Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംബർ; ഒറ്റയടിക്ക് വർധിപ്പിച്ചത് രണ്ട് കോടി രൂപ; 300 രൂപ നിരക്കിൽ ടിക്കറ്റ് വിൽപ്പന നാളെ മുതൽ; നറുക്കെടുപ്പ് സെപ്റ്റംബർ 19ന്

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംബർ; ഒറ്റയടിക്ക് വർധിപ്പിച്ചത് രണ്ട് കോടി രൂപ; 300 രൂപ നിരക്കിൽ ടിക്കറ്റ് വിൽപ്പന നാളെ മുതൽ; നറുക്കെടുപ്പ് സെപ്റ്റംബർ 19ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനതുകയുമായാണ് തിരുവോണം ബംപർ ഇത്തവണ എത്തുന്നത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് ലോട്ടറി വകുപ്പ് നൽകുന്നത്.സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത നറുക്കെടുക്കുന്ന തിരുവോണ ബംപർ ലോട്ടറിയുടെ സംസ്ഥാന തല ടിക്കറ്റ് പ്രകാശനവും ആദ്യ വിൽപ്പനയും നാളെ നടക്കും. തൃശൂർ കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ ഭാഗ്യക്കുറി അവതരിപ്പിക്കും. മന്ത്രി സി. രവീന്ദ്രനാഥാണ് ടിക്കറ്റ് പ്രകാശനം നടത്തുന്നത്. ടിക്കറ്റിന്റെ ആദ്യ വിൽപ്പന കൃഷി മന്ത്രി വി എസ്.സുനിൽകുമാറും നടത്തും. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 19നാണ് തിരുവോണ ബംപറിന്റെ നറുക്കെടുപ്പ് നടക്കുന്നത്.

സമ്മാനതുകകൾ ഇങ്ങനെ

ഒന്നാം സമ്മാനം: 12 കോടി രൂപ
സമാശ്വാസ സമ്മാനം: 5 ലക്ഷം രൂപ വീതം 9 പേർക്ക്
രണ്ടാം സമ്മാനം: 5 കോടി രൂപ ( 50 ലക്ഷം വീതം 10 പേർക്ക്)
മൂന്നാം സമ്മാനം : 2 കോടി രൂപ (10 ലക്ഷം രൂപ വീതം 20 പേർക്ക്)
നാലാം സമ്മാനം: 1 കോടി രൂപ (5 ലക്ഷം വീതം 20 പേർക്ക്)

ഇതിന് പുറമെ ഒരു ലക്ഷം രൂപ വീതം 180 പേർക്കും 5000 രൂപ വീതം 31500 പേർക്കും ലഭിക്കും. 3000 രൂപ വീതം 31500 സമ്മാനങ്ങളും 2000 രൂപ വീതം 45000 സമ്മാനങ്ങളും 1000 രൂപയുടെ 217800 സമ്മാനങ്ങളും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP