Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇത് എന്നാ ബില്ലാടോ ഉവ്വേ..! ആകെ ഉപയോഗിച്ചത് 178 യൂണിറ്റ് വൈദ്യുതി; യുപിയിൽ വീട്ടുകാരന് വന്നത് 23കോടിയുടെ ബില്ല്; സംസ്ഥാനത്തിന്റെ മൊത്തം ബില്ല് തനിക്ക് അയച്ചതാണോ എന്ന് വീട്ടുടമ  

ഇത് എന്നാ ബില്ലാടോ ഉവ്വേ..! ആകെ ഉപയോഗിച്ചത് 178 യൂണിറ്റ് വൈദ്യുതി; യുപിയിൽ വീട്ടുകാരന് വന്നത് 23കോടിയുടെ ബില്ല്; സംസ്ഥാനത്തിന്റെ മൊത്തം ബില്ല് തനിക്ക് അയച്ചതാണോ എന്ന് വീട്ടുടമ   

മറുനാടൻ ഡെസ്‌ക്‌

ഉത്തർപ്രദേശ്; യുപി സ്വദേശി ബാസിത്ത് കഴിഞ്ഞ മാസം ഉപയോഗിച്ച്ത് വെറും 178യൂണിറ്റ് വൈദ്യുതി. എന്നാൽ യുപി കെഎസ്ബി അധികൃതരുടെ അനുഗ്രഹത്താൽ വന്ന ബില്ല് കണ്ട് നെഞ്ചു പൊട്ടിയിരിക്കുകയാണ് ഈ പാവം യുവാവിന്റെ. . എല്ലാമാസവും പോലെതന്നെയായിരുന്നു കഴിഞ്ഞമാസവും കടന്നു പോയത്. എന്നാൽ കറന്റുബില്ലിലെ തുകയായിരുന്നു ബാസിത്തിനെ ആകെ ഉലച്ചത്. 23 കോടി രൂപയുടെ ബില്ലാണ് വൈദ്യുതവകുപ്പ് ബാസിത്തിന് അയച്ചിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 23,67,71,524 രൂപയുടെ ബില്ല്.

ആകെ 178 യൂണിറ്റ് വൈദ്യുതിയാണ് ബാസിത്ത് കഴിഞ്ഞ മാസം ഉപയോഗിച്ചിരിക്കുന്നത്. ഇതിനാണ് കോടികളുടെ ബില്ല് വന്നിരിക്കുന്നത്. ഇതിൽ എന്തെങ്കിലും പിശക് വന്നതാകാനേ സാധ്യതയുള്ളൂവെന്നും ഇയാൾ പറയുന്നു. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെയും കറന്റ് ബില്ല് എനിക്ക് വന്നതുപോലെയുണ്ട്. ഞാൻ ജോലി ചെയ്ത് മാന്യമായി ജീവിക്കുന്നയാളാണ്. എന്നുവച്ച് ഇത്രയും പണമടയ്ക്കാൻ എന്നെക്കൊണ്ടാവില്ല'- ബാസിത്ത് പറഞ്ഞു.

വീട്ടാവശ്യത്തിന് മാത്രമുള്ള വൈദ്യുതിക്കാണ് ഇത്രയും വലിയ തുക വന്നിരിക്കുന്നത്. അതേസമയം എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളായിരിക്കുമെന്ന് പറഞ്ഞ് ഒഴിയാനുള്ള ശ്രമത്തിലാണ് വൈദ്യുത വകുപ്പ്. ഇക്കാര്യം പരിശോധിക്കുമെന്നും പുതിയ റീഡിങ് എടുത്ത ശേഷം മാത്രം ബാസിത്ത് ബില്ലടച്ചാൽ മതിയെന്നുമാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP