Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേര് തിരുത്തി ട്രോളന്മാർ; വിക്കി പീഡിയയിൽ ബിജെപി അധ്യക്ഷനെന്ന് കൂട്ടി ചേർത്തു; സർക്കാരും ഗവർണറും കൊമ്പുകോർത്ത് നിൽക്കുമ്പോൾ സോഷ്യൽ മീഡിയ വഴിയും ഗവർണർക്ക് പണി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പേര് തിരുത്തി ട്രോളന്മാർ.വിക്കി പീഡിയയിൽ അദ്ദേഹത്തിന്റെ പേജിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന് കൂട്ടിചേർത്താണ് ട്രോളന്മാർ രംഗത്തെത്തിയത്. ഗവർണറും സർക്കാരും തമ്മിലുള്ള കൊമ്പുകോർക്കൽ രൂക്ഷമായതോടെ ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും നിറയുന്നതിനിടെയാണ് വിക്കിപീഡിയ പേജിലും തിരുത്തൽ വന്നത്.

ഇന്ന് രാവിലെ മുതലാണ് അജ്ഞാത യൂസർമാർ ആരിഫ് മുഹമ്മദ് ഖാനെ കുറിച്ചുള്ള വിക്കിപീഡിയ പേജിൽ ഗവർണർക്കൊപ്പം സംസ്ഥാന ബിജെപിയുടെ അധ്യക്ഷൻ എന്ന് കൂടി ചേർത്തത്. പിന്നീട് പലതവണ ഈ പേജിൽ തിരുത്തലുകൾ പ്രത്യക്ഷപ്പെട്ടു. പതിനൊന്ന് തവണയാണ് ഗവർണറുടെ പേജിൽ ഇന്ന് തിരുത്തലും കൂട്ടിച്ചേർക്കലും നടന്നത്.

കേന്ദ്രത്തിനെതിരെ സംസ്ഥാനം നിയമപരമായി നീങ്ങുമ്പോൾ ഗവർണറെ അറിയിക്കണമെന്ന ചട്ടം സർക്കാർ ലംഘിച്ചെന്നുള്ള വിമർശനവും വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസ് സംബന്ധിച്ചും സർക്കാരും ഗവർണറും തമ്മിലുള്ള പോര് അനുദിനം ശക്തമാകുന്നതിനിടെയാണ് വിക്കിപീഡിയ സംഭവം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP