Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മച്ചിങ്ങ ഈർക്കിലിൽ കുത്തി നിർത്തി പരിശീലനം തുടങ്ങിയത് ബാല്യകാലം മുതൽ; മുഖം മുറിഞ്ഞ് വേദന എടുത്തിട്ടും പാരമ്പര്യം കൈവിടാതിരുന്ന മൂഴിക്കൽ പങ്കജാക്ഷിയെ തേടി രാജ്യത്തിന്റെ ആദരവ്; അരുണാചലിലെ ഗ്രാമങ്ങളിൽ വായനശാലകൾ സ്ഥാപിച്ച് സത്യനാരായണൻ മുണ്ടയൂർ നടത്തിയത് സമാനതകളില്ലാത്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ; രാജ്യം ഇരുവരെയും പത്മശ്രീ നൽകി ആദരിക്കുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം

മച്ചിങ്ങ ഈർക്കിലിൽ കുത്തി നിർത്തി പരിശീലനം തുടങ്ങിയത് ബാല്യകാലം മുതൽ; മുഖം മുറിഞ്ഞ് വേദന എടുത്തിട്ടും പാരമ്പര്യം കൈവിടാതിരുന്ന മൂഴിക്കൽ പങ്കജാക്ഷിയെ തേടി രാജ്യത്തിന്റെ ആദരവ്; അരുണാചലിലെ ഗ്രാമങ്ങളിൽ വായനശാലകൾ സ്ഥാപിച്ച് സത്യനാരായണൻ മുണ്ടയൂർ നടത്തിയത് സമാനതകളില്ലാത്ത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ; രാജ്യം ഇരുവരെയും പത്മശ്രീ നൽകി ആദരിക്കുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പത്മപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്കാകെ അഭിമാനമായി മൂഴിക്കൽ പങ്കജാക്ഷിയും സത്യനാരായണൻ മുണ്ടയൂരും. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷി, സാമൂഹിക പ്രവർത്തകൻ സത്യനാരായണൻ മുണ്ടയൂർ എന്നിവരാണ് പത്മശ്രീ പുരസ്‌കാരത്തിന് അർഹരായത്. ഫോക്ക് ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും മൂഴിക്കൽ പങ്കജാക്ഷിയമ്മയെ തേടി എത്തിയിട്ടുണ്ട്. ഏഴുവർഷം മുൻപ് വരെ പാവകളികലാരംഗത്ത് സജീവമായിരുന്ന പങ്കജാക്ഷിയമ്മ ആരോഗ്യപരമായ പ്രശ്നങ്ങളാൽ അരങ്ങിനോട് വിടപറഞ്ഞു. അതിന് മുൻപു തന്നെ തന്റെ കലാപാരമ്പര്യത്തിന്റെ തുടർച്ചയായി കൊച്ചുമകളായ രഞ്ജിനിക്ക് പാവകളി പഠിപ്പിക്കാൻ തുടങ്ങിയിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നൽകി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിർണായക പങ്കുവഹിച്ച കലാകാരിയാണ് മൂഴിക്കൽ പങ്കജാക്ഷി. കോട്ടയം സ്വദേശിനിയായ ഇവർ എട്ടാംവയസ്സ് മുതൽ നാട്ടിലും വിദേശരാജ്യങ്ങളിലും നോക്കുവിദ്യ പാവകളി അവതരിപ്പിച്ച് ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഇത്തിരിയിടത്ത് ഉറപ്പിച്ചു നിർത്തിയ തണ്ട് എന്ന് വിളിക്കുന്ന നീളമുള്ള വടിയിൽ ആടുന്ന തരത്തിലാണ് നോക്കുവിദ്യ പാവകളി. മഹാഭാരതത്തിൽ നിന്നും രാമായണത്തിൽ നിന്നും സാമൂഹ്യ ജീവിതത്തിൽ നിന്നുമൊക്കെ തിരഞ്ഞെടുത്ത ഏടുകളാണ് കഥയാകുന്നത്. ആയുർവ്വേദവും വൈദ്യവുമെല്ലാം വശമായിരുന്നു പങ്കജാക്ഷിയമ്മയ്ക്ക്. ഫ്രാൻസ് പോലെയുള്ള വിദേശരാജ്യങ്ങളിൽ നോക്കുവിദ്യ ചെയ്ത് വിദേശികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും നാടൻ കലകളിൽ തൽപ്പരരായ പലരും നോക്കുവിദ്യ കാണാൻ വരാറുണ്ട്.

മച്ചിങ്ങ ഈർക്കിലിൽ കുത്തി നിർത്തി മുഖത്തു വച്ചായിരുന്നു പങ്കജാക്ഷിയമ്മയുടെ ബാല്യകാലത്തെ പരിശീലനം. മുഖം മുറിഞ്ഞ് വേദനയെടുക്കും. വീണ്ടും അവിടെത്തന്നെ വച്ച് കഠിനമായ പരിശീലനം. പാലത്തടിയിൽ നിർമ്മിച്ച ഈ പാവകളുടെ ശിൽപ്പി പങ്കജാക്ഷിയമ്മയുടെ ഭർത്താവ് ശിവരാമപ്പണിക്കർ ആയിരുന്നു. പാലത്തടിക്ക് കനം കുറവാണ് എന്നതാണ് പാവനിർമ്മാണത്തിന് ഉപയോഗിക്കാൻ കാരണം. വേലപ്പണിക്കർ എന്ന വിഭാഗത്തിന്റെ പാരമ്പര്യ കലാരൂപമാണ് നോക്കുവിദ്യ.

പണ്ടുകാലത്ത് ഓണത്തിന് വലിയ തറവാടുകളിൽ പാവകളിയുമായി പോകുമായിരുന്നു എന്ന് പങ്കജാക്ഷിയമ്മ വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. തന്റെ അച്ഛനും അമ്മയും വല്യച്ഛനുമെല്ലാം കളിക്കാരായിരുന്നുവെന്നും പതിനൊന്നു വയസ്സു മുതൽ തന്നെയും പഠിപ്പിച്ച് തുടങ്ങിയെന്നും പറയുന്നു. വിവാഹം കഴിച്ചു വന്നുകയറിയ കുടുംബവും കലയോട് ഇതേ മനോഭാവമുള്ളവരായിരുന്നതുകൊണ്ട് പങ്കജാക്ഷിയമ്മയ്ക്ക് തന്റെ കലാജീവിതം അവിടെയും തുടരാൻ കഴിഞ്ഞു. ഭർത്താവ് തന്നെ എഴുതി ഈണം നൽകിയ പാട്ടുകളാണ് പങ്കജാക്ഷിയമ്മ ഓർമ്മകളിൽ ഇപ്പോഴും മൂളുന്നത്.

വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകൾ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്. കേരളത്തിൽ ജനിച്ച സത്യനാരായണൻ മുണ്ടയൂർ കഴിഞ്ഞ നാലുദശാബ്ദ കാലമായി അരുണാചൽ പ്രദേശിലെ ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. വിദ്യാഭ്യാസ പ്രവർത്തനത്തിനും ഗ്രാമീണ മേഖലയിൽ വായനശാലകൾ ആരംഭിച്ചതിനുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കേരളത്തിൽ ജനിച്ച സത്യനാരായണൻ കഴിഞ്ഞ നാൽപ്പതുവർഷമായി അരുണാചൽ പ്രദേശിലാണ് പ്രവർത്തിക്കുന്നത്.

1979 മുതൽ അരുണാചലിലെ ഗ്രാമങ്ങളിൽ വായനാശാലകൾ തുറക്കാനും വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹം നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. മുംബൈയിൽ റവന്യു ഓഫീസറായി ജോലി നോക്കുന്ന അദ്ദേഹം അരുണാചൽ പ്രദേശിലെ ജനങ്ങൾക്കിടയിൽ മൂസ അങ്കിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. അരുണാചൽ നാടോടിക്കഥകൾ എന്ന പേരിൽ മലയാളത്തിൽ പുസ്തകം എഴുതിയിട്ടുണ്ട്

21 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ(പരിസ്ഥിതി പ്രവർത്തക- കർണാടക), മുന്ന മാസ്റ്റർ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലർ.

പത്മശ്രീ ജേതാക്കൾ ജഗ്ദീഷ് ലാൽ ആഹൂജ (പഞ്ചാബ്), മുഹമ്മദ് ഷരീഫ് (ഉത്തർപ്രദേശ്), ജാവേദ് അഹമ്മദ് ടക് (ജമ്മു കശ്മീർ), തുളസി ഗൗഡ (കർണാടക), സത്യനാരായണൻ മുണ്ടയൂർ (അരുണാചൽ പ്രദേശ്), അബ്ദുൽ ജബ്ബാർ (മധ്യപ്രദേശ്), ഉഷ ചൗമാർ (രാജസ്ഥാൻ), പോപത്രോ പവാർ (മഹാരാഷ്ട്ര), ഹരേകല ഹജബ്ബ (കർണാടക), അരുണോദയ് മൊണ്ടൽ (ബംഗാൾ), രാധാമോഹൻസബർമതി (ഒഡിഷ), കുശാൽ കൊൻവർ ശർമ (അസം), ത്രിനിധി സായൂ (മേഘാലയ), രവി കണ്ണൻ (അസം), എസ്. രാമകൃഷ്ണൻ (തമിഴ്‌നാട്), സുന്ദരം വർമ (രാജസ്ഥാൻ), മുന്ന മാസ്റ്റർ (രാജസ്ഥാൻ), യോഗി അരൺ (ഉത്തരാഖണ്ഡ്), രഹിഭായ് സോമ പൊപേരെ (മഹാരാഷ്ട്ര), ഹിമ്മത റാം ബാംബു (രാജസ്ഥാൻ), മൂഴിക്കൽ പങ്കജാക്ഷി (കേരളം),

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP