Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ. പോൾ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാർ സഭയുടെ കാര്യാലയം പൊലീസിൽ പരാതി നൽകിയെന്ന വാർത്ത തെറ്റിധാരണാജനകമെന്ന് സഭാ മീഡിയ കമ്മീഷൻ; മേജർ ആർച്ചു ബിഷപ്പിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ

ഫാ. പോൾ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാർ സഭയുടെ കാര്യാലയം പൊലീസിൽ പരാതി നൽകിയെന്ന വാർത്ത തെറ്റിധാരണാജനകമെന്ന് സഭാ മീഡിയ കമ്മീഷൻ; മേജർ ആർച്ചു ബിഷപ്പിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാ. പോൾ തേലക്കാട്ട് വ്യാജരേഖ ചമച്ചെന്ന് സീറോ മലബാർ സഭയുടെ കാര്യാലയത്തിൽ നിന്ന് പൊലീസിൽ പരാതി കൊടുത്തതായി മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുവാനുള്ള ആസൂത്രിത പദ്ധതിയാണെന്നും സീറോ മലബാർ മാധ്യമ കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്ട്രേറ്റർ ആയ ബിഷപ് ജേക്കബ് മനത്തോടത്തിന് ഫാ. പോൾ തേലക്കാട്ട് കൈമാറിയ ഒരു വ്യാജ രേഖയാണ് കേസിന് ആസ്പദം.

സീറോ മലബാർ സഭാതലവനായ മേജർ ആർച്ചു ബിഷപ്മാർ ജോർജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് പ്രസ്തുത രേഖയിൽ കാണുന്നത്. ഈ രേഖ ബിഷപ് മനത്തോടത്ത് മേജർ ആർച്ചുബിഷപ്പിനെ ഏൽപ്പിക്കുകയും മേജർ ആർച്ചുബിഷപ്പ് ഇത് സീറോ മലബാർ സഭാ സിനഡിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് തനിക്ക് പ്രസ്തുത ബാങ്കിൽ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും പ്രസ്താവിക്കുകയുണ്ടായി.

പ്രസ്തുത ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ മാർ ജോർജ് ആലഞ്ചേരിക്ക് ആ ബാങ്കിൽ അക്കൗണ്ടില്ലെന്നും രേഖയിലുള്ള അക്കൗണ്ട് നമ്പർ തന്നെ വ്യാജമാണെന്നും വ്യക്തമായി. മേജർ ആർച്ചുബിഷപ്പിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികൾ ചമച്ച ഈ വ്യാജരേഖയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റർനെറ്റ് മിഷൻ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

സീറോ മലബാർ സഭയ്ക്കും സഭാതലവനുമെതിരായി ചിലർ നിരന്തരം ദുരുദ്ദേശത്തോടെ വ്യാജരേഖകളും വ്യാജവാർത്തകളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സിനഡ് ഇപ്രകാരം തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സഭാകാര്യാലയത്തിൽ നിന്ന് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത് വ്യാജരേഖ ചമച്ച വ്യക്തിയെ/വ്യക്തികളെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുക എന്നതാണ്.

ഫാ. പോൾ തേലക്കാട്ടാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് വ്യാജരേഖ നൽകിയതെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണെന്നും വ്യാജ രേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുമുള്ളതാണ് സഭയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP