Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനേഡിയൻ ദമ്പതികളുടെ മകന്റെ പാസ്പോർട്ട് റദ്ദാക്കി ബ്രിട്ടൺ ഭരണകൂടം; ഇസ്ലാം മതം സ്വീകരിച്ച് ഐസിസിൽ ചേർന്ന് ബ്രിട്ടനെതിരെ പോരാടിയ ജിഹാദി ജാക്കിന് ഇനി മടക്കമില്ല

കനേഡിയൻ ദമ്പതികളുടെ മകന്റെ പാസ്പോർട്ട് റദ്ദാക്കി ബ്രിട്ടൺ ഭരണകൂടം; ഇസ്ലാം മതം സ്വീകരിച്ച് ഐസിസിൽ ചേർന്ന് ബ്രിട്ടനെതിരെ പോരാടിയ ജിഹാദി ജാക്കിന് ഇനി മടക്കമില്ല

സ്വന്തം ലേഖകൻ

സിസിന് വേണ്ടി പ്രവർത്തിച്ച ജിഹാദി ജാക്കിന്റെ ബ്രിട്ടീഷ് പാസ്പോർട്ട് ഹോം ഓഫീസ് റദ്ദാക്കിയതായി റിപ്പോർട്ട്. ഓക്സ്ഫോർഡ്ഷെയറിൽ താമസിക്കുന്ന കനേഡിയൻ ദമ്പതികളുടെ പുത്രനായ ജാക്ക് ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഐസിസിന് വേണ്ടി പ്രവർത്തിക്കാനാരംഭിച്ചത്.ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദാക്കിയതോടെ ജിഹാദി ജാക്കിന് ഇനി ബ്രിട്ടനിലേക്ക് മടങ്ങാനുള്ള അവസരം എന്നെന്നേക്കുമായി ഇല്ലാതായിരിക്കുകയാണ്.ഹോം ഓഫീസിന്റെ ഈ നടപടിയെ തുടർന്ന് യുകെയും കാനഡയും തമ്മിലുള്ള നയതന്ത്ര പോര് ആരംഭിച്ചിട്ടുമുണ്ട്.

യുകെയിലെ ഓക്സ്ഫോർഡ്ഷെയറിൽ താമസിച്ചിരുന്ന ജാക്കിന് ബ്രിട്ടന്റെയും കാനഡയുടെയും പൗരത്വമുണ്ടായിരുന്നു. ഐസിസിൽ ചേരാൻ വേണ്ടി ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയതിന് ശേഷം ബ്രിട്ടൻ തന്റെ ശത്രുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ജിഹാദിയുമാണ് ഈ 24 കാരൻ. ഇതിനെ തുടർന്നാണ് ഹോം ഓഫീസ് ഇയാളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരിക്കുന്നത്. സിറിയയിൽ വച്ച് കുർദിഷ് അധികൃതരുടെ പിടിയിലായ ജാക്ക് തനിക്ക് യുകെയിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. താൻ ആത്മഹത്യാബോംബറാണെങ്കിലും ബ്രിട്ടീഷുകാരെ ഇതിലൂടെ അപായപ്പെടുത്തില്ലെന്നും ജാക്ക് ഉറപ്പേകിയിരുന്നു.

എന്നാൽ ജിഹാദി ജാക്കിനെ ബ്രിട്ടന്റെ മണ്ണിൽ ഇനി കാല് കുത്താൻ സമ്മതിക്കില്ലെന്ന ധീരമായ നിലപാടെടുത്തെ ഹോം ഓഫീസ് അയാളുടെ ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദാക്കുകയും അയാളുടെ ഉത്തരവാദിത്വം കാനഡയുടെ ചുമലിലേക്കിടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. അടുത്ത വീക്കെൻഡിൽ ജി 7 സമ്മിറ്രിൽ വച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ്യൂ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ കാണുന്ന വേളയിൽ ഇതിനെ ചൊല്ലി ഇരു നേതാക്കളും പരസ്യമായി വാക് തർക്കമുണ്ടായേക്കാമെന്ന ആശങ്കയും ഇപ്പോൾ ശക്തമാണ്.

അടിസ്ഥാനപരമായ കാനഡക്കാരായ സാലി ലെയിൻ, ജോൺ ലെറ്റ്സ് എന്നീ ദമ്പതികളുടെ പുത്രനാണ് ജാക്ക്. തങ്ങളുടെ മകൻ സിറിയയിൽ പോയി ഐസിസിൽ ചേർന്നുവെന്നറിഞ്ഞിട്ടും ഇവർ മകനായി പണം അയച്ച് കൊടുക്കാറുണ്ടായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്.ജാക്ക് നിലവിലും ബ്രിട്ടീഷ് പൗരനാണെന്നും അതിനാൽ അവനെ തിരിച്ച് സുരക്ഷിതനായി കൊണ്ടു വരുന്നതിന് സഹായിക്കണമെന്നും അവർ ഹോം ഓഫീസിനോട് അപേക്ഷിച്ചിരുന്നു.

ജാക്ക് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ യുകെയിൽ വച്ച് പ്രോസിക്യൂട്ട് ചെയ്യാമെന്നും അവർ നിർദ്ദേശിച്ചിരുന്നു.ഒഫീഷ്യലുകളിൽ നിന്നും നിർദ്ദേശമാരാഞ്ഞാണ് പ്രത്യേക സാഹചര്യങ്ങളിൽ ഇരട്ടപൗരത്വമുള്ളവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുന്നതെന്നാണ് ഹോം ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. യുകെയ്ക്ക് നേരെയുള്ള തീവ്രവാദ ഭീഷണി ഇല്ലാതാക്കാനാണ് ജാക്കിനെ പോലുള്ളവരെ ഈ മണ്ണിൽ കാല് കുത്താത്ത വിധത്തിൽ പൗരത്വം റദ്ദാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP