Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'സേവാ ട്രെയിനു'കളിൽ ഒന്നു പോലും കേരളത്തിനില്ല; കേരള എംപിമാർ നൽകിയ നിവേദനങ്ങളും ചവറ്റുകുട്ടയിൽ; ഇന്നാരംഭിക്കുന്ന ട്രെയിനുകളിൽ മൂന്നെണ്ണം തമിഴ്‌നാട്ടിലെ സേലം ഡിവിഷനിലേക്ക്; ഇന്നു മുതൽ ഓടിത്തുടങ്ങുന്നത് അഞ്ചു പ്രതിദിന ട്രെയിനുകളും അഞ്ചു ആഴ്ചയിൽ ആറു ദിവസം ഓടുന്ന ട്രെയിനുകളും

'സേവാ ട്രെയിനു'കളിൽ ഒന്നു പോലും കേരളത്തിനില്ല; കേരള എംപിമാർ നൽകിയ നിവേദനങ്ങളും ചവറ്റുകുട്ടയിൽ; ഇന്നാരംഭിക്കുന്ന ട്രെയിനുകളിൽ മൂന്നെണ്ണം തമിഴ്‌നാട്ടിലെ സേലം ഡിവിഷനിലേക്ക്; ഇന്നു മുതൽ ഓടിത്തുടങ്ങുന്നത് അഞ്ചു പ്രതിദിന ട്രെയിനുകളും അഞ്ചു ആഴ്ചയിൽ ആറു ദിവസം ഓടുന്ന ട്രെയിനുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി; റെയിൽവേ ഇന്ന് ആരംഭിക്കുന്ന 'സേവാ ട്രെയിനു'കളിൽ ഒന്നു പോലും കേരളത്തിനില്ല. ഇന്നാരംഭിക്കുന്ന ട്രെയിനുകളിൽ 3 എണ്ണം തമിഴ്‌നാട്ടിലെ സേലം ഡിവിഷനിലേക്കഏറെ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ട്രെയിനുകൾ വേണമെന്ന ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കപ്പെട്ടില്ല. കേരള എംപിമാർ നൽകിയ നിവേദനങ്ങളും വെറുതെയായി.

ചെറു നഗരങ്ങളെയും വൻ നഗരങ്ങളെയും ബന്ധിപ്പിക്കുന്നതാണു സേവാ ട്രെയിൻ. അതത് മേഖലകളുടെ നിർദ്ദേശ പ്രകാരം തിരക്കുള്ള റൂട്ടുകളിലെ യാത്രാദുരിതം പരിഹരിക്കാനാണ് സേവാ ട്രെയിനുകൾ ഏർപ്പെടുത്തിയത്. ഡൽഹിഷാംലി, ദിബ്രുഗഡ് മർക്കോങ്‌സെലക്, ഭുവനേശ്വർന്യായ്ഗഡ് ടൗൺ, കോട്ടജൽവാർ സിറ്റി, കോയമ്പത്തൂർ പഴനി എന്നിവയാണ് പ്രതിദിന ട്രെയിനുകൾ.

കോയമ്പത്തൂർപൊള്ളാച്ചി, കരൂർസേലം, യശ്വന്ത്പുര തുമകൂരു, അസർവൊ ഹിമ്മത്ത് നഗർ, വഡനഗർ മെഹ്‌സാന എന്നിവയാണ് ആഴ്ചയിൽ 6 ദിവസമുള്ള ട്രെയിനുകൾ.ഡൽഹി ഷാംലി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് മന്ത്രി പിയൂഷ് ഗോയൽ സർവീസിനു തുടക്കമിടും. 5 പ്രതിദിന ട്രെയിനുകളും 5 ആഴ്ചയിൽ 6 ദിവസം ഓടുന്ന ട്രെയിനുകളുമാണ് ഇന്നു മുതൽ ഓടിത്തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP