Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം: പ്രധാന അദ്ധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി

രണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം: പ്രധാന അദ്ധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നെല്ലിക്കുഴിയിൽ രണ്ട് എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കൾ വിവരം ചൈൽഡ ലൈനിൽ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചതായി ചൈൽഡ് ലൈൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംഭവത്തിൽ രക്ഷകർത്താക്കൾ സ്‌കൂളില അദ്ധ്യാപക-രക്ഷകർത്താസമിതി ഭാരവാഹികളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

തുടർന്ന് കമ്മിറ്റിക്കാരും, രക്ഷകർത്താക്കളും കൂടി കുട്ടികളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചു. പരിശോധനയിൽ കുട്ടികളുടെ പുറത്ത് ഇടിയേറ്റതിന്റെ ചതവ് കാണപ്പെട്ടതായിട്ടാണ് പുറത്തു വന്നിട്ടുള്ള വിവരം. ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവമാണെങ്കിലും രാഷ്ടീയ നേതൃത്വത്തിന്റെ ഇടപ്പെടൽ മൂലം കേസ്സ് ഒതുക്കി തീർക്കാനുള്ള നീക്കം അണിയറയിൽസജീവമാണെന്ന് ആരോപണം ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP