലെ ഭരണകക്ഷിയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യപ്പടും. ഇത്തരമൊരു സാഹചര്യത്തിൽ തെരേസയ്ക്കുമുന്നിൽ രാജിയല്ലാതെ പോംവഴിയില്ലെന്നും വിലയിരുത്തപ്പെടുന്നു.

പുതിയ ബ്രെക്‌സിറ്റ് ബില്ലിൽ എതിരാളികളുടെ പിന്തുണയാർജിക്കാനായി ഉൾപ്പെടുത്തിയ ഒത്തുതീർപ്പുകളിൽ കൺസർവേറ്റീവ് പാർട്ടിയിൽ എതിർപ്പ് ശക്തമാണ്. മന്ത്രിസഭയിൽനിന്ന് ആന്ദ്രെ ലീഡ്്‌സം വിയോജിപ്പുകളുമായി രാജിവെക്കുകയും ചെയ്തു. രണ്ടാം റഫറണ്ടം വാഗ്ദാനം ചെയ്യുന്ന ബ്രെക്‌സിറ്റ് ബില്ലുമായി സഹകരിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് അവർ രാജിവെച്ചത്. ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷവും കസേരയിൽ കടിച്ചുതൂ്ങ്ങാനാണ് തെരേസയുടെ ഭാവമെങ്കിൽ മറ്റുമന്ത്രിമാരും അതേ വഴി സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

അതിനിടെ, തെരേസ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജിവെച്ചേക്കുമെന്നും ശ്രുതിയുണ്ട്. അതിന്റെ വിശദാംശങ്ങൾ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം അവർ വെളിപ്പെടുത്തുമെന്നും സൂചനയുണ്ട്. തന്റെ ബ്രെക്‌സിറ്റ് ബില്ലിനെതിരേ വിമതപക്ഷം കൂടുതൽ കരുത്താർജിക്കുന്നത് മറ്റൊരു തോൽവിയിലേക്കാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പുണ്ട്. പുതിയ വ്യവസ്ഥകളോടുകൂടിയ ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന് മൂന്നാം തവണ ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ അതിന് അനുകൂലമായി വോട്ടുചെയ്ത ബോറിസ് ജോൺസണെപ്പോലുള്ളവർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഹോം സെക്രട്ടറി സാജിദ് ജാവിദ്, ജെറമി ഹണ്ട്, ഡേവിഡ് മുൻഡേൽ എന്നീ മന്ത്രിമാരും തെരേസയെക്കണ്ട് ബ്രെക്‌സിറ്റ് ബിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ചതായും സൂചനയുണ്ട്. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഇവരുടെ എതിർപ്പുകൂടി വരുന്നതോടെ, തെരേസയ്ക്ക് നിൽക്കക്കള്ളിയില്ലാതാകും. ലേബർ പാർട്ടിയുടെ പിന്തുണ നേടുന്നതിന് വിട്ടുവീഴ്ചകൾ വരുത്തി ബിൽ അവതരിപ്പിക്കുന്നതിനോട് വിമതപക്ഷത്തിനെന്നപോലെ, തെരേസയ്‌ക്കൊപ്പം നിൽക്കുന്നവർക്കും യോജിപ്പില്ലെന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തെരേസ രാജിക്കൊരുങ്ങുകയാണെന്നതിന്റെ സൂചനകൾ പലഭാഗത്തുനിന്നും ഉയരുന്നുണ്ട്. വിമതശബ്ദം ഉയർത്തിയ മന്ത്രിമാരെ അനുനയിപ്പിക്കാൻ തെരേസ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. രാജ്ഞിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിന് തെരേസ തയ്യാറായതും ആസന്നമായ രാജിയെയാണ് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും, യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പ് തെരേസയുടെ മുന്നോട്ടുള്ള യാത്രയിൽ നിർണായകമായി മാറുമെന്നതിൽ സംശയിക്കേണ്ടെന്നാണ് ടോറി ക്യാമ്പിൽനിന്നുള്ള സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP