Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ദിനം കലുഷിതം! ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളുമായി പൊലീസ്; ഹരിവരാസനം പാടി നടഅടച്ചു; മലചവിട്ടാനെത്തിയ ശശികലയെ മരക്കൂട്ടത്തിൽ തടഞ്ഞു; പുലർച്ചെ മല ചവിട്ടിയാൽ മതിയെന്ന് നിർദ്ദേശം; നട അടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് നിലക്കലിൽ കെഎസ്ആർടിസി സർവീസ് നിർത്തും; സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസിന്റെ മുൻകരുതൽ;വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ശ്രീധരൻ പിള്ള; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

ആദ്യ ദിനം കലുഷിതം! ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങളുമായി പൊലീസ്; ഹരിവരാസനം പാടി നടഅടച്ചു; മലചവിട്ടാനെത്തിയ ശശികലയെ മരക്കൂട്ടത്തിൽ തടഞ്ഞു; പുലർച്ചെ മല ചവിട്ടിയാൽ മതിയെന്ന് നിർദ്ദേശം; നട അടക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപ് നിലക്കലിൽ കെഎസ്ആർടിസി സർവീസ് നിർത്തും; സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പൊലീസിന്റെ മുൻകരുതൽ;വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ശ്രീധരൻ പിള്ള; ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

പമ്പ; മണ്ഡല-മകരളവിളക്ക് ഉത്സവത്തിനായി നടതുറന്ന ആദ്യ ദിനം തന്നെ ശബരിമല കലുഷിതമായിരുന്നു. അകമ്പടിയായ മഴകൂടി എത്തിയതോടെ മലചവിട്ടാൻ എത്തിയവരുടെ നില ഏറെ പരിതാപകരമായി. ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ശബരിമലയിൽ പൊലീസ് നിയന്ത്രങ്ങൾ ഏർപ്പെടുത്തി. കട അടയ്ക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ പൊലീസ് മുന്നോട്ട് വച്ചിരുന്നെങ്കിലും ദേവസ്വംബോർഡിന്റെ എതിർപ്പ് വന്നതോടെ ഈ നീക്കം വേണ്ടാന്ന് വയ്ക്കുകയായിരുന്നു. ഇന്ന് പത്ത് മണിയോട്കൂടി ഹരിവരാസനം പാടി നട അടച്ചു.

ഇനി ഭക്തരെ മലചവിട്ടാൻ അനുവദിക്കുന്നത് പുലർച്ചെ രണ്ടുമണിയോട് കൂടിയായിരിക്കും. നാളെ രാവിലെ അഞ്ചു മണിമുതലായിരിക്കും ഇനി ദർശനം നടത്താൻ സാധിക്കുക.ശബരിമലയിലെ സാഹചര്യങ്ങൾ പരിഗണിച്ച് കെഎസ്ആർടിസി സർവ്വീസുകളിൽ ക്രമീകരണം നടത്തി. നട അടക്കുന്നതിന് 3 മണിക്കൂർ മുൻപ് നിലക്കലിൽ നിന്ന് കെഎസ്ആർടിസി സർവീസ് നിർത്താൻ തീരുമാനിച്ചു. നട തുറക്കുന്നതിന് 3 മണിക്കൂർ മുൻപ് സർവീസ് പുനരാരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. അതേസമയം സന്നിധാനത്ത് മുറികൾ വാടകയ്ക്ക് നൽകിത്തുടങ്ങി.

പതിനാല് മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.9.25ന്റെ എയർ ഇന്ത്യ വിമാനത്തിൽ തൃപ്തി ദേശായി മുബൈയിലേക്ക് പോയത്. 14 മണിക്കൂർ നീണ്ട നാമജപ പ്രതിഷേധത്തെ തുടർന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തിറങ്ങാൻ പോലുമായില്ല. പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.

അതേസമയം ശബരിമലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാർഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടവിന്റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ശബരിമല പരിസരത്ത് സംഘർഷ സാധ്യത നേരത്തെ ആചാര സംരക്ഷണ സമിതി കൺവീനർ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിലെടുത്തിരുന്നു. കരുതൽ തടങ്കൽ എന്നാണ് പൊലീസിന്റെ വിശദീകരണം.

നേരത്തെ ശബരിമല പരിസരത്ത് രണ്ട് തവണ സംഘർഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്ന് ശബരിമല കയറാൻ വരുമ്പോൾ പമ്പ ഗാർഡ് റൂമിന് മുന്നിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അക്രമം ഉണ്ടാക്കാൻ സാധ്യതയുള്ളവരെ കരുതൽ തടങ്കലിലാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി. ഇയാളെ ശബരിമല പരിസരത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണ സംഘർഷമുണ്ടാക്കിയവരെ കർശനമായി തടയുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞു. നെയ്യഭിഷേകം നടത്തണമെന്ന് ശശികല പറഞ്ഞുവെങ്കിലും ശനിയാഴ്ച രാവിലെ മാത്രമെ മലകയറാൻ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെ അയ്യപ്പന്മാരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നില്ല. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള നിയന്ത്രണം

അതേസമയം ശബരിമലയിൽ സമാധാനപരമായരീതിയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം പൂർത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ്സ് ഉയർത്താൻ കഴിയണമെന്ന് തന്നെയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ശബരിമല വിഷയത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിനു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള വ്യക്തമാക്കി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ള ഭക്തരെക്കൂടി വരും ദിവസങ്ങളിൽ പങ്കാളികളാക്കിക്കൊണ്ട് സമരം ശക്തമാക്കുന്നതിനാണ് തീരുമാനം. എൻഡിഎ പ്രവർത്തനം ഈ മാസം തന്നെ താഴെ തലം മുതൽ ശക്തമാക്കുന്നതിനാണു തീരുമാനം.

സമരത്തിന്റെ ആദ്യഘട്ടം വൻ വിജയമായെന്നാണു വിലയിരുത്തൽ. രണ്ടാം ഘട്ടത്തിൽ ഒരു കോടി ഒപ്പു ശേഖരിച്ചു ഗവർണർക്കു നൽകാനാണു തീരുമാനം. നവംബർ 25 മുതൽ 30 വരെ പരസ്യമായി ഗ്രാമങ്ങളിൽ കടന്നു ചെന്നു വീടുകൾ സന്ദർശിച്ച് ഒപ്പു ശേഖരിക്കും. ഡിസംബർ അഞ്ചു മുതൽ 10 വരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ ശബരിമല സംരക്ഷണ സദസുകൾ സംഘടിപ്പിക്കും.ഈ സദസുകളിലാണ് ഒപ്പുകൾ നേതാക്കൾ സ്വീകരിക്കുക. ചടങ്ങിൽ ഗുരുസ്വാമിമാരെ ആദരിക്കുകയും ചെയ്യും. ഈ സമയത്തു സത്യത്തിനു വേണ്ടി നിന്ന ഏക പാർട്ടി ബിജെപിയും എൻഡിഎയുമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി പുതിയ അംഗങ്ങളെ ചേർക്കും. ഇതിനായി സംഘടനാ തലത്തിൽ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

ശബരിമലയിൽ ഭരണകൂടം അടിച്ചേൽപിക്കുന്ന നിയമങ്ങൾ ഭരണഘടനാ ലംഘനമാണ്. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണു സർക്കാരിന്റേത്. കള്ളക്കേസുകൾ എടുത്തുകൊണ്ടുള്ള നടപടികളിൽനിന്നു പിന്മാറണം. ഇക്കാര്യം സർക്കാരിനോടു സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയെ തകർക്കുന്നതിനാണു സർക്കാരിന്റെ നീക്കം. മണ്ഡലകാലത്തിനായി യാതൊരു മുന്നൊരുക്കവും സർക്കാർ നടത്തിയിട്ടില്ല.

ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണു സന്നിധാനത്തും പരിസരത്തും ഉള്ളത്. എല്ലാം തകർക്കുന്ന സർക്കാരിന്റെ മനസ്ഥിതി ശരിയല്ല. ജനുവരി 22ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സുപ്രീംകോടതി വിധി ബലപ്രയോഗത്തിലൂടെ നടപ്പാക്കുന്നതു ശരിയല്ല. സുപ്രീംകോടതിയുടെ അധീശത്തെ അംഗീകരിക്കുന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP