Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈടാക്കിയത് ജില്ലാ ഭരണകൂടം നിശ്ചയിച്ച പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരത്തിൽ കൂടുതൽ; ചില സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികളെ തുടർന്ന് ബിസ്മി ഹൈപ്പർമാർക്കറ്റിൽ മിന്നൽ പരിശോധന നടത്തിയത് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ; സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കും

ഈടാക്കിയത് ജില്ലാ ഭരണകൂടം നിശ്ചയിച്ച പുതുക്കിയ ശരാശരി ചില്ലറ വിലനിലവാരത്തിൽ കൂടുതൽ; ചില സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികളെ തുടർന്ന് ബിസ്മി ഹൈപ്പർമാർക്കറ്റിൽ മിന്നൽ പരിശോധന നടത്തിയത് ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിൽ; സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കും

കെവി നിരഞ്ജൻ

കോഴിക്കോട് : വലിയ ഇളവുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കുന്ന സ്ഥാപനം തന്നെ കൊറോണക്കാലത്ത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നു. കോഴിക്കോട് നടക്കാവ് ബിസ്മി ഹൈപ്പർമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ അവശ്യസാധനങ്ങൾക്ക് അമിതവില ഈടാക്കിയത് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി സ്വീകരിക്കാൻ കലക്ടർ നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ട് പല സ്ഥാപനങ്ങൾ അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരിക്കലും അനുവദിക്കാൻ കഴിയില്ല. പരിശോധനയിൽ അമിത വില ഈടാക്കുന്നത് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ പറഞ്ഞു.

സ്ഥാപനത്തിൽ മുളക്, വെളിച്ചെണ്ണ, ആട്ട തുടങ്ങിയ അവശ്യസാധനങ്ങൾക്ക് 100 രൂപ മുതൽ 180 രൂപ വരേ ലാഭം എടുക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ലീഗൽ മെട്രോളജി ഫ്‌ളെയ്ങ് സ്‌ക്വാഡ് ഡെപ്യുട്ടി കൺട്രോളർ എസ്.ഡി സുഷമൻ അറിയിച്ചു. ജില്ലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി അമിത വിലയും പൂഴ്‌ത്തിവയ്‌പ്പും കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. താരതമ്യേന കൂടുതൽ വില ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ട വ്യാപാരികൾക്ക് വില കുറക്കുന്നതിന് കർശന നിർദ്ദേശം നൽകിയതായി അദേഹം പറഞ്ഞു.

ജില്ലയിലെ അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ സൂപ്പർമാർക്കറ്റ് നടത്തിപ്പുക്കാരുടെ യോഗം വിളിച്ചുചേർക്കുകയും ഏകീകൃത വില നിശ്ചയിക്കുകയും ചെയ്തിരുന്നു. അതിന് വിരുദ്ധമായാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ ആർ.ആർ ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി, ജില്ലാ സപ്ലൈ ഓഫീസർ ശിവകാമി അമ്മാൾ, ലീഗൽ മെട്രോളജി അസി.കൺട്രോളർ മുരളി, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് വി എൻ സന്തോഷ്‌കുമാർ, റേഷനിങ് ഇൻസ്‌പെക്ടർ ഡി.എസ് സത്യജിത്ത് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP