Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ പാർട്ടി കുടുംബയോഗത്തിൽ വെച്ച് സർക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച മുഖ്യമന്ത്രിയുടെ നടപടി അന്തസ്സിന് ചേർന്നതല്ല; പരിപാടിയിൽ നടന്നത് ഗുരുതര ചട്ടലംഘനം; ഗവർണർക്ക് പരാതി നൽകും; പിണറായിക്കെതിരെ സതീശൻ പാച്ചേനി

സിപിഎമ്മിന്റെ പാർട്ടി കുടുംബയോഗത്തിൽ വെച്ച് സർക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച മുഖ്യമന്ത്രിയുടെ നടപടി അന്തസ്സിന് ചേർന്നതല്ല; പരിപാടിയിൽ നടന്നത് ഗുരുതര ചട്ടലംഘനം; ഗവർണർക്ക് പരാതി നൽകും; പിണറായിക്കെതിരെ സതീശൻ പാച്ചേനി

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎമ്മിന്റെ പാർട്ടി കുടുംബയോഗത്തിൽ വെച്ച് സർക്കാറിന്റെ ലൈഫ് പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സിന് ചേർന്നതല്ലെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിച്ചു. സർക്കാറിന്റെ ഔദ്യോദിക കാര്യങ്ങൾ സിപിഎം. പരിപാടിയിൽ നടത്തുന്നത് ഗുരുതരമായ ചട്ട ലംഘനമാണെന്നും ഇതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു. സർക്കാർ കാര്യങ്ങൾ ഔദ്യോഗിക നടപടികളിലൂടെ നിർവ്വഹിക്കാൻ പോലും ശ്രദ്ധ കാണിക്കാത്ത മുഖ്യമന്ത്രി നിലവാര തകർച്ചയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയാണെന്ന് പാച്ചേനി ആരോപിക്കുന്നു.

കെ.പി.സി. സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയുടെ സ്വീകരണ പരിപാടിയുടെ സ്വാഗതസംഘം യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഈ ഗവൺമെന്റിനെതിരെ ശക്തമായ ജനരോഷം ഉയർന്ന് വരുന്നത് പോലും പരിഗണിക്കാതെ ഏകാധിപതിയെപ്പോലെ പിണറായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കെപിസിസി എക്‌സിക്യുട്ടീവ് മെമ്പർ അഡ്വ.മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ: എ ഡി മുസ്തഫ, ഐ.എൻ.ടി.യു.സി ദേശിയ സെക്രട്ടറി കെ.സുരേന്ദ്രൻ, കെ പ്രമോദ്, എ.പി അബ്ദുള്ളക്കുട്ടി, വി.വി.പുരുഷോത്തമൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, സുരേഷ് ബാബു എളയാവൂർ, സി.ടി ഗിരിജ, കൂക്കിരി രാജേഷ്, റിജിൽ മാക്കുറ്റി, തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP