Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴ്‌ച്ചകളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണയുമായി അദ്ധ്യാപകരും; കനത്ത മഴയിലും കാറ്റിലും ഭരണകൂടത്തിന്റെ ഭീഷണി വകവെക്കാതെ ഹോങ്കോങ് തെരുവിലിറങ്ങിയത് ആയിരക്കണക്കിന് അദ്ധ്യാപകർ; ഷെൻസെനിൽ ചൈനയുടെ അർധ സൈനിക വിഭാഗം പരിശീലനം നടത്തുന്നതും ആശങ്കയുയർത്തുന്നു

ആഴ്‌ച്ചകളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് പിന്തുണയുമായി അദ്ധ്യാപകരും; കനത്ത മഴയിലും കാറ്റിലും ഭരണകൂടത്തിന്റെ ഭീഷണി വകവെക്കാതെ ഹോങ്കോങ് തെരുവിലിറങ്ങിയത് ആയിരക്കണക്കിന് അദ്ധ്യാപകർ; ഷെൻസെനിൽ ചൈനയുടെ അർധ സൈനിക വിഭാഗം പരിശീലനം നടത്തുന്നതും ആശങ്കയുയർത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ് : ചൈനയിൽ ഇപ്പോൾ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിലേക്ക് ലോകം ഉറ്റു നോക്കിയിരിക്കുന്ന വേളയിലാണ് ഭരണകൂടത്തിന്റെ ഭീഷണി വകവെക്കാതെ അദ്ധ്യാപകരും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് ആശങ്ക വിതയ്ക്കുന്ന മഴയും കാറ്റും മുതൽ ഭരണകൂടത്തിന്റെ ഭീഷണി വരെ വകവെക്കാതെയാണ് നൂറകണക്കിന് അദ്ധ്യാപകർ തെരുവിലിറങ്ങിയത്. ഇവിടെയിപ്പോൾ കഴിഞ്ഞ 10 ആഴ്‌ച്ചയായി പ്രക്ഷോഭം തുടരുകയാണ്. അദ്ധ്യാപകർക്കൊപ്പം തന്നെ നിരവധ സ്ഥാപനങ്ങളിലെ ജീവനക്കാരും പിന്തുണയുമായി എത്തിയതോടെ ജനകീയ പ്രക്ഷോഭത്തിന് പുതിയ മുഖമാണ് ലഭിക്കുന്നത്.

എന്നാൽ ഇപ്പോഴുള്ള ജനകീയ പ്രക്ഷോഭത്തിന് ഭീകരതയുടെ മുഖം നൽകികൊണ്ട് ശക്തമായ നടപടികൾക്കുള്ള നീക്കമാണ് ചൈന അനുകൂല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും നടക്കുന്നത് എന്നും സൂചനകൾ പുറത്ത് വരുന്നു. അതിർത്തിയിലെ ഷെൻസെനിൽ ചൈനയുടെ അർധസൈനിക വിഭാഗം വൻതോതിൽ കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്നത് ആശങ്ക ഉയർത്തുന്നു. നിരോധനം ലംഘിച്ച് ഹൂങ് ടോങ് ജില്ലയിൽ റാലി നടത്തിയ 750 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ, ചൈന അനുകൂല മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങിയത് സ്ഥിതി കൂടുതൽ സംഘർഷാത്മകമാക്കി. പ്രക്ഷോഭാനുകൂലികൾ ഇന്നു നഗരത്തിൽ 10 ലക്ഷം പേരുടെ റാലി നടത്തുമെന്ന് അറിയിച്ചിട്ടണ്ട്. പ്രക്ഷോഭാനുകൂല നിലപാടെടുത്ത ജീവനക്കാരെ പിരിച്ചുവിടണമെന്ന് ചൈന ആവശ്യപ്പെട്ടതിനെ തുടർന്ന് കാത്തേ പസിഫിക് വിമാനക്കമ്പനി തലവൻ റുപെർട്ട് ഹോഗ് രാജിവച്ചു.

പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ചൈനയുടെ നിർബന്ധത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വമ്പൻ അക്കൗണ്ടൻസി സ്ഥാപനങ്ങളായ ഡെലോയിറ്റ്, പ്രൈസ് വാട്ടർ കൂപ്പർ, കെപിഎംജി, ഇവൈ എന്നിവ തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാൻ ശ്രമം തുടങ്ങി.

ജനകീയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ച ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം ഏതാനും ദിവസം മുൻപ് തുറന്നിരുന്നു. 400 വിമാനങ്ങൾ റദ്ദാക്കുകയും വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാരെ ബാധിച്ചതിനെ തുടർന്നും പ്രതിഷേധക്കാർ ഖേദപ്രകടനം നടത്തി. 'ഞങ്ങൾക്ക് മറ്റു മാർഗങ്ങളില്ലായിരുന്നു. ദയവായി മാപ്പ് സ്വീകരിക്കുക' തുടങ്ങിയ വാക്കുകൾ കുറിച്ച ബാനറുകളുമായാണ് പ്രതിഷേധക്കാർ നിന്നത്.

5000ത്തിലേറെ പ്രതിഷേധക്കാർ വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേർന്നതോടെ ഹോങ്കോങ്ങിൽ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ തമ്പടിച്ച പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം അധികൃതർ കോടതി വിധി നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP