Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വാമി സന്ദീപാനന്ദഗിരിയും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു! യോജിച്ചത് ഇപ്പോൾ മാത്രം; ചാനൽ ചർച്ചകളിൽ വാദങ്ങളുമായി വരുന്ന സന്ദീപാനന്ദഗിരിയെ ന്യൂസ് 18 സ്റ്റുഡിയോയിൽ ഇരുത്തി പൊളിച്ചടുക്കി ദീപാ രാഹുൽ ഈശ്വർ; വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ സ്വാമി സ്ത്രീപ്രവേശത്തെ എതിർക്കുന്ന അഭിമുഖ വീഡിയോ ചാനൽ ചർച്ചക്കിടെ പ്രദർശിപ്പിച്ച് ദീപ; അന്നും ഇന്നും ഒരേ നിലപാടെന്ന് ആവർത്തിച്ച് സ്വാമിയും

സ്വാമി സന്ദീപാനന്ദഗിരിയും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു! യോജിച്ചത് ഇപ്പോൾ മാത്രം; ചാനൽ ചർച്ചകളിൽ വാദങ്ങളുമായി വരുന്ന സന്ദീപാനന്ദഗിരിയെ ന്യൂസ് 18 സ്റ്റുഡിയോയിൽ ഇരുത്തി പൊളിച്ചടുക്കി ദീപാ രാഹുൽ ഈശ്വർ; വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ സ്വാമി സ്ത്രീപ്രവേശത്തെ എതിർക്കുന്ന അഭിമുഖ വീഡിയോ ചാനൽ ചർച്ചക്കിടെ പ്രദർശിപ്പിച്ച് ദീപ; അന്നും ഇന്നും ഒരേ നിലപാടെന്ന് ആവർത്തിച്ച് സ്വാമിയും

തിരുവനന്തപുരം: മലയാളം സൈബർ ലോകത്ത് ഇപ്പോൾ ഏറ്റവും സജീവമായി വ്യക്തിയാണ് സ്വാമി സന്ദീപാനന്ദഗിരി. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്നും അതിൽ യാതൊരു തെറ്റുമില്ലെന്ന് സജീവമായി വാദിക്കുകയാണ് അദ്ദേഹം. ഇതിനായി എല്ലാ ചാനൽ സ്റ്റുഡിയോയിലും അദ്ദേഹം കയറി ഇറങ്ങുന്നു. ഇതിനിടെ ഈ വിഷയത്തിൽ മുൻനിലപാടുകളുടെ പേരിൽ വെട്ടിലായിരിക്കയാണ് സ്വാമി. ന്യൂസ് 18 കേരളാ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കവേ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വറാണ് സ്വാമി സന്ദീപാനന്ദഗിരിയെ വെട്ടിലാക്കിയത്.

ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന വേളയിൽ സന്ദീപാനന്ദ ഗിരിയുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടാൻ ശബരിമലയിൽ സ്ത്രീകൾ കയറേണ്ട എന്നു സ്വാമി പറഞ്ഞ് വീഡിയോ കാണിച്ചു കൊണ്ടാണ് ദീപയുടെ മറുപടി. മുമ്പ് നൽകിയ അഭിമുഖത്തിൽ ആചാര സംരക്ഷണത്തെ കുറിച്ചായിരുന്നു സ്വാമി പറഞ്ഞത്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

ആചാരങ്ങളും അനുഷ്ടാനങ്ങളും നമുക്ക് വേണ്ടിയിട്ടാണ്. നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടിയിട്ടാണ്. എന്നാൽ എവിടെയോക്കെ വച്ച് നമ്മുക്ക് അതിന്റെ ശാസ്ത്രീയത മനസിലാക്കാതെ വന്നപ്പോൾ അതിനെ അന്ത്യവിശ്വാസം എന്നു പറഞ്ഞു. ഇപ്പോഴത്തെ ഏറ്റവും വലിയ വിവാദം ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ടുള്ളതാണ്. ശബരിമല എന്ന ക്ഷേത്രം കുറച്ച് താപസമായിട്ടുള്ള ഒരു തപോവൃത്തിയോക്കെ സ്വീകരിച്ച് എത്തിച്ചേരുന്ന സ്ഥലമാണ്. കാടാണ,് അവിടെ പോകുന്നതിന് വ്രതാനുഷ്ടാനമുണ്ട്.

ഒരു സാധാരണ ഗൃഹസ്ഥനെ സംബന്ധിച്ച് ഭാര്യയോടൊപ്പമല്ല അയാൾ ശബരിമലയിൽ പോകുന്ന വേളയിൽ അദ്ദേഹം കഴിയുന്നത്. 41 ദിവസം മാറി താമസിച്ച് സന്യാസമെന്നുള്ളത് ഏതൊരു ഗൃഹസ്ഥന്റെയും ലക്ഷ്യമാണ്. സന്യാസത്തെ പ്രാപിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഥമിക തയ്യാറെടുപ്പാണ് ശബരിമല ക്ഷേത്രം കൊണ്ട് ചെയ്യുന്നത്. അങ്ങനെയുള്ള സ്ഥലമാണ്. ശബരിമല.

അവിടെ സ്ത്രീകൾ പോയി കഴിഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലതാണ്. അവിടെ അടിസ്ഥാനപരമായ സൗകര്യങ്ങൾ ഇല്ല, കൂടാതെ വ്രതഭംഗം എന്നത് ചെറിയോര് കാര്യമല്ല. അതിൽ വളരെ ശാസ്ത്രീയത ഉണ്ട്. അപ്പോൾ അവരുടെ സമ്പർക്കം ആ ഒരു ക്ഷേത്ത്രത്തിൽ നിന്ന് ഒഴിവാക്കണം. എന്തിന് വേണ്ടിയിട്ടാണ് പൂർവ്വീകന്മാർ അവിടെ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞിട്ടുള്ളതെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും സ്വാമി. ശബരിമലയ്ക്ക് ബാധകമായിട്ടുള്ള ആചാരങ്ങൾ നമ്മുടെ ഉന്നമനത്തിന് വേണ്ടിയെന്നും സ്വാമി.

വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. സന്ദീപാനന്ദ ഗിരി സ്ത്രീപ്രവേശത്തെ ഈ വീഡിയോയിൽ എതിർക്കുന്നുണ്ട്. അതേസമയം ദീപയുടെ തെറ്റാണെന്നു അന്നും ഇന്നും തനിക്ക് ഒരേ നിലപാട് തന്നെയാണ് എന്ന് സന്ദീപാനന്ദഗിരി ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP