Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകൾക്ക് എന്തിനാണ് തോക്കെന്ന് ഉപരാഷ്ട്രപതി; അവരെ മറ്റുള്ളവർ സംരക്ഷിക്കുമെന്നും വെങ്കയ്യ നായിഡു; രാജ്യസഭാ ഉപാധ്യക്ഷന്റെ പരാമർശം ആയുധ ഭേദഗതി ചട്ടത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ

സ്ത്രീകൾക്ക് എന്തിനാണ് തോക്കെന്ന് ഉപരാഷ്ട്രപതി; അവരെ മറ്റുള്ളവർ സംരക്ഷിക്കുമെന്നും വെങ്കയ്യ നായിഡു; രാജ്യസഭാ ഉപാധ്യക്ഷന്റെ പരാമർശം ആയുധ ഭേദഗതി ചട്ടത്തെ കുറിച്ചുള്ള ചർച്ചകൾക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്ത്രീകളെ മറ്റുള്ളവർ സംരക്ഷിക്കുമെന്നും പിന്നെന്തിനാണ് തോക്കെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. രാജ്യസഭയിൽ ആയുധ ഭേദഗതി ചട്ടത്തെ കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കുന്നതിനിടെയായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ പരാമർശം. ചർച്ച പൂർത്തിയായതിന് ശേഷവും സംസാരിക്കാൻ വനിതാ എംപിമാർ അനുമതി തേടിയെങ്കിലും ഒരാൾക്ക് മാത്രമാണ് സംസാരിക്കാൻ അനുമതി നൽകിയത്. ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് വനിതാ എംപിമാർ ആവശ്യപ്പെട്ടതോടെയാണ് വെങ്കയ്യ നായിഡു സ്്ത്രീകൾക്ക് എന്തിനാണ് തോക്കെന്ന് ചോദിച്ചത്. എന്റെ അഭിപ്രായത്തിൽ സ്ത്രീകൾക്ക് തോക്കിന്റെ ആവശ്യമില്ല. അവരെ മറ്റുള്ളവർ സംരക്ഷിക്കുമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി ആകാശത്തേക്കു വെടിവച്ചാൽ 2 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കുന്ന രീതിയിലാണ് ഭേദഗതി. ഇത്തരം പരിപാടികളിൽ അബദ്ധത്തിൽ വെടിയേറ്റ് ഇതുവരെ 169 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ആയുധ നിയമം ലംഘിക്കുന്നവർക്കുള്ള കുറഞ്ഞ ജയിൽ ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കാനും നിർദ്ദേശിച്ചുള്ളതാണ് ഭേദഗതി.

1959ലെ ആയുധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഒരാൾക്ക് ലൈസൻസോടെ കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറയ്ക്കുന്നതാണ് ഭേദഗതി. എണ്ണം ഒന്നായി കുറയ്ക്കാനാണു മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പഞ്ചാബ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് 2 ആക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP