Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിനിമാ ബന്ധം കാരണം മെഡിസിൻ പഠനം മുടങ്ങി; എന്തു വന്നാലും ഇത്തവണ ജയിക്കുമെന്ന് ഉറപ്പിച്ച് രാത്രിയിലെ പഠനം; അർദ്ധ രാത്രി ഭക്ഷണം കഴിഞ്ഞെത്തിയപ്പോൾ മനസ്സിലായത് പിന്തുടരുന്ന പൊലീസ് വാഹനത്തിന്റെ സാന്നിധ്യം; അമിത വേഗതയിലെ ഡ്രൈവിങ് വില്ലനായപ്പോൾ കാർ ഇടിച്ചു നിന്നത് റോഡരികിലെ തെങ്ങിൽ; എയർബാഗ് എല്ലാത്തതും വിനയായി; തുഹിന്റെ വിയോഗത്തിൽ തേങ്ങി കൊല്ലം ഇരുമ്പുപാലം; കാരക്കോണത്തെ മെഡിക്കൽ സ്റ്റുഡന്റിന്റെ മരണത്തിൽ പ്രതി പൊലീസോ?

സിനിമാ ബന്ധം കാരണം മെഡിസിൻ പഠനം മുടങ്ങി; എന്തു വന്നാലും ഇത്തവണ ജയിക്കുമെന്ന് ഉറപ്പിച്ച് രാത്രിയിലെ പഠനം; അർദ്ധ രാത്രി ഭക്ഷണം കഴിഞ്ഞെത്തിയപ്പോൾ മനസ്സിലായത് പിന്തുടരുന്ന പൊലീസ് വാഹനത്തിന്റെ സാന്നിധ്യം; അമിത വേഗതയിലെ ഡ്രൈവിങ് വില്ലനായപ്പോൾ കാർ ഇടിച്ചു നിന്നത് റോഡരികിലെ തെങ്ങിൽ; എയർബാഗ് എല്ലാത്തതും വിനയായി; തുഹിന്റെ വിയോഗത്തിൽ തേങ്ങി കൊല്ലം ഇരുമ്പുപാലം; കാരക്കോണത്തെ മെഡിക്കൽ സ്റ്റുഡന്റിന്റെ മരണത്തിൽ പ്രതി പൊലീസോ?

മറുനാടൻ മലയാളി ബ്യൂറോ

വെള്ളറട: നിയന്ത്രണം തെറ്റിയ കാർ തെങ്ങിലിടിച്ചു മെഡിക്കൽ വിദ്യാർത്ഥി മരിച്ച അപകടം അർധരാത്രി. നടുക്കത്തോടെയാണ് നാട്ടുകാർ ഈ ദുരന്തത്തെ കാണുന്നത്. കാരക്കോണം മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും കൊല്ലം വടക്കുംഭാഗം മഞ്ചേരിയിൽ ഡോ. ജയരാജിന്റെ മകൻ തുഹിൻ ജയരാജ്(27) ആണ് മരിച്ചത്. സുഹൃത്തും ഇതേ കോേളജിലെ വിദ്യാർത്ഥിയുമായ ബാലരാമപുരം പനയറക്കോണം ബിഎം ഭവനിൽ ബെന്നി ജസ്റ്റിൻ(26) പരിക്കുകളോടെ ആശുപത്രിയിലാണ്.

സഹപാഠി ബാലരാമപുരം പനയറക്കുന്ന് പി.എം. ഭവനിൽ ജസ്റ്റിന്റെ മകൻ ബെന്നിക്കൊപ്പം ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിക്കുകയായിരുന്നു. വെളുപ്പിന് മൂന്നിനാണ് തുഹിൻ മരണപ്പെട്ടത്. ബെന്നി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. നാടിനെ നടുക്കിയ വൻശബ്ദം കേട്ട് ഉണർന്നെത്തിയ നാട്ടൂകാർ കാണുന്നത് അപകടത്തിൽപെട്ടവരെ പൊലീസ് പുറത്തെടുക്കുന്നതാണ്. അതായത് അപകട സ്ഥലത്ത് തന്നെ പൊലീസുണ്ടായിരുന്നു. ഇതുകൊണ്ടാണ് ബെന്നി ജസ്റ്റിന്റെ മൊഴി നിർണ്ണായകമാകുന്നത്.

പൊലീസ് പിന്നാലെ വേഗത്തിലെത്തി വിരട്ടിയതുമൂലമാണ് കാർ നിയന്ത്രണം തെറ്റിയതെന്ന് പരുക്കേറ്റ് ചികിസയിൽ കഴിയുന്ന ബെന്നി ജസ്റ്റിൻ പറഞ്ഞു. പൊലീസ് വാഹനം ഇവരുടെ കാറിനെ ചെയ്‌സ് ചെയ്തതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 12ന് ആണ് മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ത്രേസ്യാപുരത്തിനു സമീപം അപകടത്തിൽപെട്ടത്. പൊലീസിന്റെ സാന്നിദ്ധ്യം കണ്ടതുകൊണ്ടു തന്നെ നാട്ടുകാർ അപകട സ്ഥലത്തേയ്ക്ക് അടുത്തില്ല. രക്ഷാപ്രവർത്തനത്തിനും നാട്ടുകാർക്ക് പങ്കില്ലായിരുന്നു. പരുക്കേറ്റ തുഹിൻ ജയരാജിനെയും ബെന്നി ജസ്റ്റിനെയും പൊലീസ് തങ്ങളുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

റോഡിലെ വളവിൽ വലതുഭാഗത്തുനിന്ന തെങ്ങിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെങ്ങിൽനിന്നു തേങ്ങയും കരിക്കും കുലയോടെ കൊഴിഞ്ഞു. നെഞ്ച് അതിശക്തമായി സ്റ്റിയങ് വീലിൽ ഇടിച്ചു കയറിയതാണ് തുഹിന് ജീവനെടുക്കാൻ കാരണം. കാറിൽ എയർബാഗ് സംവിധാനം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച ആരംഭിക്കുന്ന പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നതിനിടെയാണ് രാത്രിയിൽ ആഹാരം കഴിക്കാനായി ഇരുവരും കാറിൽ പോയത്.

വിദേശത്ത് ജോലിചെയ്യുന്ന ഡോ.ജയരാജിന്റെയും അദ്ധ്യാപികയായ മഞ്ചുവിന്റെയും മകനായ തുഹിന് സിനിമാ മേഖലയുമായി ബന്ധമുണ്ട്. മെഡിസിൻ പഠനം മുടങ്ങാനുള്ള കാരണവും സിനിമാ ബന്ധമത്രെ. കൊല്ലം വടക്കുംഭാഗം 'മഞ്ജരി'യിൽ ഡോ. ഡി.ജയരാജിന്റെയും മഞ്ജുവിന്റെയും ഏകമകൻ തുഹിൻ ജയരാജിന്റെ (25) അകാല വേർപാട് കുടുംബത്തിനു മാത്രമല്ല, പ്രദേശത്തിനു തന്നെ ഞെട്ടലുളവാക്കുന്നതായിരുന്നു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.കെ.ദേവകിയുടെയും പരേതനായ ഡി. ബാബുരാജന്റെയും (റിട്ട. ചീഫ് എൻജിനിയർ, പൊതുമരാമത്ത് വകുപ്പ്) മകളുടെ മകനാണ് തുഹിൻ.

കൊട്ടറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ മഞ്ജുവും തുഹിനും ഡോ. ദേവികയ്‌ക്കൊപ്പമായിരുന്നു താമസം. വിദേശത്തായിരുന്ന തുഹിന്റെ പിതാവ് ഡോ. ജയരാജ് മകന്റെ വിയോഗമറിഞ്ഞ് ഇന്നലെ സന്ധ്യയോടെ നാട്ടിലെത്തി. സംസ്‌കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പോളയത്തോട് ശ്മശാനത്തിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP