Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജേക്കബ് തോമസിനെ വിടാനുദ്ദേശമില്ലാതെ പിണറായി സർക്കാർ; സസ്‌പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചു

ജേക്കബ് തോമസിനെ വിടാനുദ്ദേശമില്ലാതെ പിണറായി സർക്കാർ; സസ്‌പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ മാസം 20ന് ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ ഒരു വർഷം പൂർത്തിയാകും. സസ്‌പെൻഷൻ കാലാവധി വീണ്ടും നീട്ടാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമായതിനാലാണ് കത്തയച്ചത്. വിജിലൻസ് കേസിൽ അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കത്തയച്ചിരിക്കുന്നത്.

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാത്തുമൂലം കേന്ദ്രം അംഗീകരിച്ചില്ല.ഇതേ തുടർന്നാണ് അനുവാദമില്ലാത്ത പുസ്‌കമെഴുതിയതെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്‌പെന്റ് ചെയ്തത്. ചട്ടപ്രകാരം ഒരു വർഷം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ സർക്കാരിന് പുറത്തുനിർത്താം. അതിനു ശേഷം സസ്‌പെൻഷൻ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP