Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓമശ്ശേരിയിൽ ജൂവലറി കവർച്ചയുടെ ചുരുളഴിന്നു; തോക്കുചൂണ്ടിയുള്ള കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് പൊലീസ്; മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടിയത് ജീവനക്കാർ; രക്ഷപ്പെട്ട രണ്ടു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി; ജില്ല വിട്ടിരിക്കാമെന്ന് പൊലീസ്

ഓമശ്ശേരിയിൽ ജൂവലറി കവർച്ചയുടെ ചുരുളഴിന്നു; തോക്കുചൂണ്ടിയുള്ള കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശികളെന്ന് പൊലീസ്; മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടിയത് ജീവനക്കാർ; രക്ഷപ്പെട്ട രണ്ടു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി; ജില്ല വിട്ടിരിക്കാമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മശ്ശേരി ; ഓമശ്ശേരിയിൽ ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച നടത്തിയതിന് പിന്നിലെ ചുരുളഴിയുന്നു. കവർച്ചയ്ക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശികളെന്നു പൊലീസ്. മൂന്നംഗ സംഘത്തിൽപ്പെട്ട നയിം അലിഖാനെ(30) കവർച്ചയ്ക്കിടയിൽ ജീവനക്കാർ പിടികൂടിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളുടെ ബംഗ്ലാദേശ് ബന്ധം തിരിച്ചറിഞ്ഞത്. രക്ഷപ്പെട്ട 2 പ്രതികളിൽ ഒരാൾ തന്റെ സുഹൃത്ത് അർഷദ് അലി (30) ആണെന്നും ഇയാൾ മൊഴി നൽകി. മൂന്നാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

ബംഗ്ലാദേശിൽ നിന്ന് മുംബൈയിലെത്തിയ നയിമും സംഘവും അവിടെ വച്ചാണ് വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ വിലാസത്തിലുള്ളതാണ് നയിം അലിഖാന്റെ തിരിച്ചറിയൽ രേഖ. 6 മാസം മുൻപാണ് പ്രതികൾ ഓമശ്ശേരിക്കു സമീപം പൂളപ്പൊയിലിൽ എത്തിയത് .

രക്ഷപ്പെട്ട പ്രതികളുടെ മൊബൈൽ ഫോൺ 13ന് രാത്രി മുതൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഞായറാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഫോൺ ഓൺ ആയി. സൈബർ സെല്ലിൽ നിന്നു വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇരുവരും ട്രെയിൻ മാർഗം ജില്ല വിട്ടിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ്.

ഷാദി ഗോൾഡ് ആൻഡ് ഡയമണ്ട്സിലാണ് ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി മൂന്നംഗ സംഘം കവർച്ച നടത്തിയത്. ജൂവലറി അടക്കുന്നതിനായി ജീവനക്കാർ സ്റ്റോക്ക് എടുക്കാൻ തയ്യാറെടുക്കുന്നതിനിടെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ജീവനക്കാരെ തോക്ക് ചൂണ്ടി വിരട്ടി സ്വർണം കവരുകയായിരുന്നു. വളയുടെ സെക്ഷനിലുണ്ടായിരുന്ന ആഭരണങ്ങൾ വാരിയിട്ട് സംഘം രക്ഷപ്പെടുന്നതിനിടെ കവർച്ചാ സംഘത്തിലെ ഒരാളെ ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്തി. മറ്റു രണ്ടു പേർ രക്ഷപ്പെട്ടു. 15 ഓളം വളകൾ നഷ്ടപ്പെട്ടതായി ജീവനക്കാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP