Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാവലിൻ കേസിൽ അന്തിമ വാദം ഒക്ടോബർ ഒന്നിന്; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ നൽകിയ ഹർജിയും പരിഗണിക്കും; സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരായേക്കുമെന്ന് സൂചന; കേസ് ഒക്ടോബർ ഒന്നിൽനിന്ന് മാറ്റരുതെന്നും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച്

ലാവലിൻ കേസിൽ അന്തിമ വാദം ഒക്ടോബർ ഒന്നിന്; മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ നൽകിയ ഹർജിയും പരിഗണിക്കും; സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരായേക്കുമെന്ന് സൂചന; കേസ് ഒക്ടോബർ ഒന്നിൽനിന്ന് മാറ്റരുതെന്നും ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; എസ്.എൻ.സി. ലാവലിൻ കേസ് ഒക്ടോബർ ഒന്നിന് സുപ്രീം കോടതി പരിഗണിക്കും. അതേസമയം, കേസ് ഒക്ടോബർ ഒന്നിൽനിന്ന് മാറ്റരുതെന്ന നിർദ്ദേശവും സുപ്രീം കോടതി നൽകിയിട്ടുണ്ട്. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ചാണ് നിർദ്ദേശം നൽകിയത്. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ് മുൻ ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ ആർ ശിവദാസൻ എന്നിവർ നൽകിയ ഹർജികളും കോടതി പരിഗണിക്കും.മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരേ സിബിഐ നൽകിയ ഹർജി ഉൾപ്പെടെയാണ് ഒക്ടോബർ ഒന്നിന് കേസിന്റെ അന്തിമവാദത്തിനായി പരിഗണിക്കുക.

പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയ നടപടി തെറ്റാണെന്നാണ് സി ബി ഐയുടെ വാദം. ലാവലിൻ കരാറിൽ പിണറായി വിജയൻ അറിയാതെ മാറ്റം വരില്ലെന്ന് സി ബി ഐ വാദിക്കുന്നു. പിണറായി വിജയൻ, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരനായിരുന്ന മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെയാണ് കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്. അതേസമയം കസ്തൂരി രങ്ക അയ്യർ ഉൾപ്പെടെ നാലുപേർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർമേത്ത ഹാജരായേക്കുമെന്നാണ് വിവരം.

ലാവലിൻ കേസിന്റെ അന്തിമവാദം വേനലവധിക്ക് ശേഷം ജൂലായിൽ ആരംഭിക്കാനായിരുന്നു ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം പരിഗണിച്ചാണ് ഇതിൽ മാറ്റംവരുത്തിയത്. പിന്നീട് ഓഗസ്റ്റിലും സെപ്റ്റംബറിലും കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയിതിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. അതിനിടെ, ഇക്കാര്യം ഒരു അഭിഭാഷക സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിച്ചപ്പോഴാണ് കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കേണ്ടവയുടെ പട്ടികയിൽ നിന്ന് നീക്കരുതെന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP