Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂത്തമകൻ ബേൺമൗത്തിലെ പത്ത് നിലയിൽ കുടുങ്ങി; ഇളയ മകനോട് ഹോസ്റ്റൽ ഒഴിയാൻ ലാൻഡ് ലോർഡ്; മക്കളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി രണ്ട് മക്കളും യു.കെയിൽ കുടുങ്ങിയ തൃശ്ശൂരിലെ ബിസിനസുകാരനും ഭാര്യയും ഹൈക്കോടതിയിൽ

മൂത്തമകൻ ബേൺമൗത്തിലെ പത്ത് നിലയിൽ കുടുങ്ങി; ഇളയ മകനോട് ഹോസ്റ്റൽ ഒഴിയാൻ ലാൻഡ് ലോർഡ്; മക്കളെ നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി രണ്ട് മക്കളും യു.കെയിൽ കുടുങ്ങിയ തൃശ്ശൂരിലെ ബിസിനസുകാരനും ഭാര്യയും ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് യുകെയിൽ പടർന്ന് പിടിച്ചതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് വിദേശ വിദ്യാർത്ഥികളാണ്. കോളേജ് ഹോസ്റ്റലുകളിലും റെന്റൽ ഹോമുകളിലും കഴിഞ്ഞ വിദ്യാർത്ഥികൾ കോളേജുകളും ഹോസ്റ്റലുകളും പൂട്ടിയതോടെ നാട്ടിലേക്ക് പോകാനാവാതെ ദുരിതത്തിലായി.

രാജ്യത്ത് ലോക്ഡൗണും നിലവിൽ വന്നതോടെ പല വിദ്യാർത്ഥികളും ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുണ്ടായത്. ഹോസ്റ്റലുകളിലും മറ്റും ഒപ്പമുണ്ടായവർ സ്വന്തം നാടുകളിലേക്ക് തിരികെ പോയതോടെ അനേകം മലയാളി വിദ്യാർത്ഥികളാണ് വലിയ കെട്ടിടങ്ങളിൽ ഒറ്റപ്പെട്ട് പോയത്. ഇതിനിടയിൽ പലർക്കും വീടുകൾ ഒഴിയണമെന്ന നിർദ്ദേശവും എത്തിയതോടെ പലരും ബുദ്ധിമുട്ടിലാവുകയും ചെയ്തു.

സമാനമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മക്കൾ രണ്ട് പേരും യുകെയിൽ കുടുങ്ങി പോയ തൃശ്ശൂരിലെ ബിസിനസുകാരനും ഭാര്യയും മക്കളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. മൂത്തമകൻ ബേൺമൗത്തിലെ പത്ത് നിലയിൽ കുടുങ്ങി.

ഇളയ മകനായ എ ലെവൽ വിദ്യാർത്ഥിയോട് ഹോസ്റ്റൽ ഒഴിയാൻ ലാൻഡ്ലോർഡ നിർദ്ദേശിച്ചതോടെ മാനസിക വിഷമത്തിലാണെന്നും മാതാപിതാക്കൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തങ്ങളുടെ രണ്ട് മക്കളെയും നാട്ടിലെത്തിക്കണമെന്നാണ് ഇവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇതിനാവശ്യമായ പണം ഇവർ തന്നെ വഹിക്കാമെന്നും കോടതിയിൽ പറഞ്ഞിട്ടുണ്ട്.

പത്തുനിലയുള്ള കോളേജ് ഹോസ്റ്റലിൽ മൂത്തമകൻ തനിച്ചാണെന്നും പ്ലസ്ടു വിദ്യാർത്ഥിയായ ഇളയമകനോട് താമസിക്കുന്ന സ്ഥലത്തുനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടെന്നും കാണിച്ചാണ് തൃശ്ശൂർ കാടശ്ശേരി ക്ലേ ഫിൻഗേഴ്‌സ് പോട്ടറി ഉടമകളായ സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീന ഹസ്സനും ഹർജി നൽകിയത്. ജസ്റ്റിസ് അനു ശിവരാമൻ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി ഹർജി തിങ്കളാഴ്ചത്തേക്കുമാറ്റി.

ഇംഗ്ലണ്ടിലെ ബോൺമത്ത് യൂണിവേഴ്‌സിറ്റിയിൽ ബിരുദവിദ്യാർത്ഥിയാണ് മൂത്തമകൻ ഭഗത്. ഇളയമകൻ ദ്രുപദ് സെയ്ന്റ് ബർനാർഡ് സിസ്ത് ഫോറം കോളേജിൽ എ ലെവൽ (പ്ലസ് ടു) വിദ്യാർത്ഥിയും. കോവിഡ് വ്യാപകമായതോടെ ഭഗത് താമസിച്ചിരുന്ന ഹോസ്റ്റലിലെ വിദ്യാർത്ഥികളൊക്കെ മടങ്ങി. പത്തുനിലകളുള്ള ഹോസ്റ്റലിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഭഗത് എന്ന് ഹർജിയിൽ പറയുന്നു. 18-കാരനായ ഇളയമകൻ പേയിങ് ഗസ്റ്റായിട്ടാണ് താമസിക്കുന്നത്. ലോക്ഡൗൺ തീരുന്നതോടെ ഇവിടെനിന്ന് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡിനിടയിൽ ഒറ്റപ്പെട്ടു പോയതിന് പിന്നാലെ ഹോസ്റ്റൽ ഒഴിയണമെന്ന നിർദ്ദേശവും വന്നതോടെ ഇളയമകൻ മാനസികമായും തകർന്ന അവസ്ഥയിലാണ്. ഇവരുടെ ബന്ധുക്കളാരും ഇംഗ്ലണ്ടിൽ ഇല്ല. സഹായം തേടി ഇംഗ്ലണ്ടിലെ ഇന്ത്യൻ എംബസിയെയും കോൺസലിനെയും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

ഇരുവരേയും നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാൻ തയ്യാറാണ്. ഇക്കാര്യത്തിൽ സഹായം തേടി കൃഷിമന്ത്രി സുനിൽ കുമാറിനെയും പാർലമെന്റ് അംഗത്തെയും സമീപിച്ചിരുന്നു. ഇവരും വിദേശകാര്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP