Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗിക ആരോപണത്തിൽ കുടുങ്ങി എൻഎസ്‌യു ദേശീയ പ്രസിഡന്റ്; മീ ടു വിവാദത്തിൽ പെട്ട നേതാവിനെതിരായ പരാതി അന്വേഷിച്ചത് പാർട്ടി കമ്മീഷൻ; ഫിറോസ് ഖാന്റെ രാജി സ്വീകരിച്ച് രാഹുൽ ഗാന്ധി

ലൈംഗിക ആരോപണത്തിൽ കുടുങ്ങി എൻഎസ്‌യു ദേശീയ പ്രസിഡന്റ്; മീ ടു വിവാദത്തിൽ പെട്ട നേതാവിനെതിരായ പരാതി അന്വേഷിച്ചത് പാർട്ടി കമ്മീഷൻ; ഫിറോസ് ഖാന്റെ രാജി സ്വീകരിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ലൈംഗികരോപണത്തെ തുടർന്ന് നാഷണൽ സ്റ്റുഡൻസ് യുണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്സ്ഥാനം ഫിറോസ് ഖാൻ രാജി വെച്ചു. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അദ്ദേഹം രാജി കത്ത് കൈമാറി. രാജി രാഹുൽ ഗാന്ധി സ്വീകരിച്ചുവെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ നൽകുന്ന സൂചന. മീ ടു ക്യാമ്പയിനിനെ തുടർന്നാണ് ഫിറോസ് ഖാനെതിരെ ലൈംഗികാരോപണമുയർന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നംഗ കമ്മറ്റി പരാതി അന്വേഷിക്കുകയായിരുന്നു. തുടർന്ന് ഫിറോസ് ഖാൻ കുറ്റക്കാരനാണെന്ന് തെളിയുകയും ഇത് രാജിയിലേക്ക് നയിക്കുകയായിരുന്നു.ഹോളിവുഡിൽ നിന്നും തുടങ്ങിയ മീ ടു ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യയിലും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സിനിമാ രംഗത്തും മാധ്യമ രംഗത്തരം നിരവധി സ്ത്രീകളാണ് തങ്ങൾക്കു നേരിട്ട ദുരനുഭവം പങ്കുവെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP