Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് നോട്ടീസ് അയച്ചത് ഡിസംബർ 19ന് മംഗളുരുവിൽ ഉണ്ടായിരുന്ന മലയാളികൾക്ക്; സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട്; പ്രതിഷേധമുണ്ടായ ദിവസം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് പൊലീസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് നോട്ടീസ് അയച്ചത് ഡിസംബർ 19ന് മംഗളുരുവിൽ ഉണ്ടായിരുന്ന മലയാളികൾക്ക്; സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട്; പ്രതിഷേധമുണ്ടായ ദിവസം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ അന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികൾക്ക് പൊലീസിന്റെ നോട്ടീസ്. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് മംഗളുരു പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകാനാണ് നോട്ടീസ്.

പ്രതിഷേധമുണ്ടായ ദിവസം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം. കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി മംഗളൂരുവിൽ പോയവർക്കും പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

മംഗളൂരു സംഘർഷത്തിന് മണിക്കൂറുകൾക്ക് മുമ്പ് കർണാടക സർക്കാർ പുറത്തിറക്കിയ സർക്കുലറും വിവാദമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടാണ് കർണാടക സർക്കാർ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജുകൾക്ക് സർക്കുലർ അയച്ചത്. ഡിസംബർ 19നാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കോളജിയറ്റ് എജ്യൂക്കേഷൻ സർക്കുലർ പുറത്തിറക്കിയത്.

ഡിസംബർ 19ന് മംഗളൂരുവിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്നുണ്ടായ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ജലീൽ, നൗഷീൻ എന്നിവരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ജനക്കൂട്ടം പൊലീസിനെയും പൊലീസ് സ്റ്റേഷനും ആക്രമിക്കാൻ ശ്രമിച്ചതോടെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മംഗളൂരുവിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ വകവെക്കാതെ ആയിരക്കണക്കിന് പേരാണ് മംഗളൂരുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കമ്മീഷണർ ഓഫീസീലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് അക്രമ സംഭവങ്ങൾ ഉടലെടുത്തത്. പ്രതിഷേധക്കാർക്കെതിരെ ലാത്തി വീശിയ പൊലീസ് ഗ്രനേഡും പ്രയോഗിച്ചിരുന്നു. പിന്നീട് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് പിടികൂടിയ സംഭവവും ഏറെ വിവാദമായിരുന്നു. മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് റിപ്പോർട്ടിംഗിൽ ഏർപ്പെട്ടിരുന്ന മാധ്യമപ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 20നാണ് സംഭവം. തലേദിവസം നടന്ന പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഈ ആശുപത്രിയിലായിരുന്നു. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് ക്യാമറയും മൈക്ക് ഐഡിയും ഫോണും ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP