Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് യോഗിയുടെ യുപിയിൽ; നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 10 ശതമാനത്തിലധികം കേസുകളും യുപിയിൽ; 2.35 ലക്ഷം കേസുകളുമായി കേരളം നാലാമത്; പുറത്ത് വന്നത് 2017ലെ കണക്കുകൾ; മഹാരാഷ്ട്രയും മധ്യപ്രദേശും രണ്ട് മൂന്ന് സ്ഥാനങ്ങളിൽ

രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് യോഗിയുടെ യുപിയിൽ; നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 10 ശതമാനത്തിലധികം കേസുകളും യുപിയിൽ; 2.35 ലക്ഷം കേസുകളുമായി കേരളം നാലാമത്; പുറത്ത് വന്നത് 2017ലെ കണക്കുകൾ; മഹാരാഷ്ട്രയും മധ്യപ്രദേശും രണ്ട് മൂന്ന് സ്ഥാനങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റൃത്യങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് ഒന്നാമത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2017ലെ കണക്കുകൾ പ്രകാരമാണ് ഇത്. പട്ടികയിൽ കേരളം നാലാം സ്ഥാനത്താണ്. ഉത്തർപ്രദേശിൽ 2017ൽ മാത്രം മൂന്ന് ലക്ഷത്തിൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിന് നാലാം സ്ഥാനവും ഡൽഹിക്ക് അഞ്ചാം സ്ഥാനവുമാണ് ഉള്ളത്.

30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ജനപ്പെരുപ്പമുള്ള സംസ്ഥാനമായ യു.പിയിൽ 3,10,084 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. രാജ്യമൊട്ടാകെ രജിസ്റ്റർചെയ്യപ്പെട്ട കേസുകളുടെ 10.1 ശതമാനവും യോഗിയുടെ യുപിയിൽ തന്നെ. മൂന്നു വർഷങ്ങളായി യു.പിയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ് നടക്കുന്നത്.2,35,846 കേസുകൾ ആണ് കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2,32,066 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡൽഹിക്ക് അഞ്ചാം സ്ഥാനവും. ബിഹാർ, പശ്ചിമ ബംഗാൾ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP