Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തിനിരയായെന്ന കാരണം വിദ്യാഭ്യാസത്തിനുള്ള അവസരവും നിഷേധിച്ച് സ്‌കൂളുകൾ; പെൺകുട്ടി പഠിച്ചാൽ സ്‌കൂളിലെ പഠനാന്തരീക്ഷം നശിക്കുമെന്ന് ഡെറാഡൂണിലെ സ്‌കൂളുകൾ; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സഹപാഠികൾ ചേർന്ന്; മനുഷ്യത്വം മരിച്ചെന്ന്  ഉത്തരാഖണ്ഡ് ശിശു അവകാശ സംരക്ഷണ കമ്മിഷൻ മുൻ ചെയർമാർ

പീഡനത്തിനിരയായെന്ന കാരണം വിദ്യാഭ്യാസത്തിനുള്ള അവസരവും നിഷേധിച്ച് സ്‌കൂളുകൾ; പെൺകുട്ടി പഠിച്ചാൽ സ്‌കൂളിലെ പഠനാന്തരീക്ഷം നശിക്കുമെന്ന് ഡെറാഡൂണിലെ സ്‌കൂളുകൾ; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് സഹപാഠികൾ ചേർന്ന്; മനുഷ്യത്വം മരിച്ചെന്ന്  ഉത്തരാഖണ്ഡ് ശിശു അവകാശ സംരക്ഷണ കമ്മിഷൻ മുൻ ചെയർമാർ

ഡെറാഡൂൺ; പീഡനത്തിന് ഇരയായി എന്ന കാരണം ഉയർത്തി പെൺകുട്ടിയോട് വീണ്ടും നീതി നിഷേധം. ഉത്തരാഖണ്ഡിൽ പീഡനത്തിനിരയായ പെൺകുട്ടിക്ക് സ്‌കൂളുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി. പെൺകുട്ടി പഠിച്ചാൽ സ്‌കൂളിലെ പഠനാന്തരീക്ഷം നശിക്കുമെന്ന് പറഞ്ഞായിരുന്നു ഇവയിൽ ഒരു സ്‌കൂൾ അനുമതി നിഷേധിച്ചത്. മറ്റ് സ്‌കൂളുകളിൽ നിന്നും സമാനമായ സമീപനമാണ് ഉണ്ടായതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

സാഹസ്പുറിലെ സ്‌കൂളിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നു സഹപാഠികൾ ലൈംഗികപീഡനത്തിനിരയാക്കിയ പെൺകുട്ടിക്കാണ് ഡെറാഡൂണിലെ വിവിധ സ്‌കൂളുകൾ പ്രവേശനം നിഷേധിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണു സഹപാഠികളായ നാലു പേർ ചേർന്നു പീഡിപ്പിച്ചത്.നിലവിലെ സാഹചര്യത്തിൽ ഡെറാഡൂണിനു പുറത്തുള്ള സ്‌കൂളിലേക്കു പഠനം മാറ്റേണ്ട അവസ്ഥയാണെന്നും മാതാപിതാക്കൾ പറഞ്ഞു. ഡെറാഡൂണിനു പുറത്ത് ബോർഡിങ് സ്‌കൂളിൽ വച്ചാണു പെൺകുട്ടി പീഡനത്തിനിരയായത്.

ഓഗസ്റ്റിൽ നടന്ന സംഭവം പുറത്തെത്തിയത് സെപ്റ്റംബർ 17നായിരുന്നു. അതുവരെ സംഭവം സ്‌കൂൾ അധികൃതർ മൂടിവച്ചു. സ്‌കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ എന്നിവർ ഉൾപ്പെടെ അഞ്ചു പേരെ കേസിൽ അറസ്റ്റ് ചെയ്തു. പീഡനത്തിനു പിന്നിൽ പ്രവർത്തിച്ച നാലു വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു.

സർക്കാർ ശുപാർശ പ്രകാരം സ്‌കൂളിനുള്ള അംഗീകാരവും സിബിഎസ്ഇ റദ്ദാക്കി. വിദ്യാർത്ഥിനിക്കു പ്രവേശനം നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് സീനിയർ സൂപ്രണ്ട് നിവേദിത കുക്റേതി പറഞ്ഞു. പരാതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പരാതിയിൽ പറഞ്ഞിരിക്കുന്ന വിദ്യാലയങ്ങൾക്കെല്ലാം പൂജാ അവധിയാണിപ്പോൾ. സ്‌കൂൾ തുറക്കുന്ന തിങ്കളാഴ്ച പൊലീസ് സംഘത്തെ അയയ്ക്കും. പരാതി സത്യമാണെന്നു തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിവേദിത വ്യക്തമാക്കി.

സംഭവം നിർഭാഗ്യകരമാണെന്ന് ഉത്തരാഖണ്ഡ് ശിശു അവകാശ സംരക്ഷണ കമ്മിഷൻ മുൻ ചെയർമാർ യോഗേന്ദ്ര ഖണ്ഡൂരി പറഞ്ഞു. പെൺകുട്ടിക്കു പഠനത്തിനുള്ള എല്ലാ കഴിവും അവകാശങ്ങളും ഉണ്ടെന്നിരിക്കെ എങ്ങനെയാണു പഠനം തടയാനാവുക? പീഡനത്തിനിരയായ പെൺകുട്ടിക്കു സംരക്ഷണമെന്ന നിലയിൽ, മനുഷ്യത്വപരമായി നോക്കിയാൽ തന്നെ മറ്റൊന്നും ആലോചിക്കാതെ പ്രവേശനം നൽകേണ്ടതാണെന്നും ഇവിടെ നിലവിൽ മനുഷ്യത്വം മരിച്ചിരിക്കുകയാണെന്നും യോഗേന്ദ്ര ചൂണ്ടിക്കാട്ടി.

അതസേമയം സമാന സംഭവം കുറെ നാളുകൾക്ക് മുൻപ് ഡൽഹിയിലും സംഭവിച്ചിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂളിൽ പഠിക്കാനെത്തുന്നത് വിലക്കി ഡൽഹിയിലെ സ്‌കൂൾ രംഗത്തെത്തിയിരുന്നു. പെൺകുട്ടി പഠിക്കാനെത്തുന്നത് സ്‌കൂളിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇനി ക്ലാസ്സിൽ വരേണ്ടെന്ന് സ്‌കൂൾ അധികൃതർ പെൺകുട്ടിയേയും രക്ഷിതാക്കളേയും അറിയിച്ചത്.

ലൈംഗിക പീഡനത്തിനിരയായതിന്റെ പേരിൽ പെൺകുട്ടിയെ സ്‌കൂളിൽ തുടരാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കുട്ടിയുടെ രക്ഷിതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇനി മുതൽ സ്‌കൂളിൽ വരരുതെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടെന്നും പറഞ്ഞത് അനുസരിച്ചാൽ പതിനൊന്നാം ക്ലാസ്സിലേക്ക് പ്രവേശനം നൽകാമെന്നുമാണ് സ്‌കൂൾ അധികൃതർ മുന്നോട്ടു വച്ച നിബന്ധന. സ്‌കൂൾ അധികൃതർ കുട്ടിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും സ്‌കൂൾ ബസ്സിൽ കുട്ടിയെ കയറ്റാറില്ലെന്നും രക്ഷിതാക്കൾ വനിതാ കമ്മീഷനെ ബോധിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP